നായ്‌ക്കുമ്പിൾ

ചെടിയുടെ ഇനം

കാട്ടുതീ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വച്ചു പിടിപ്പിക്കുന്ന ഒരിനം മരമാണ് നായ്‌കുമ്പിൾ (ശാസ്ത്രീയനാമം: Callicarpa tomentosa). ഉമത്തേക്ക്‌, തിൻപെരിവേലം, എന്നും ഈ മരം അറിയപ്പെടുന്നു. കേരളത്തിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണിത്. 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടി തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[2]കഠിനമായ വരൾ‌ച്ചയെ അതിജീവിക്കുന്ന ഈ ചെറുമരം തീയിൽ നശിച്ചു പോകില്ല. എന്നാൽ അതിശൈത്യം ഇതിനു താങ്ങാൻ കഴിയില്ല. ഇലകളുടെ അടിവശം വെളുത്തതും നാരുകൾ നിറഞ്ഞതുമാണ്. ഇവ എല്ലാക്കാലത്തും പൂക്കുന്ന വൃക്ഷമാണ്.

നായ്‌ക്കുമ്പിൾ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Callicarpa
Species:
C. tomentosa
Binomial name
Callicarpa tomentosa
(L.) L.
Synonyms[1]
 • Callicarpa arborea Miq. ex C.B.Clarke [Invalid]
 • Callicarpa farinosa Roxb. ex C.B.Clarke [Invalid]
 • Callicarpa lanata L. [Illegitimate]
 • Callicarpa lobata C.B.Clarke
 • Callicarpa tomentosa var. lanata (L.) Bakh.
 • Callicarpa tomex Poir. [Illegitimate]
 • Callicarpa villosa Vahl
 • Callicarpa wallichiana Walp.
 • Cornutia corymbosa Lam. [Illegitimate]
 • Hedyotis arborescens Noronha [Invalid]
 • Tomex tomentosa L.

തമിഴ്‌നാട്ടിൽ നായ്‌കുമ്പിളിന്റെ മരത്തൊലി വെറ്റിലയ്ക്ക് പകരം ഉപയോഗിക്കാറുണ്ട്. അതിനാൽ തമിഴിൽ വെറ്റിലപട്ട എന്ന പേരിലാണ് നായ്‌കുമ്പിൽ അറിയപ്പെടുന്നത്. ഇതിന്റെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്.

പൂക്കൾ
 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-18. Retrieved 2013-06-23.
 2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-28.
 
Callicarpa tomentosa

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നായ്‌ക്കുമ്പിൾ&oldid=3987115" എന്ന താളിൽനിന്ന് ശേഖരിച്ചത്