ഒരു കായിക ഇനമാണ് കുതിര സവാരി (Horse Riding). ആദികാലം മുതലേ മനുഷ്യനുമായി വളരെയധികം ഇണങ്ങിയ ഒരു മൃഗമാണ് കുതിര.

കുതിരസവാരി ഒരു കായികയിനം തിരുത്തുക

ഇംഗ്ളീഷിൽ Equestrianism എന്നറിയപ്പെടുന്ന ഈ കായികയിനത്തിൽ, സവാരിക്കാരന്റെ കുതിരയോടിക്കാനുള്ള കഴിവും, മെയ്‌വഴക്കവും, വേഗതയും, കുതിരയെ നിയന്ത്രിച്ചു നിറുത്തി, ചാട്ടം , ഓട്ടം തുടങ്ങിയ അഭ്യാസങ്ങൾ കാണിക്കാനുള്ള കഴിവുമാണ് പരീക്ഷിക്കപ്പെടുന്നത്. സവാരിക്കാരനായ മത്സരാർത്ഥി തന്റെ കുതിരയെ നന്നായി മെരുക്കി നിർത്തിയിട്ടുണ്ടാകും. മത്സരത്തിന് രണ്ടു മണിക്കൂർ മുൻപായി കുതിരയെ ഗ്ളൂക്കോസടങ്ങിയ പാനീയവും ലഘുഭക്ഷണവും നൽകി വെയിൽ കൊള്ളിക്കാതെ തയ്യാറാക്കി നിറുത്തുന്നു. ഇത്തരം അഭ്യാസത്തിനും ഓട്ടത്തിനും തയ്യാറെടുക്കുന്ന കുതിര Race Horse എന്നാണു അറിയപ്പെടുന്നത്. സവാരിക്കാരനെ Jockey എന്നും വിളിക്കുന്നു .

നാടൻ , കാഠ്‌പ്പാടി തുടങ്ങിയ കുതിരകളെ സാധാരണയായി മത്സരത്തിന് ഉപയോഗിക്കാറില്ല . അവയ്ക്കു വേഗതയും ചുറുചുറുക്കും കുറവായതാണ് കാരണം . ഇംഗ്ളീഷ് ഇനത്തിൽപ്പെട്ട കുതിരകളാണ് (English Breeds) കുതിരയോട്ടത്തിനു കൂടുതലായി ഉപയോഗിക്കുക .

പ്രത്യേകമായി അണിയിച്ചൊരുക്കിയ കുതിരകളിൽ , ശുപാർശ ചെയ്യപ്പെട്ട വസ്ത്രം (Uniform) ധരിച്ചു നടത്തുന്ന മാനദണ്ഡങ്ങളും നിബന്ധനകളും (conditions and criteria) പാലിച്ചുകൊണ്ടുള്ള മത്സരമാണ് Dressage. ഇതിനെക്കൂടാതെ Jumping,Eventing എന്നിവയുമുണ്ട് . ഇതിലൊക്കെ സവാരിക്കാരന്റെ കുതിരകളെ നിയന്ത്രിക്കാനുള്ള കഴിവാണ് പരീക്ഷിക്കപ്പെടുന്നത് .

കുതിരകളെ ഓടിക്കുന്ന നാല് അടിസ്ഥാന രീതികളാണ്

1.Walking (നടത്തിക്കുക).

2.Trot (നടത്തിനും ഓട്ടത്തിനും ഇടയ്ക്കുള്ള അവസ്ഥ).

3.Canter (ചെറിയ ഓട്ടം).

4.Gallop (ഓട്ടം).

ഇവയ്‌ക്കോരോന്നിനും ഉത്തരോത്തരം വേഗത കൂടിക്കൂടി വരുന്നു . കുതിരയോടിക്കുന്ന വ്യക്തിയുടെ ഇരിപ്പിടമാണ് saddle. അതിനാകട്ടെ വ്യക്തിയുടെ കാൽപ്പാദം വയ്ക്കാനുള്ള രണ്ടു foot rest-കളും കുതിരയുടെ രണ്ടു വശത്തായി കാണും . കുതിരയുടെ കടിഞ്ഞാണിനെ Reins എന്ന് പറയുന്നു . കുതിര ചലിച്ചു തുടങ്ങുമ്പോൾ സവാരിക്കാരൻ കടിഞ്ഞാണിനെ ചെറുതായി അയയ്ച്ചു കൊടുക്കുന്നു . ശരീരഭാഷ കൊണ്ടും , വായ് കൊണ്ടുള്ള ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചും സവാരി ചെയ്യുന്ന ആൾ കുതിരയ്ക്കു നിർദ്ദേശം നൽകുന്നു . കുതിര ചലിച്ചു തുടങ്ങുമ്പോൾ യാത്രക്കാരന്റെ ശരീരം ഇരിപ്പിടത്തിൽ നിന്നും മുകളിലേക്കും താഴേക്കും കുതിരയുടെ ചലനത്തിന് അനുസരിച്ചു ചലിച്ചു തുടങ്ങും . ഈ സമയത്താണ് കുതിരയുടെ വേഗം കൂടുന്നത് . walking തുടങ്ങി trot , canter , gallop എന്നിവ വരെ അത് പോകുന്നു . കുതിരപ്പുറത്തിരുന്നു കൊണ്ട് നടത്തുന്ന ഒരു പന്തു കളിയാണ് Polo. ഇത് നല്ലൊരു കായികയിനമാണ് . ഇത് കൂടാതെ ,Jumping, Tent pegging, eventing , racing എന്നിവയുമുണ്ട് .

