വിക്രം
തമിഴ് സിനിമ രംഗത്തെ ഒരു നടനാണ് വിക്രം (Tamil: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രംഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്.[3] വിക്രമിന്റെ മികച്ച സിനിമകൾ സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ , മഹാൻ എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം തമിഴ്‌നാട്ടിലെ പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.
വിക്രം | |
---|---|
ജനനം | കെന്നഡി ജോൺ വിക്രർ 17 ഏപ്രിൽ 1966[1][2] |
മറ്റ് പേരുകൾ | ചിയാൻ വിക്രം, കെന്നഡി |
കലാലയം | ലയോള കോളജ്, ചെന്നൈ |
തൊഴിൽ |
|
സജീവ കാലം | 1990–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ,ഷൈലജ ബാലകൃഷ്ണൻ (m. 1992) |
കുട്ടികൾ | ധ്രുവ് ഉൾപ്പെടെ 2. |
മാതാപിതാക്ക(ൾ) | വിനോദ് രാജ് (പിതാവ്) |
പുരസ്കാരങ്ങൾ | Full list |
Honours | കലൈമാമണി (2004) |
ആദ്യകാല ജീവിതം
തിരുത്തുകകെന്നഡി ജോൺ വിക്ടർ എന്ന പേരിൽ 1966 ഏപ്രിൽ 17-നാണ് ചിയാൻ വിക്രം ജനിച്ചത് . അദ്ദേഹത്തിൻറെ പിതാവ് ഒരു ക്രിസ്തുമത വിശ്വാസിയും മാതാവ് ഹിന്ദു മതവിശ്വാസിയുമായിരുന്നു.[4] സിനിമയിലെ അഭിനയം ലക്ഷ്യമാക്കി വീട്ടിൽ നിന്ന് ഒളിച്ചോടിയ ആളായിരുന്ന പരമക്കുടി സ്വദേശിയായിരുന്ന അദ്ദേഹത്തിൻറെ പിതാവ് ജോൺ വിക്ടറിന് (വിനോദ് രാജ്), പക്ഷേ ചെറിയ വേഷങ്ങൾ മാത്രമാണ് ലഭിച്ചത്. വിക്രമിന്റെ അമ്മ രാജേശ്വരി അസിസ്റ്റൻറ് കളക്ടർ പദവിയിലെത്തിയ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. സിനിമാ ബന്ധമുള്ള ഒരു ഹൈന്ദവല കുടുംബത്തിൽ ജനിച്ച രാജേശ്വരിയുടെ സഹോദരൻ, ത്യാഗരാജൻ, തമിഴ് ചലച്ചിത്ര വ്യവസായത്തിലെ ഒരു പ്രമുൂഖ സംവിധായകനും നടനുമായിരുന്നു. നടൻ പ്രശാന്തിന്റെ പിതാവാണ് അദ്ദേഹം. ഈ രീതിയിൽ വിക്രമും പ്രശാന്തും അടുത്ത ബന്ധുക്കളാണ്.[5] വിക്രമിന് അദ്ദേഹത്തേക്കാൾ ഇളയവരായ രണ്ട് സഹോദരങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഒരു സഹോദരൻ അരവിന്ദ്, ലോ-ബജറ്റ് തമിഴ് ചിത്രമായ എപ്പോ കല്യാണത്തിൽ (2022) പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[6][7] അദ്ദേഹത്തിൻറെ സഹോദരി അനിത ഒരു അധ്യാപികയാണ്.
