ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വാർത്താവിനിമയ സേവനങ്ങൾ നൽകുന്ന ബ്രിട്ടീഷ് കമ്പനിയാണ് വോഡാഫോൺ (/ˈvdəfn/). ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌ ആസ്ഥാനം[2]."വോയിസ്‌", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌[3]. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും സേവനങ്ങൾ നടത്തുന്നത്.

വോഡഫോൺ ഗ്രൂപ്പ് പി.എൽ.സി
Public limited company
Traded as
വ്യവസായംTelecommunications
മുൻഗാമിs
സ്ഥാപിതം16 സെപ്റ്റംബർ 1991; 33 വർഷങ്ങൾക്ക് മുമ്പ് (1991-09-16)
സ്ഥാപകൻs
ആസ്ഥാനംNewbury, Berkshire, England, UK
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
വരുമാനംIncrease 45.580 billion (2022)[1]
Increase €5.664 billion (2022)[1]
Increase €2.624 million (2022)[1]
മൊത്ത ആസ്തികൾDecrease €153.953 billion (2022)[1]
Total equityDecrease €56.977 billion (2022)[1]
ജീവനക്കാരുടെ എണ്ണം
104,000 (2022)[1]
ഡിവിഷനുകൾVodafone Global Enterprise
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.vodafone.com

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ[4], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്[5].2023 ജനുവരി വരെ, വോഡഫോൺ 21 രാജ്യങ്ങളിൽ നെറ്റ്‌വർക്കുകൾ സ്വന്തമാക്കി പ്രവർത്തിക്കുന്നു, 47 രാജ്യങ്ങളിൽ മറ്റ് പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ ഉണ്ട്.[6] അതിന്റെ വോഡഫോൺ ഗ്ലോബൽ എന്റർപ്രൈസ് ഡിവിഷൻ 150 രാജ്യങ്ങളിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് ടെലികമ്മ്യൂണിക്കേഷനും ഐടി സേവനങ്ങളും നൽകുന്നു.[7]

വോഡഫോണിന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒരു പ്രാഥമിക ലിസ്റ്റിംഗ് ഉണ്ട് കൂടാതെ ഫൂട്സി (FTSE) 100 ഇൻഡക്‌സിന്റെ ഒരു ഘടകവുമാണ്. കമ്പനിക്ക് നാസ്ഡാക്കിൽ ഒരു സെക്കണ്ടറി ലിസ്റ്റിംഗ് ഉണ്ട്.

  1. 1.0 1.1 1.2 1.3 1.4 1.5 "Annual Report 2022" (PDF). Vodafone Group Plc. Retrieved 16 January 2023.
  2. "Vodafone moves world HQ to London". BBC News. 24 June 2009. Retrieved 10 January 2011.
  3. "UK – About Us – History – 1982". Vodafone Group. Archived from the original on 20 July 2012.
  4. http://news.bbc.co.uk/1/hi/business/4642106.stm
  5. "Annual Report 2018" (PDF). Vodafone Group plc. p. 10. Archived from the original (PDF) on 2018-06-21. Retrieved 15 June 2018.
  6. "Where we operate". Vodafone. Retrieved 15 January 2023.
  7. "Vodafone Global Enterprise". Vodafone Group plc. Archived from the original on 2017-04-25. Retrieved 11 January 2016.


പുറം കണ്ണികൾ

തിരുത്തുക
ബിസിനസ് സംബന്ധമായ വിവരങ്ങൾ





"https://ml.wikipedia.org/w/index.php?title=വോഡാഫോൺ&oldid=4103522" എന്ന താളിൽനിന്ന് ശേഖരിച്ചത്