വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Vengayil Kunhiraman Nayanar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ പത്രപ്രവർത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (ജീവിതകാലം: 1861മുതൽ _14 നവംബർ 1914 വരെ)മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

കേസരി നായനാർ
വി.കെ. നായനാർ
വി.കെ. നായനാർ
തൊഴിൽബാരിസ്റ്റർ, എഴുത്തുകാരൻ, Landlord
ദേശീയതഇന്ത്യൻ
Genreചെറുകഥ, പ്രബന്ധം, വിമർശനം
ശ്രദ്ധേയമായ രചന(കൾ)വാസനാവികൃതി

ഒരു ബാ‍രിസ്റ്റർ എന്ന നിലയിൽ അദ്ദേഹം 1913ൽ മദ്രാ‍സ് നിയമ നിർമ്മാണസഭയിൽ കാസർഗോഡ് താലൂക്ക് മലബാറിലേയ്ക്ക് ചേർക്കുന്നതിനായി ഒരു നിർദ്ദേശം വച്ചു. പക്ഷേ കർണ്ണാടകത്തിന്റെ ശക്തമായ എതിർപ്പുമൂലം അത് അംഗീകരിക്കപ്പെട്ടില്ല പിന്നീട് 1956 നവംബർ 1-നു കാസർഗോഡ് കേരളത്തിന്റെ ഭാഗമായിമാറി.

ജീവിതരേഖ

തിരുത്തുക

കൊല്ലവർഷം 1036 തുലാമാസത്തിൽ[1] (1860 ഒക്ടോ-നവം[2]) തളിപ്പറമ്പ് പെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, പയ്യന്നൂർ വേങ്ങയിൽ കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെ മകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ.[3][4]1891-ൽ കേസരി എഴുതിയ "വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.[5] 1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേശകസമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു. 54 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുകയും പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവളപ്പിൽ സംസ്കരിയ്ക്കുകയും ചെയ്തു.

തലശ്ശേരി അറത്തിൽ കണ്ടത്തിൽ കുടുംബാംഗമായിരുന്ന കല്യാണിയമ്മയായിരുന്നു കുഞ്ഞിരാമൻ നായനാരുടെ ഭാര്യ. ഇവരുടെ നാലാമത്തെ മകനായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനുമൊക്കെയായി ശ്രദ്ധേയനായ എ.സി.എൻ. നമ്പ്യാർ. ഇവരുടെ മൂത്ത മകൻ എം.എ. കണ്ടത്ത് വിവാഹം കഴിച്ചത് കോൺഗ്രസിന്റെ ഏക മലയാളി അദ്ധ്യക്ഷനായിരുന്ന സർ സി. ശങ്കരൻ നായരുടെ മകളെയാണ്. ഈ ബന്ധത്തിലെ മകനായിരുന്നു ഗോവ വിമോചനം നടത്തി ശ്രദ്ധേയനായ കെ.പി. കണ്ടത്ത്.

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന താളിലുണ്ട്.
  • വാസനാവികൃതി
  • ദ്വാരക
  • മേനോക്കിയെ കൊന്നതാരാണ്?
  • മദിരാശിപ്പിത്തലാട്ടം
  • പൊട്ടബ്ഭാഗ്യം
  • കഥയൊന്നുമല്ല

കേസരി നായനാർ പുരസ്കാരം

തിരുത്തുക
 
2016 ലെ പുരസ്ക്കാര സമർപ്പണം

മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂർ ജില്ല യിലെ മാതമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫെയ്സ് മാതമംഗലം എന്ന സാംസ്കാരിക വേദി നേതൃത്വം നല്കുന്ന കേസരി നായനാർ പുരസ്കാരസമിതിയാണ് 2014 മുതൽ കേസരി നായനാർ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.[6][7]

പുരസ്കാരം ലഭിച്ചവരും നൽകിയവരും

തിരുത്തുക

2014 : കഥ : ഇ. സന്തോഷ്കുമാർ

പുരസ്കാര വിതരണം :   കെ ജയകുമാർ ഐ.എ.എസ് (വൈസ് ചാർസലർ,മലയാള സർവ്വകലാശാല)

2015 : മാധ്യമം :എം.ജി രാധാകൃഷ്ണൻ

പുരസ്കാര വിതരണം :വി. എസ് അച്ചുതാനന്ദൻ (പ്രതിപക്ഷ നേതാവ്)

2016 :നോവൽ: ടി.ഡി രാമകൃഷ്ണൻ

പുരസ്കാര വിതരണം :പി ശ്രീരാമകൃഷണൻ (സ്പീക്കർ, കേരള നിയമസഭ)

2017 : കവിത:കെ. സച്ചിതാനന്ദൻ

പുരസ്കാര വിതരണം :എം.എ ബേബി ( മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

2018:  പ്രളയ ദുരന്തത്തെ തുടർന്ന് ചടങ്ങ് നടന്നില്ല.