ചലച്ചിത്ര മേഖലയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ഒരു ചെറിയ നടനായിരുന്ന വിക്രമിന്റെ പിതാവ് വിനോദ് രാജിന്, തമിഴ് സിനിമകളിലും ടെലിവിഷൻ പുരമ്പരകളിലും ഉപവേഷങ്ങളിൽ മാത്രമാണ് അഭിനയിക്കാൻ കഴിഞ്ഞത്. ചലച്ചിത്ര മേഖലയിലെ പിതാവിൻറെ ബന്ധം വിക്രമിനെ നാടകപാഠങ്ങൾ പഠിക്കാനും ക്ലാസിക്കൽ, സിനിമാ നൃത്ത രൂപങ്ങളിൽ പ്രൊഫഷണലായി പരിശീലനം നേടാനും ഒരു മുൻനിര നടനായി മാറാൻ പ്രേരിപ്പിച്ചു.[8][9] കെന്നഡി എന്ന യഥാർത്ഥ പേരിനോടുള്ള അനിഷ്ടം വിക്രം ഒരു സ്‌ക്രീൻ നാമം ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു, മാത്രമല്ല ഇത്തരമൊരു വിദേശ നാമം തമിഴ് സിനിമയിലെ ഒരു നടന് ചേരുന്നതല്ലെന്ന് അദ്ദേഹം നിഗമനം നടത്തി. അതിനാൽ "മഹത്തായ പ്രവൃത്തികൾ ചെയ്യുന്ന മനുഷ്യൻ" എന്നർത്ഥമുള്ള വിക്രം എന്ന പേര് അദ്ദേഹം സ്വീകരിച്ചു. ഒരു അഭിമുഖത്തിൽ, തനിക്ക് പ്രിയപ്പെട്ട നിരവധി പേരുകളുടെ സങ്കലനമായതിനാലാണ് ആ പേര് സ്വീകരിക്കാൻ തനിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു: പിതാവിന്റെ പേരിൽ നിന്നുള്ള "വി" (വിനോദ്), കെന്നഡിയിൽ നിന്നുള്ള "കെ", അമ്മയുടെ പേരിലെ "റ" പേര് (രാജേശ്വരി) കൂടാതെ അദ്ദേഹത്തിന്റെ ജന്മനക്ഷമായ സൂര്യരാശിയായ ഏരീസിലെ (മേടം) "ram" എന്നിവയുടെ ഒരു സങ്കലനമായിരുന്നു ആ പേര്.[10]
യേർക്കാട് സ്ഥിതിചെയ്യുന്ന മോണ്ട്‌ഫോർട്ട് സ്‌കൂളിൽ (സേലത്തിനടുത്തുള്ള ഒരു ഹിൽ സ്റ്റേഷനിലെ ബോർഡിംഗ് സ്‌കൂൾ) വിദ്യാഭ്യാസം നിർവ്വഹിച്ച വിക്രം 1983-ൽ അവിടെനിന്ന് ബിരുദം നേടി. കരാട്ടെ, കുതിരസവാരി, നീന്തൽ എന്നിവയിൽ പങ്കെടുത്തുകൊണ്ട് വിദ്യാലയ ജീവിതത്തിലെ അവസരങ്ങൾ നന്നായി വിനിയോഗിച്ചതായി സൂചിപ്പിച്ച അദ്ദേഹം ഇത്തരം പ്രവർത്തനങ്ങളോടുള്ള സമ്പർക്കം ചെറുപ്പകാലത്തുതന്നെ തനിക്ക് ആത്മവിശ്വാസം നൽകിയതായി പറഞ്ഞു.[11] വിക്രം വളരെക്കാലം സ്കൂളിലെ തിയേറ്റർ ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിനിമയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും, വിദ്യാഭ്യാസം പൂർത്തിയാക്കാൻ പിതാവ് നിർബന്ധിച്ചതോടെ പിന്നീട് ചെന്നൈയിലെ ലയോള കോളേജിൽ ചേർന്ന അദ്ദേഹം അവിടെ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടുകയും, എംബിഎ പ്രോഗ്രാം പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.[12] നാടക സമിതികളിലെ പ്രവർത്തനങ്ങളിലൂടെ നിരവധി നാടകങ്ങളിൽ പ്രത്യക്ഷപ്പെട്ട, വിക്രം അക്കാലത്ത് മികച്ച നടനുള്ള നിരവധി അവാർഡുകൾ നേടിയിരുന്നു.