ട്രിവാൻഡ്രം ലോഡ്ജ്

മലയാള ചലച്ചിത്രം
(Trivandrum Lodge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്രിവാൻഡ്രം ലോഡ്ജ്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ടൈം ആഡ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ പി.എ. സെബാസ്റ്റ്യൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. ഛായാഗ്രഹണം പ്രദീപ് നായരും ചിത്രസംയോജനം മഹേഷ് നാരായണനും നിർവ്വഹിച്ചിരിക്കുന്നു.

ട്രിവാൻഡ്രം ലോഡ്ജ്
പോസ്റ്റർ
സംവിധാനംവി.കെ. പ്രകാശ്
നിർമ്മാണംപി.എ. സെബാസ്റ്റ്യൻ
രചനഅനൂപ് മേനോൻ
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോടൈം ആഡ്സ് എന്റർടെയിൻമെന്റ്
വിതരണംടൈം ആഡ്സ് റിലീസ്
റിലീസിങ് തീയതി2012 സെപ്റ്റംബർ 20
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം120 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "കണ്ണിന്നുള്ളിൽ നീ കണ്മണി"  രാജീവ് നായർനജിം അർഷാദ് 4:38
2. "കിളികൾ പറന്നതോ"  റഫീക്ക് അഹമ്മദ്രാജേഷ് കൃഷ്ണൻ 4:23
3. "തെയ്യാരം"  രാജീവ് നായർഎം. ജയചന്ദ്രൻ, ഹരിചരൺ സുചിത്ര 5:13

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ട്രിവാൻഡ്രം_ലോഡ്ജ്&oldid=3429396" എന്ന താളിൽനിന്ന് ശേഖരിച്ചത്