ഏ.റ്റി.&റ്റി.
ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. (AT&T Inc.).[7] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി.[8] സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു.
Formerly |
|
---|---|
Public | |
Traded as | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ ബഹുജനമാദ്ധ്യമം |
മുൻഗാമി | അമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി |
സ്ഥാപിതം | ഒക്ടോബർ 5, 1983[1] |
ആസ്ഥാനം | , അമേരിക്കൻ ഐക്യനാടുകൾ |
സേവന മേഖല(കൾ) | വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും |
പ്രധാന വ്യക്തി | റാൻഡൽ സ്റ്റീഫൻസൺ (ചെയർമാൻ & CEO)[2] |
ഉത്പന്നങ്ങൾ |
|
വരുമാനം | US$146.8 ശതകോടി (2015)[3] |
US$27.7 ശതകോടി (2015)[3] | |
US$13.3 ശതകോടി (2015)[3] | |
മൊത്ത ആസ്തികൾ | US$401.81 ശതകോടി (2015)[3] |
Total equity | US$123.64 ശതകോടി (2015)[3] |
ജീവനക്കാരുടെ എണ്ണം | 243,620 (2015)[3] |
ഡിവിഷനുകൾ | AT&T ബിസിനസ് സൊല്യൂഷൻസ് AT&T കൺസ്യൂമർ മൊബിലിറ്റി AT&T എന്റർടെയ്ന്മെന്റ് & ഇന്റർനെറ്റ് സർവീസസ് AT&T ഇന്റർനാഷണൽ[4][5][6] |
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | www |
Footnotes / references DJIA ലിസ്റ്റിങ്, http://www.marketwatch.com/investing/index/djia |
എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.[9] മേയ് 2014ലെ കണക്കുപ്രകാരം ലോകത്തെ 23ആമത്തെ ഏറ്റവും വലിയ കമ്പനിയും (വിറ്റുവരവ്, ആദായം, ആസ്തി, വിപണിമൂല്യം എന്നിവ കണക്കാക്കുമ്പോൾ)[10] 16ആമത്തെ ഏറ്റവും വലിയ പെട്രോളിയം ഇതര കമ്പനിയുമാണ്.[11] വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ ടെലിക്കമ്മ്യുണിക്കേഷൻസ് കമ്പനിയാണ് ഏ.റ്റി.&റ്റി. 2016ലെ കണക്കുപ്രകാരം ലോകത്തെ 17ആമത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവുമാണ്, 130.4 ദശലക്ഷം മൊബൈൽ വരിക്കാരുള്ള കമ്പനി.[12] മിൽവാർഡ് ബ്രൗൺ ഒപ്റ്റിമർ പ്രസിദ്ധീകരിക്കുന്ന ലോകത്തെ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ 2015ലെ കണക്കിൽ ഏ.റ്റി.&റ്റി. ആറാമതാണ്.[13]
ഏ.റ്റി.&റ്റി. ഇൻക്. എന്ന കമ്പനിയുടെ തുടക്കം സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ എന്ന പേരിലായിരുന്നു. 1982ലെ കുത്തകവിരുദ്ധ നിയമയുദ്ധത്തെ (United States v. AT&T) തുടർന്ന് 1983ൽ അമേരിക്കൻ ടെലിഫോൺ & ടെലിഗ്രാഫ് കമ്പനി വിഭജിച്ച് സൃഷ്ടിച്ച ഏഴ് റീജിയണൽ ബെൽ ഓപ്പറേറ്റിങ് കമ്പനികളിൽ (RBOCകൾ) ഒന്നായിരുന്നു സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ. സൗത്ത്‌വെസ്റ്റേൺ ബെൽ കോർപ്പറേഷൻ പിന്നീട് 1995ൽ SBC കമ്മ്യൂണിക്കേഷൻസ് Inc. എന്നു പേരുമാറ്റി. 2005ൽ SBC മുൻ മാതൃകമ്പനിയായ AT&T കോർപ്പറേഷനെ ഏറ്റെടുക്കുകയും AT&T എന്ന് പേരുമാറ്റുകയും ചെയ്തു. ഇന്നത്തെ AT&Tയാകട്ടെ പഴയ 22 ബെൽ കമ്പനികളിൽ പത്തെണ്ണവും പഴയ ലോങ് ഡിസ്റ്റൻസ് ഡിവിഷനും ഉൾപ്പെട്ടതാണ്.[14]
അവലംബം
തിരുത്തുക- ↑ "Sec 8-k" (Press release). AT&T. April 28, 2006. Archived from the original on September 30, 2007. Retrieved September 29, 2007. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-30. Retrieved 2021-09-05.
- ↑ "Randall L. Stephenson, Chairman, Chief Executive Officer and President". Retrieved August 14, 2011.
- ↑ 3.0 3.1 3.2 3.3 3.4 3.5 "AT&T Inc. Fourth Quarter 2015 Earnings". AT&T.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-16. Retrieved 2016-09-27.
- ↑ http://deadline.com/2016/04/john-stankey-att-interview-content-spending-plan-1201732912/
- ↑ http://about.att.com/story/att_completes_acquisition_of_directv.html
- ↑ Godinez, Victor and David McLemore. "AT&T moving headquarters to Dallas from San Antonio Archived 2009-06-26 at the Wayback Machine.." The Dallas Morning News. Saturday June 28, 2008. Retrieved on June 18, 2009.
- ↑ Leichtman Research Group, "Research Notes," First Quarter 2012, pg. 6, AT&T (#1) with 21,232,000 residential phone lines.
- ↑ "Fortune 500 2010: States: Texas Companies - FORTUNE on CNNMoney.com". Money. May 3, 2010. Archived from the original on August 7, 2010. Retrieved August 14, 2010.
- ↑ "AT&T". Forbes. May 2014. Retrieved May 26, 2014.
- ↑ "The World's Biggest Public Companies". Forbes. Retrieved May 26, 2014.
- ↑ "Form 8-K" (PDF). AT&T. April 26, 2016. Archived from the original (PDF) on 2016-10-10. Retrieved April 27, 2016.
- ↑ "Brandz Ranking 2015 PDF" (PDF). Millward Brown Optimor. 2015. Archived from the original (PDF) on 2016-07-08. Retrieved January 26, 2016.
- ↑ Kleinfield, Sonny (1981). The biggest company on earth: a profile of AT&T. New York: Holt, Rinehart, and Winston. ISBN 978-0-03-045326-7.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- കോർപ്പറേറ്റ് വിവരങ്ങൾ
- ഔദ്യോഗിക വെബ്സൈറ്റ്
- AT&T Archived 2011-08-30 at the Wayback Machine. History and science resources at The Franklin Institute's Case Files online exhibit