[13] മദ്രാസിലെ ഐഐടിയിൽ നടന്ന ഒരു ചടങ്ങിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വിക്രമിൻറെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കോളേജ് പഠനകാലത്ത് മൂന്ന് വർഷത്തോളം ആശുപത്രിയിൽ ചിലവഴിച്ച അദ്ദേഹം, തുടർന്ന് തന്റെ കാൽ മുറിച്ചുമാറ്റുന്നത് തടയാൻ ഇരുപത്തിമൂന്ന് ശസ്ത്രക്രിയകൾ നടത്തി.[14][15] അപകടത്തെത്തുടർന്ന് ബിരുദ പഠനത്തിൻെ അവസാന വർഷം പൂർത്തിയാക്കാൻ വിക്രം മടങ്ങിയെത്തിയ അദ്ദേഹത്തിന്, കുറച്ച് കാലത്തേയ്ക്ക് ഊന്നുവടിയുടെ സഹാത്തോടെ മാത്രമേ നടക്കാൻ കഴിയൂ എന്നതിനാൽ വീട്ടിലിരുന്ന് തന്റെ പ്രബന്ധം പൂർത്തിയാക്കാൻ അനുമതി നേടി.[16]
തുടക്കം
തിരുത്തുകആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു വിക്രമിന്റെ തുടക്കം.1992 - ൽ പ്രശസ്തക്യാമറാമാൻ പി സി ശ്രീറാമിന്റെ സംവിധാനത്തിൻ കീഴിൽ മീരാ എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ പ്രധാന തുടക്കം. ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. തുടർന്ന് പുതിയ മന്നർകൾ എന്ന ചിത്രത്തിലും നായകനായെങ്കിലും വിജയം തുണച്ചില്ല. അതിനെത്തുടർന്നാണ് അവസരങ്ങൾ തേടി മലയാളത്തിലേക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളിൽ വിക്രം നായകനുമായി.
വഴിത്തിരിവ്
തിരുത്തുക1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രം വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി.2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.തുടർന്ന് പ്രമുഖ സംവിധായകരായ ഷങ്കർ (അന്ന്യൻ), മണിരത്നം (രാവൺ) തുടങ്ങിയവരുമായും പ്രവർത്തിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുക1980-കളുടെ അവസാനത്തിൽ ശൈലജ ബാലകൃഷ്ണനുമായി പരിചയപ്പെട്ട വിക്രം, 1992-ൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഡസൻ കണക്കിന് ദമ്പതികൾക്കൊപ്പം ഒരു സമൂഹ വിവാഹത്തിൽവച്ച് അവരെ വിവാഹം കഴിച്ചു.[17] തുടർന്ന് ചെന്നൈയിലെ ലയോള കോളേജിലെ പള്ളിയിൽ വച്ച് ഇരുവരും വിവാഹ ചടങ്ങുകൾ നടത്തി.[18] കേരളത്തിലെ തലശ്ശേരി സ്വദേശിയായ ഷൈലജ നിലവിൽ ചെന്നൈയിലെ ഒരു പ്രമുഖ വിദ്യാലയത്തിൽ സൈക്കോളജി അദ്ധ്യാപികയായി ജോലി ചെയ്യുന്നു.[19] പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പ്രൊഫഷണൽ ഉപദേശം നൽകുകയും വിക്രം അവതരിപ്പിച്ച കഥാപാത്രത്തിൻറെ വികസനത്തിൽ സഹായിക്കുകയും ചെയ്തുകൊണ്ട് ശൈലജ ദൈവ തിരുമഗൾ എന്ന സിനിമയുടെ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.[20]
