ക്വാൽകോം
ക്വാൽകോം (/ˈkwɒlkɒm/) വയർലെസ് ടെലികമ്മ്യൂണിക്കേഷൻ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും അത് വിപണിയിലെത്തിക്കുകയും ചെയുന്ന ഒരു അമേരിക്കൻ ബഹുരാഷ്ട്ര സെമികണ്ടക്ടർ,ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്. കമ്പനിയുടെ ആസ്ഥാനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സാൻ ഡിയാഗോ , കാലിഫോർണിയിൽ സ്ഥിതി ചെയ്യുന്നു, ലോകമെമ്പാടും 224 സ്ഥലങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നു. ഇത് ഇൻടെലറ്റ്വൽ പ്രോപ്രട്ടി, അർദ്ധചാലകങ്ങൾ, സോഫ്റ്റ്വെയർ, വയർലെസ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവ നൽകുന്നു. 5ജി,[2]4ജി,[2]സിഡിഎംഎ 2000, ടിഡി-എസ്‌സിഡിഎംഎ, ഡബ്ല്യുസിഡിഎംഎ മൊബൈൽ കമ്മ്യൂണിക്കേഷൻ മാനദണ്ഡങ്ങൾക്കനുസൃതമായ പേറ്റന്റുകൾ ഇതിന് സ്വന്തമാണ്. വാഹനങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, വൈ-ഫൈ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്‌ക്കായി ക്വാൽകോം അർദ്ധചാലക ഘടകങ്ങൾ അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിക്ക ഫിസിക്കൽ ക്വാൽകോം ഉൽപ്പന്നങ്ങളും മറ്റ് കമ്പനികൾ നിർമ്മിക്കുന്നത് ഒരു ഫാബലസ് മാനുഫാക്ചറിംഗ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിലാണ്.
Public | |
Traded as |
|
വ്യവസായം | Telecoms equipments Semiconductors |
സ്ഥാപിതം | ജൂലൈ 1985 |
സ്ഥാപകൻs | |
ആസ്ഥാനം | San Diego, California , U.S. |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Cristiano Amon (CEO) Mark D. McLaughlin (chairman) |
ഉത്പന്നങ്ങൾ | CDMA/WCDMA chipsets, Snapdragon, BREW, OmniTRACS, MediaFLO, QChat, mirasol displays, uiOne, Gobi, Qizx, CPU |
വരുമാനം | US$44.20 billion (2022) |
US$15.86 billion (2022) | |
US$12.94 billion (2022) | |
മൊത്ത ആസ്തികൾ | US$49.01 billion (2022) |
Total equity | US$18.01 billion (2022) |
ജീവനക്കാരുടെ എണ്ണം | c. (2022) |
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | qualcomm |
Footnotes / references [1] |
ഇർവിൻ എം. ജേക്കബും മറ്റ് ആറ് സഹസ്ഥാപകരും ചേർന്ന് 1985-ൽ ക്വാൽകോം സ്ഥാപിച്ചു. സിഡിഎംഎ വയർലെസ് സെൽ ഫോൺ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അതിന്റെ ആദ്യകാല ഗവേഷണത്തിന് ധനസഹായം ലഭിച്ചത് ഓംനിട്രാക്സ് എന്നറിയപ്പെടുന്ന ഒരു ടു-വേ മൊബൈൽ ഡിജിറ്റൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സിസ്റ്റം വിറ്റാണ്. വയർലെസ് വ്യവസായത്തിലെ ചൂടേറിയ ചർച്ചകൾക്ക് ശേഷം, ക്വാൽകോമിന്റെ സിഡിഎംഎ(CDMA) പേറ്റന്റുകൾ ഉൾപ്പെടുത്തി 2ജി സ്റ്റാൻഡേർഡ് നിലവിൽ വന്നു.[3]പിന്നീട് സ്റ്റാൻഡേർഡ് അനുസരിച്ച് ലൈസൻസിംഗ് പേറ്റന്റുകളുടെ വിലനിർണ്ണയത്തെക്കുറിച്ച് നിയമപരമായ തർക്കങ്ങളുടെ ഒരു പരമ്പര തന്നെ നടന്നു.
അവലംബം
തിരുത്തുക- ↑ "US SEC: 2022 Form 10-K Qualcomm Incorporated". U.S. Securities and Exchange Commission. November 2, 2022.
- ↑ 2.0 2.1 "Licensing | Intellectual Property". March 18, 2014. Archived from the original on April 2, 2021. Retrieved March 30, 2021.
- ↑ Chafkin, Max; King, Ian (October 4, 2017). "Apple and Qualcomm's Billion-Dollar War Over an $18 Part". Bloomberg.com. Archived from the original on December 4, 2020. Retrieved October 4, 2017.