മാതമംഗലം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പിലാത്തറക്കടുത്തുളള ഗ്രാമമാണ് മാതമംഗലം. ഇവിടത്തെ അങ്ങാടി എം.എം. ബസാർ എന്നറിയപ്പെടുന്നു. ഈ പ്രദേശം പയ്യന്നൂർ ബ്ലോക്കിൽപെട്ട എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]. പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.

അതിരുകൾ തിരുത്തുക

പിലാത്തറ,കൈതപ്രം എന്നീ പ്രദേശങ്ങളാണ്‌ അതിരുകൾ

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

  1. സി.പി. നാരായണൻ മെമ്മോറിയൽ ഗവൺ‌മെന്റ് ഹയർ സെക്കന്ററി സ്കൂൾ മാതമംഗലം
  2. മാതമംഗലം എൽ പി സ്കൂൾ
  3. ഗവ അധ്യാപക പരിശീലന കേന്ദ്രം

ഗ്രന്ഥശാല തിരുത്തുക

മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല [2] .

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-04. Retrieved 2007-12-15.
  2. [1] Archived 2016-06-12 at the Wayback Machine.|mathrubhumi.com_വായനശാല മുതൽ സിനിമാശാല വരെ


"https://ml.wikipedia.org/w/index.php?title=മാതമംഗലം&oldid=3807054" എന്ന താളിൽനിന്ന് ശേഖരിച്ചത്