2019 : പ്രഭാഷണം:ഡോ.സുനിൽ. പി. ഇളയിടം

പുരസ്കാര സമർപ്പണം :വി. കെ ശ്രീരാമൻ(നടൻ , എഴുത്തുകാരൻ)

2021: നിരൂപണ സാഹിത്യം :ഇ.പി രാജഗോപാലൻ

പുരസ്കാര വിതരണം :എം. ബി രാജേഷ് (സ്പീക്കർ, കേരള നിയമസഭ)

2022 : കഥ :ടി. പത്മനാഭൻ

പുരസ്കാര വിതരണം : പി. രാജീവ് (നിയമ, വ്യവസായ, കയർ  വകുപ്പ് മന്ത്രി)

2023 : മാധ്യമം: കെ.കെ ഷാഹിന

പുരസ്കാര വിതരണം :സുഭാഷിണി അലി(മുൻ എംപി )


പുറം കണ്ണികൾ

തിരുത്തുക
  • http://www.payyanur.com/literature.htm
  • http://www.ksd.kerala.gov.in/hist.htm Archived 2006-07-01 at the Wayback Machine.
  • http://www.prd.kerala.gov.in/prd2/mala/lit30.htm Archived 2006-01-30 at the Wayback Machine.
  • http://www.prd.kerala.gov.in/prd2/mala/lit30.htm Archived 2006-01-27 at the Wayback Machine.
  • http://www.prd.kerala.gov.in/prd2/mala/lit30.htm Archived 2005-11-04 at the Wayback Machine.
  • ഡോ. ജിനേഷ്‌കുമാർ എരമം (01 നവംബർ 2014). "മലയാളത്തിന്റെ കഥാകേസരി". ദേശാഭിമാനി. Archived from the original on 2014-11-17. Retrieved 17 നവംബർ 2014. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |9= (help)

http://gvrakesh1.blogspot.in/2014/12/vengayil-kunhiraman-nayanar.html

https://www.mathrubhumi.com/literature/news/kesari-nayanar-award-goes-to-t-padmanabhan-1.8025615

അവലംബങ്ങൾ

തിരുത്തുക
  1. രാഘവൻ കടന്നപ്പള്ളി (12 നവംബർ 2014). "മലയാള ചെറുകഥയുടെ പിതാവ് കഥാവശേഷനായിട്ട് ഒരു നൂറ്റാണ്ട്". മാധ്യമം. Archived from the original on 2014-11-17. Retrieved 2014-11-17. {{cite news}}: Cite has empty unknown parameter: |8= (help)
  2. "01, Thulam Masam, 1036 Kollavarsham (Kollam Era)". drikpanchang.com. Retrieved 17 നവംബർ 2014. {{cite web}}: Cite has empty unknown parameter: |1= (help)
  3. ജി.വി. രാകേശ്‌ (05 മാർച്ച് 2012). "ചെറുകഥാ പിതാവിന് 150 വയസ്സ്". മാതൃഭൂമി. Archived from the original on 2012-03-21. Retrieved 2012-03-05. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |8= (help)
  4. ജി. പ്രിയദർശൻ (15 നവംബർ 2014). "വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എന്ന സാഹിത്യകേസരി". മലയാള മനോരമ. Archived from the original on 2014-11-17. Retrieved 17 നവംബർ 2014. {{cite news}}: Cite has empty unknown parameter: |9= (help)
  5. വേങ്ങയിൽ കുഞ്ഞിരാമൻ നായർ (13 നവംബർ 2014). "വാസനാവികൃതി". മാതൃഭൂമി. Archived from the original on 2014-11-17. Retrieved 2014-11-17. {{cite news}}: Cite has empty unknown parameter: |8= (help)
  6. "എട്ടാമത് കേസരി നായനാർ പുരസ്കാരം കെ.കെ.ഷാഹിനയ്ക്ക്Kannur Varthakal Online" (in അമേരിക്കൻ ഇംഗ്ലീഷ്). 2023-11-13. Retrieved 2024-01-27.
  7. "Award | കേസരി നായനാർ പുരസ്കാരം മാധ്യമ പ്രവർത്തക കെ കെ ശാഹിനയ്ക്ക്" (in ഇംഗ്ലീഷ്). 2023-11-13. Archived from the original on 2024-01-27. Retrieved 2024-01-27.