വി.എം. ഗിരിജ

ഇന്ത്യയിലെ ഒരു എഴുത്തുകാ
(V. M. Girija എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു[1]. പ്രണയം ഒരാൽബം എന്ന ആദ്യകവിതാസമാഹാരം പ്രേം ഏൿ ആൽബം എന്ന പേരിൽ ഹിന്ദിയിലേക്ക് വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട്. വി.എം. ഗിരിജയുടെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠനവിഷയമാണ്[2].

ജീവിതരേഖ

തിരുത്തുക

1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു.[3] വിദ്യാർത്ഥിയായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജിൽ വിദ്യാഭ്യാസം. 1983 ൽ ആകാശവാണിയിൽ അനൗൺസർ ആയി ജോലിയ്ക്ക് ചേർന്ന ഗിരിജ[4] 2021 ൽ 38 വർഷത്തെ സേവനത്തിനുശേഷം കൊച്ചി നിലയത്തിൽ നിന്ന് വിരമിച്ചു.[5][6]

പുതിയൊരു ഉൾപ്രേരണാസ്പദമായ സമ്പദ്വ്യവസ്ഥയേയും (Libidinal Economy), ഒരു പ്രതിഭാഷയെ—പുരുഷയുക്തിയെ കീഴടക്കാൻ പര്യാപ്തമായ ഒരു 'അമ്മമൊഴി'യെ—യും പിന്തുടരുകയാണ് സമകാലികകവിതയിൽ സുഗതകുമാരി, വിജയലക്ഷ്മി, സാവിത്രി രാജീവൻ വി.എം. ഗിരിജ, റോസ്മേരി തുടങ്ങിയ കവികൾ എന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെടുന്നു[7].

കുടുംബം

തിരുത്തുക

അച്ഛൻ:വടക്കേപ്പാട്ടു മനയ്ക്കൽ വാസുദേവൻ ഭട്ടതിരിപ്പാട്[8]

അമ്മ:ഗൗരി

ഭർത്താവ്:സി.ആർ. നീലകണ്ഠൻ

മക്കൾ:ആർദ്ര, ആർച്ച

  • പ്രണയം ഒരാൽബം-ചിത്തിര ബുക്സ്, 1997
  • ജീവജലം-കറന്റ് ബുക്സ്, 2004
  • പാവയൂണ് - സൈൻ ബുക്സ്, തിരുവനന്തപുരം
  • ഇരുപക്ഷംപെടുമിന്ദുവല്ല ഞാൻ - സൈകതം ബുക്സ്, കോതമംഗലം

ഷീലയുടെ ശബ്ദം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[9]
  • ചങ്ങമ്പുഴ പുരസ്കാരം[10]
  • ബഷീർ അമ്മ മലയാളം പുരസ്കാരം[11]
  1. Rajeevan, Thachom Poyil (01.08.04). "CONTEMPORARY POETRY: Simple and silent" (in English). The Hindu. Archived from the original (html) on 2010-10-26. Retrieved 06.11.10. {{cite web}}: Check date values in: |accessdate= and |date= (help); External link in |publisher= (help)CS1 maint: unrecognized language (link)
  2. http://www.universityofcalicut.info/syl/Malayalam_Sylla_16.pdf Archived 2013-02-27 at the Wayback Machine. പേജ് 59
  3. "V M Girija". Mathrubhumi. January 23, 2018. Archived from the original on 2018-07-21. Retrieved 2018-11-06.
  4. "When a poet goes on the air". hindu1: The Hindu. Archived from the original on 2009-11-24. Retrieved 2009-09-25.{{cite web}}: CS1 maint: location (link)
  5. "വി എം ഗിരിജ ആകാശവാണിയിൽനിന്ന്‌ പടിയിറങ്ങുന്നു". Retrieved 2021-10-17.
  6. "മൂന്നര പതിറ്റാണ്ടിൻറെ സേവനം; ആകാശവാണിയുടെ അകത്തളം വിട്ട് വി.എം.ഗിരിജ" (in ഇംഗ്ലീഷ്). Retrieved 2021-10-17. {{cite web}}: Text "All India Radio" ignored (help); Text "V M Girija" ignored (help)
  7. Sachidanandan. Indian Literature: Positions and Propositions. So are the later Sugata Kumari, Vijayalakshmi, Savitri Rajeevan, VM Girija, Rose Mary and others in poetry. They are after a new libidinal economy and a counter language, a "mother-tongue" that is capable of transcending male rationality {{cite book}}: Cite has empty unknown parameters: |accessmonth=, |month=, and |accessyear= (help)
  8. "വി എം ഗിരിജ" (in Malayalam). Sayahna. 2020-10-19. Retrieved 2020-10-19.{{cite web}}: CS1 maint: unrecognized language (link)
  9. http://keralasahityaakademi.org/pdf/Award_2018.pdf
  10. "വി എം ഗിരിജ". Sayahna. 2018-11-06. Retrieved 2018-11-06.
  11. "ബഷീർ ബാല്യകാലസഖി പുരസ്കാരം ബി.എം. സുഹറയ്ക്കും ബഷീർ അമ്മ മലയാളം പുരസ്കാരം വി.എം.ഗിരിജയ്ക്കും". Asianet News Network Pvt Ltd. Retrieved 2021-06-29.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വി.എം._ഗിരിജ&oldid=4121241" എന്ന താളിൽനിന്ന് ശേഖരിച്ചത്