ദമ്പതികൾക്ക് 1993-ൽ അക്ഷിത എന്ന മകളും 1997-ൽ ജനിച്ച ഒരു ധ്രുവ് എന്ന മകനുമുണ്ട്.[21] അദ്ദേഹത്തിന്റെ മകൾ എം. കരുണാനിധിയുടെ ചെറുമകനായ മനു രഞ്ജിത്തിനെ 2017 ഒക്ടോബർ 30-ന് വിവാഹം കഴിച്ചു.[22] ചെന്നൈയിലെ ബസന്ത് നഗറിലെ ബീച്ചിനടുത്ത് സ്ഥിര താമസമാക്കിയ അദ്ദേഹം മറ്റ് പ്രാദേശിക സിനിമകളിലെ ഓഫറുകൾക്ക് അതീതമായി ചെന്നൈയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു.[23] അദ്ദേഹത്തിന്റെ മകൻ ധ്രുവ് തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായിരുന്ന 2019 ലെ ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[24]
പുരസ്കാരങ്ങൾ
തിരുത്തുക2003 - ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൂടാതെ 2005 - ലെ ഫിലിംഫെയർ അവാർഡും ലഭിച്ചു.[25]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പ് | |||||
---|---|---|---|---|---|---|---|---|---|
1990 | എൻ കാദ്ദൽ കാണ്മനി | തമിഴ് | |||||||
1991 | തന്തു വിട്തേൺ എന്നൈ | രാജു | തമിഴ് | ||||||
1992 | മീരാ | ജീവാ | തമിഴ് | ||||||
1992 | കാവല ഗീതം | അശോക് | തമിഴ് | ||||||
1993 | ധ്രുവം | ഭദ്രൻ | മലയാളം | ||||||
1993 | ചിരുനവ്വുല വരമിസ്തവ | തെലുങ്ക് | |||||||
1993 | മാഫിയ | ഹരിശങ്കർ | മലയാളം | ||||||
1994 | സൈന്യം | കാഡറ്റ് ജിജി | മലയാളം | ||||||
1994 | ബംഗാരു കുടുംബം | തെലുങ്ക് | |||||||
1994 | പുതിയ മണ്ണാർഗൽ | സത്യമൂർത്തി | തമിഴ് | ||||||
1995 | Street | മലയാളം | |||||||
1995 | അദല്ല മജാക്ക | തെലുങ്ക് | |||||||
1996 | മയൂരനൃത്തം | മലയാളം | |||||||
1996 | അക്കാ ബാഗുന്നവ | തെലുങ്ക് | |||||||
1996 | ഇന്ദ്രപ്രസ്ഥം | പീറ്റർ | മലയാളം | ||||||
1996 | രജപുത്രൻ | മനു | മലയാളം | ||||||
1997 | ഇതാ ഒരു സ്നേഹഗാഥ | റോയ് | മലയാളം | ||||||
1997 | ഉല്ലാസം | ദേവ് | തമിഴ് | ||||||
1998 | കണ്ണുകളുടെ വാക്കുകൾ | തമിഴ് | |||||||
1999 | ഹൗസ്പുൾ | ഹമിദ് | തമിഴ് | ||||||
1999 | സേതു | സേതു(ചീയൻ) | തമിഴ് | Tamil Nadu State Film Special Prize for Best Actor Filmfare Special Award – South | |||||
2000 | റെഡ് ഇന്ത്യക്കാർ | മലയാളം | |||||||
2000 | ചിറകുകൾ | തമിഴ് | TV film | ||||||
2001 | ഇന്ദ്രിയം | ഉദയ | മലയാളം | ||||||
2001 | 9 നെലാലു | വീരേന്ദ്ര | Telugu | ||||||
2001 | യൂത്ത് | ബാബു | തെലുങ്ക് | ||||||
2001 | വിന്ണൂക്കും മണ്നുക്കും | സെൽവം | തമിഴ് | ||||||
2001 | ധിൽ | കണകവെൽ | തമിഴ് | ||||||
2001 | കാശി | Kasi | തമിഴ് | Filmfare Award for Best Actor – Tamil | |||||
2002 | ജെമിനി | കാസി | തമിഴ് | ITFA Best Actor Award | |||||
2002 | സാമുറൈ | തിയാകരാജൻ | തമിഴ് | ||||||
2002 | കിംഗ് | രാജാ ശന്മുഗ്മ് | തമിഴ് | ||||||
2003 | '[ധൂൾ | ആരൂമുകാം | തമിഴ് | ||||||
2003 | '[കാദ്ദൽ സാടുകുഡ് | സുരേഷ് | തമിഴ് | ||||||
