ചാരുഹാസൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടനാണ് ചാരുഹാസൻ. മികച്ച നടനുള്ള ദേശീയ അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1987-ൽ ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത തബരാന കാർതെ എന്ന സിനിമയിലെ അഭിനയത്തിനു ഇദ്ദേഹത്തിനു കർണ്ണാടക ഭരണകൂടത്തിന്റെ മികച്ച നടനെന്ന അവാർഡും ലഭിക്കുകയുണ്ടായി. ചാരുഹാസൻ, തെന്നിന്ത്യയിലെ തന്നെ പ്രശസ്ത നടി സുഹാസിനിയുടെ പിതാവും, പ്രശസ്ത നടൻ കമലഹാസന്റെ സഹോദരനുമാണ്.

ചാരുഹാസൻ
തൊഴിൽസിനിമാ നടൻ

ചാരുഹാസൻ തമിഴ്, കന്നട സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ചില മലയാളം ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. തന്റെ മരുമകനായ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൺ ടി.വി. സം‌പ്രേക്ഷണം ചെയ്ത ആനന്ദം എന്ന സീരിയലിലും ഇദ്ദേഹം ഇടക്കാലത്ത് അഭിനയിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=ചാരുഹാസൻ&oldid=3770204" എന്ന താളിൽനിന്ന് ശേഖരിച്ചത്