സിംബിയൻ ഫൗണ്ടേഷൻ
മുമ്പ് സിംബിയൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതും ലൈസൻസുള്ളതുമായ മൊബൈൽ ഫോണുകൾക്കായുള്ള സിംബിയൻഓപ്പറേറ്റിംഗ് സിസ്റ്റം കൈകാര്യം ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിംബിയൻ ഫൗണ്ടേഷൻ.[1] സിംബിയൻ ഫൗണ്ടേഷൻ ഒരിക്കലും നേരിട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചില്ല, എന്നാൽ സിംബിയനെ ഏകോപിപ്പിക്കുകയും കംബാറ്റിബിലിറ്റി(compatibility) ഉറപ്പാക്കുകയും ചെയ്തു. സിംബിയൻ സോഴ്‌സ് കോഡ് ശേഖരിക്കുക, നിർമ്മിക്കുക, വിതരണം ചെയ്യുക തുടങ്ങിയ പ്രധാന സേവനങ്ങളും അതിന്റെ അംഗങ്ങൾക്കും കമ്മ്യൂണിറ്റിക്കും ഇത് നൽകി. ആ സമയത്ത് ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ്, ലിമോ ഫൗണ്ടേഷൻ എന്നിവയ്ക്കെതിരെ മത്സരിച്ചു.
non-profit organisation | |
വ്യവസായം | Open mobile software platform |
മുൻഗാമി | Symbian Ltd |
സ്ഥാപിതം | 24 June 2008 |
സ്ഥാപകൻ | Nokia Sony Ericsson NTT DoCoMo Motorola Texas Instruments Vodafone LG Electronics Samsung Electronics STMicroelectronics AT&T |
നിഷ്‌ക്രിയമായത് | April 2011 |
ആസ്ഥാനം | London, United Kingdom |
സേവന മേഖല(കൾ) | Worldwide |
ഉത്പന്നങ്ങൾ | The Symbian platform |
വെബ്സൈറ്റ് | symbian.org |
പ്രവർത്തന ഘട്ടം (2009-2010)
തിരുത്തുകനോക്കിയ, സോണി എറിക്സൺ, എൻടിടി ഡോകോമോ, മോട്ടോറോള, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, വോഡാഫോൺ, എൽജി ഇലക്ട്രോണിക്സ്, സാംസങ് ഇലക്ട്രോണിക്സ്, എസ്ടിഎം മൈക്രോഇലക്ട്രോണിക്സ്, ഏ.റ്റി.&റ്റി. (AT&T) എന്നീ കമ്പനികൾ ചേർന്നാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്.[2]അവരുടെ ഡിവൈസ് സ്ട്രാക്റ്റജിയിലെ മാറ്റം കാരണം, എൽജിയും മോട്ടറോളയും ഫൗണ്ടേഷൻ ബോർഡ് സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെ വിട്ടു. അവ പിന്നീട് ഫുജിറ്റ്സു[3], ക്വാൽകോം ഇന്നൊവേഷൻ സെന്റർ എന്നിവർ പകരം ചേർന്നു.[4]
അതിന്റെ പ്രവർത്തന ഘട്ടത്തിന്റെ (2009 മുതൽ 2010 വരെ), വിവരങ്ങൾ:
- പ്ലാറ്റ്ഫോം വികസന കിറ്റുകളും ഉപകരണങ്ങളും
- ഡോക്യുമെന്റേഷനും എക്സാമ്പിൾ കോഡും
- ചർച്ചചെയ്യുന്ന ഫോറങ്ങളും മെയിലിംഗ് ലിസ്റ്റുകളും
- ആപ്ലിക്കേഷൻ സൈനിംഗ് (സിംബിയൻ ഒപ്പിട്ടത്)[5]
- ആപ്ലിക്കേഷൻ വിതരണം (സിംബിയൻ ഹൊറൈസൺ)[6]
- ആശയ ശേഖരണവും അതേതുടർന്നുള്ള പ്രതികരണവും (സിംബിയൻ ആശയങ്ങൾ)[7]
- ഒരു വാർഷിക സമ്മേളനം (സിംബിയൻ എക്‌സ്‌ചേഞ്ച് ആൻഡ് എക്‌സ്‌പോസിഷൻ, ചുരുക്കരൂപം "SEE")
അവലംബം
തിരുത്തുക- ↑ "Symbian Foundation". March 9, 2023.
- ↑ "Mobile leaders to unify the Symbian software platform and set the future of mobile free" (Press release). Nokia. 24 June 2008. Archived from the original on 2012-03-25. Retrieved 9 April 2011.
- ↑ Symbian Foundation Welcomes Fujitsu as New Board Member : Fujitsu Global Archived 27 January 2010 at the Wayback Machine.. Fujitsu.com. Retrieved 2013-12-08.
- ↑ Qualcomm Innovation Center Joins the Symbian Foundation - SAN DIEGO and LONDON, Oct. 29 /PRNewswire-FirstCall/. Prnewswire.com. Retrieved 2013-12-08.
- ↑ "Symbian Signed". Retrieved 4 August 2009.
- ↑ "Symbian Horizon".
- ↑ "Symbian Ideas".