മലയാള കവയിത്രിയും ചിത്രകാരിയുമാണ് സാവിത്രി രാജീവൻ. 2016 ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖതിരുത്തുക

1956 ആഗസ്റ്റ് 22 ന് ഏറനാടു താലൂക്കിൽ വീട്ടിക്കാട്ട് ഇല്ലത്ത് വീട്ടിക്കാട്ട് നാരായണൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിൻറെയും മകളായി സാവിത്രി ജനിച്ചു. പൂക്കോട്ടൂർ ഗവ. ഹൈസ്ക്കൂൾ, മലപ്പുറം ഗവ. കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ്, ഫാക്കൽറ്റി ഓഫ് ഫൈനാർട്സ്, എം. എസ്. യൂണിവേഴ്സിറ്റി ബറോഡ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്ത്യൻ ഭാഷകളിലും, ഇംഗ്ലീഷ്, സ്വീഡിഷ് തുടങ്ങിയ വിദേശ ഭാഷകളിലും കവിതകൾ പരിഭാഷപ്പെടുത്തി യിട്ടുണ്ട്. സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായിരുന്നു.[1]

കവിതാ സമാഹാരങ്ങൾതിരുത്തുക

  • ചരിവ്
  • 'ദേഹാന്തരം'
  • മീ ടൂ'
  • 'അമ്മയെ കുളിപ്പിക്കുമ്പോൾ'
  • 'സാവിത്രി രാജീവന്റെ കവിതകൾ'
  • സഞ്ചാരിയുടെ താണു പോയ വീട് ( കഥാസമാഹാരം)

പുരസ്‌കാരങ്ങൾതിരുത്തുക

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2016)
  • കുഞ്ചുപിള്ള സ്മാരക അവാർഡ് (1991)
  • ഉദയഭാരതി നാഷണൽ അവാർഡ്
  • കമല സുരയ്യ അവാർഡ്(2010)

അവലംബംതിരുത്തുക

  1. ., . "സാവിത്രി രാജീവൻ". http://womenwritersofkerala.com/. http://womenwritersofkerala.com/. ശേഖരിച്ചത് 25.2.2018. {{cite web}}: Check date values in: |access-date= (help); External link in |publisher= and |website= (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=സാവിത്രി_രാജീവൻ&oldid=3719046" എന്ന താളിൽനിന്ന് ശേഖരിച്ചത്