വെർബനേസി
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് വെർബനേസി (Verbenaceae). 31 മുതൽ 35 ജീനസ്സുകളിലായി ഏകദേശം 1200 ഓളം സ്പീഷിസുകളുമുള്ള ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങുമുള്ള ഉഷ്ണമേഖലയ്ക്കും ഉഷ്ണമേഖലയ്ക്ക് സമീപ പ്രദേശങ്ങളിലും മിതോഷ്ണമേഖലകളിലും വ്യാപിച്ചു കിടക്കുന്നവയാണ്. ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും, ചെറു മരങ്ങളും, വൃക്ഷങ്ങളും വളരെ വിരളമായി വള്ളികളും കാണപ്പെടാറുണ്ട്.[2]
വെർബനേസി | |
---|---|
Flowers, fruit and (right) leaves of a Lantana cultivar | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Verbenaceae J.St.-Hil.[1] |
Synonyms [1] | |
|
സവിശേഷതകൾ
തിരുത്തുകവെർബനേസി കുടുംബത്തിലെ മിക്ക സസ്യങ്ങളുടേയും ഇലകൾ അഭിന്യാസ (opposite phyllotaxis)രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വളരെ ചുരുക്കം സ്പീഷിസുകളിൽ വർത്തുളന്യാസത്തിലാണ് (whorled phyllotaxis) ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഒട്ടുമിക്ക സ്പീഷിസുകളുടേയും തണ്ടിന്റെ പരിച്ഛേദം (cross-section) ചതുരാകൃതിലായിരിക്കും. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളോടും ഇലകളോടും കൂടിയവയുമാണ്.[3] വെർബനേസി സ്പീഷിസുകളുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയ വയാണ്. സമമിതി (zygomorphic) പാലിക്കുന്നവയും പൂക്കൾക്ക് കൂടിച്ചേർന്ന 5 പുഷ്പദളങ്ങളും 5 വിദളങ്ങളുമാണുള്ളത്. സാധാരണയായി പുംബീജപ്രധാനമായ 4 കേസരങ്ങളാണ് ഉണ്ടാകാറ് എങ്കിലും ചില സ്പീഷിസുകളിൽ രണ്ടോ അഞ്ചോ കേസരങ്ങൾ കാണപ്പെടാറുണ്ട്. പൊങ്ങിയ അണ്ഡാശയം (superior Ovary) ത്തോടു കൂടിയ ഇവയ്ക്ക് കൃത്യമായി വിഭജിച്ച രണ്ട് അല്ലെങ്കിൽ നാല് അറകളുള്ള അണ്ഡാശയവും രണ്ട് അല്ലെങ്കിൽ നാല് അണ്ഡകോശങ്ങളും(Ovules) ഉണ്ടാകും.[4] ഇവയുടെ ഫലങ്ങൾ ചെറിയതായിരിക്കും ചിലത് ഭക്ഷ്യ യോഗ്യമാണ്.[5]
കേരളത്തിൽ
തിരുത്തുകഈ കുടുംബത്തിലെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന അംഗങ്ങൾ മൈല, ആറ്റുനൊച്ചി, കൊങ്ങിണി, പാരിജാതം, നായ്ക്കുമ്പിൾ, നീർത്തിപ്പലി, മാണിക്ക്യച്ചെമ്പഴുക്ക തുടങ്ങിയവയാണ്.
ജീനസ്സുകൾ
തിരുത്തുക- അക്കാന്തോലിപ്പ
- അലോയ്സ്യ
- ബൈല്ലോണിയ
- ബോക്യ
- ബുറോഗ്സ്യ
- കസ്സെലിയ
- കാസ്കാനം
- കൈതാറെക്സൈലം
- കൊയ്ലോകാർപ്പം
- ഡയോസ്റ്റി
- ഡിപൈരിന
- ഡുറാൻഡ
- ഗ്ലാൻഡുലാറ്യ
- ഹൈറോബൊട്ടാന
- ജുനേല്ല്യ
- ലംപായോ
- ലൻടാന
- ലിപ്പിയ
- മുൽഗുറൈ
- നഷ്യ
- നിയോസ്പാർട്ടൺ
- പരോഡ്യാന്തസ്
- പെട്രെ
- ഫില്ല
- പിട്രേ
- പ്രിവ
- റെക്കോർഡ്യ
- റെഹ്ഡെറ
- റാഫിത്താമ്നസ്
- സ്റ്റക്കിടാർഫെറ്റ
- സ്റ്റൈലൊഡോൺ
- ടമോണിയെ
- ഉബോക്ക്യ
- അർബാനിയ
- വെർബെണെ
- വെർബനോക്സൈലം
- ക്സിറോലോയ്സ്യ
- ക്സോലോകോട്സ്യ
ചിത്രശാല
തിരുത്തുക-
മയിലെള്ളിന്റെ പൂക്കൾ
അവലംബം
തിരുത്തുക- ↑ 1.0 1.1 "Family: Verbenaceae J. St.-Hil., nom. cons". Germplasm Resources Information Network. United States Department of Agriculture. 2007-04-12. Archived from the original on 2012-09-15. Retrieved 2011-10-10.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Stevens, P. F. (July 12, 2012). "Verbenaceae". Angiosperm Phylogeny Website. Retrieved September 24, 2013.
- ↑ "Verbenaceae". Retrieved 24 ഫെബ്രുവരി 2016.
- ↑ "Verbenaceae". Retrieved 24 ഫെബ്രുവരി 2016.
- ↑ "Verbenaceae -Plants of the Verbena Family". Wildflowers-and-Weeds.com. Retrieved 24 ഫെബ്രുവരി 2016.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെർബനേസി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- വെർബനേസി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Verbenaceae of Mongolia in FloraGREIF Archived 2016-03-03 at the Wayback Machine.