2003 | സാമി | ആരുച്ച്‌ചാംൈ | തമിഴ് | Nominated—Filmfare Award for Best Actor – Tamil | |||||
2003 | പിതാമഗൻ | ചതഥൻ | തമിഴ് | National Film Award for Best Actor Filmfare Award for Best Actor – Tamil Tamil Nadu State Film Award for Best Actor | |||||
2004 | അരുള് | അരുള് കുമാരൻ | തമിഴ് | ||||||
2005 | അന്ന്യൻ | രാമാനുജം / അന്നിയൻ / രെമൊ ) | തമിഴ് | Filmfare Award for Best Actor – Tamil Asianet Special Honour Jury Award | |||||
2005 | മജാ | അറിവ്‌മതി | തമിഴ് | ||||||
2008 | ഭീമ | സേഖർ | തമിഴ് | Nominated—Vijay Award for Favourite Hero | |||||
2009 | കന്തസ്വാമി | കാന്തസാംൈ | തമിഴ് | Nominated—Vijay Award for Favourite Hero | |||||
2010 | രാവൺ | ദേവപ്രതാപ് ശർമ്മ | ഹിന്ദി | Nominated—Stardust Award for Superstar of Tomorrow – Male Nominated—Star Screen Award for Best Supporting Actor | |||||
2010 | രാവണൻ | വീറൈയ്യാ | തമിഴ് | Filmfare Award for Best Actor – Tamil Vijay Award for Best Actor | |||||
2011 | ദൈവത്തിരുമഗൾ | കൃഷ്ണാ | തമിഴ് | ||||||
2011 | രാജാപാട്ടൈ | തമിഴ് | |||||||
2013 | താണ്ഡവം | ശിവകുമാർ | തമിഴ് | ||||||
2013 | ഡേവിഡ് | ഡേവിഡ് | ത്മിഴ്,ഹിന്ദി | ||||||
2015 | ഐ | ലിംഗേശൻ | തമിഴ് | ||||||
2015 | പത്ത് എന്രതുകുല്ലേ | തമിഴ് | |||||||
2016 | ഇരുമുഖൻ | തമിഴ് | |||||||
2018 | സ്വാമി-2 | തമിഴ് | |||||||
2019 | കടാരം കൊണ്ടാൻ | തമിഴ് | |||||||
2022 | മഹാൻ | തമിഴ് | |||||||
2022 | കോബ്ര [1] |
അവലംബം
തിരുത്തുക- ↑ Surprise b`day cake for Vikram on `Sketch` set Archived 7 February 2018 at the Wayback Machine.. Sify.com (17 April 2017). Retrieved on 17 September 2018.
- ↑ Vasudevan, K.V. (23 April 2016) Actor vikram turned 50 last week Archived 6 February 2018 at the Wayback Machine.. The Hindu. Retrieved on 17 September 2018.
- ↑ "V for Vikram". The Hindu. 2006 April 1. Archived from the original on 2006-09-06. Retrieved 2011-11-07.
{{cite news}}
: Check date values in:|date=
(help) - ↑ Sreedhar, Sridevi (4 June 2006). "Southern spice". The Telegraph. Archived from the original on 2 November 2012. Retrieved 31 July 2011.
- ↑ "Prasand and Vikram are cousins". The Times of India. 5 August 2014. Archived from the original on 27 May 2015. Retrieved 16 August 2014.