ഒരു നല്ലയിനം ഇംഗ്ളീഷ് കുതിരയുടെ പരമാവധി വേഗത മണിക്കൂറിൽ 65 കിലോമീറ്ററാണ് . പൂർണ്ണമായും Gallop അവസ്ഥയിലാണ് ഇത് കിട്ടുന്നത് . കുതിരയെ ഓടിക്കുന്ന വ്യക്തി നല്ല ധൈര്യശാലിയും മെയ്വഴക്കമുള്ളവനും ആയിരിക്കണം . കുതിരയോട്ടത്തിൽ ധാരാളം അപകടങ്ങൾ സംഭവിക്കാറുണ്ട് . പലർക്കും മരണം സംഭവിച്ചിട്ടുമുണ്ട് . അതിനാൽ ശ്രദ്ധയും , ശക്തിയും , മെയ്വഴക്കവും എല്ലാത്തിനുമുപരി ധൈര്യവും അത്യാവശ്യമായ കായികയിനമാണിത് . കുതിരസവാരി പഠിപ്പിക്കുന്ന പല സ്ഥാപനങ്ങളും(Riding Schools) ഇന്ന് ഭാരതത്തിലുണ്ട് . അവയൊക്കെ ഭീമമായ ഫീസ് വാങ്ങിയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് .

കുതിരസവാരിയുടെ ഗുണങ്ങൾ തിരുത്തുക

വ്യക്തികളിൽ ആത്മവിശ്വാസം ധൈര്യം എന്നിവ വളർത്താനും , വ്യക്തിത്വ പ്രതിസന്ധിയെ തരണം ചെയ്യാനും കുതിരസവാരി സഹായിക്കുന്നു . കുതിരയെ നിയന്ത്രിച്ചു നിറുത്തി സവാരി ചെയ്യുന്നത് സവാരിക്കാരന്റെ തലച്ചോറിനെ വരെ സ്വാധീനിക്കുന്നു . വിഷാദരോഗങ്ങൾക്കും, ബുദ്ധി വളർച്ചയില്ലായ്മയ്ക്കും കുതിരസവാരി ഒരു പരിധി വരെ പരിഹാരമായി കണ്ടിട്ടുണ്ട് . ഇതിനെ എന്ന് പറയുന്നു .

കുതിരസവാരിയും കുട്ടികളും തിരുത്തുക

കുട്ടികളെ ചെറുപ്പത്തിലേ കുതിരയോട്ടം പഠിപ്പിച്ചാൽ , അവർക്കു ധൈര്യവും, ആത്മവിശ്വാസവും, നല്ല വ്യക്തിത്വവും ലഭിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . പ്രത്യേകിച്ചും പെണ്കുട്ടികളിൽ . ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യവും , എല്ലാത്തിനുമുപരി ശാരീരിക മാനസിക ആരോഗ്യവും അവർക്കു കൈവരുന്നു .

കുതിരസവാരിയും സ്ത്രീകളും തിരുത്തുക

സ്ത്രീകൾ അബലകളെന്നാണ് പൊതുവിൽ പറയപ്പെടുന്നതെങ്കിലും , അവർക്കും വേണമെങ്കിൽ പുരുഷന്മാരേക്കാൾ നന്നായി സമൂഹത്തിലിറങ്ങി പ്രവർത്തിക്കുവാനും വിജയിക്കുവാനും സാധിക്കും . കുതിരസവാരി സ്ത്രീകളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനും , ശാരീരികമായി നല്ല ആരോഗ്യസ്ഥിതി പുലർത്തുവാനും വ്യക്തിത്വ പ്രതിസന്ധികൾ പരിഹരിച്ചു തങ്ങളിലെ കഴിവ് തെളിയിക്കാനും കുതിരവസവാരി പോലുള്ള കായികയിനങ്ങൾ പരിശീലിക്കുന്നത് സ്ത്രീകൾക്ക് നല്ലതാണ് . ഭയവും ആശങ്കയും ഒഴിവാക്കി ധൈര്യശാലിനികളായി ജീവിക്കുവാൻ കുതിരസവാരി പോലുള്ള കായികയിനങ്ങൾ സ്ത്രീകളെ നല്ലൊരു പരിധിവരെ സഹായിക്കുന്നു . പൗരാണിക കാലത്തുപോലും നല്ല അശ്വാഭ്യാസികളായ വനിതകളുണ്ടായിരുന്നു . ഭാരതത്തിലെ ഝാൻസീ റാണി , റാണി ചിന്നമ്മ തുടങ്ങി അനേകം റാണിമാർ നല്ല അശ്വാരൂഢകളായിരുന്നു .

"https://ml.wikipedia.org/w/index.php?title=കുതിര_സവാരി&oldid=2491917" എന്ന താളിൽനിന്ന് ശേഖരിച്ചത്