- ↑ "Chiyaan Vikram's brother Arvind Victor forays into films". 10 August 2019. Archived from the original on 2023-04-27. Retrieved 2023-04-27.
- ↑ "Shruti Kamal snubs Venkat Prabhu". Behindwoods. 19 October 2007. Archived from the original on 20 July 2011. Retrieved 31 July 2011.
- ↑ Sreedhar, Sridevi (4 June 2006). "Southern spice". The Telegraph. Archived from the original on 2 November 2012. Retrieved 31 July 2011.
- ↑ Narasimham, N. L (4 March 2005). "Still the regular guy". The Hindu. Archived from the original on 21 March 2005. Retrieved 31 July 2011.
- ↑ Rangan, Baradwaj (1 December 2013). "Man of Steel". The Caravan Magazine. Archived from the original on 18 September 2015. Retrieved 8 April 2014.
- ↑ Rangan, Baradwaj (1 December 2013). "Man of Steel". The Caravan Magazine. Archived from the original on 18 September 2015. Retrieved 8 April 2014.
- ↑ Warrier, Shobha (17 August 2004). "Vikram's obsession gets its reward". Rediff. Archived from the original on 18 July 2011. Retrieved 31 July 2011.
- ↑ Rangan, Baradwaj (1 December 2013). "Man of Steel". The Caravan Magazine. Archived from the original on 18 September 2015. Retrieved 8 April 2014.
- ↑ Warrier, Shobha (17 August 2004). "Vikram's obsession gets its reward". Rediff. Archived from the original on 18 July 2011. Retrieved 31 July 2011.
- ↑ Sukumaran, Shradha (17 June 2010). "'My blood group is B+ and that's my motto'". Mint. Archived from the original on 21 June 2010. Retrieved 31 July 2011.
- ↑ Muthiah, Wani (28 July 2011). "Long, winding path to success for Vikram". The Star. Archived from the original on 19 October 2012. Retrieved 31 July 2011.
- ↑ Nair, Ranjith (2005). "Vikram Interview". Deepika. Archived from the original on 27 March 2012. Retrieved 31 July 2011.
- ↑ Rangan, Baradwaj (1 December 2013). "Man of Steel". The Caravan Magazine. Archived from the original on 18 September 2015. Retrieved 8 April 2014.
- ↑ Jha, Subhash K. (18 May 2010). "'Aishwarya's a hero, Abhishek a brat'". IBN. Archived from the original on 21 May 2010. Retrieved 31 July 2011.
- ↑ Ramanujam, Srinivasa (19 April 2011). "Vikram's wife helps Deiva Thirumagan!". The Times of India. Archived from the original on 21 May 2013. Retrieved 31 July 2011.
- ↑ "Adithya Varma Movie Team Interview". youtube. Kalaignar TV. Archived from the original on 2021-10-30. Retrieved 19 September 2021.
- ↑ "Akshita-Manu Ranjith wedding: Vikram's daughter gets married to Karunanidhi's great grandson". The News Minute. 1 November 2017. Archived from the original on 1 November 2017. Retrieved 1 November 2017.
- ↑ Jyothsna (2009). "Vikram in a frank chat with behindwoods.com". Behindwoods. Archived from the original on 7 August 2011. Retrieved 31 July 2011.
- ↑ "Dhruv Vikram to head to Portugal for 'Aditya Varma' song shoot". The Times of India. 6 April 2019. Archived from the original on 8 April 2019. Retrieved 8 April 2019.
- ↑ http://www.chiyaanvikram.net/biography.php
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Paadal.com എന്ന സിനിമയിൽ വിക്രം Archived 2008-09-01 at the Wayback Machine.
- ചില ചിത്രങ്ങൾ Archived 2009-01-14 at the Wayback Machine.
- കന്തസാമി എന്ന ചിത്രത്തിന്റെ പ്രോമോ സീനുകൾ Archived 2009-01-14 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Vikram
- ഔദ്യോഗിക വെബ് സൈറ്റ്