ദക്ഷിണ കൊറിയയിലെ സോളിലെ യെവിഡോ-ഡോങ് ആസ്ഥാനമായ ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ ഇലക്ട്രോണിക്സ് കമ്പനിയാണ് എൽജി ഇലക്ട്രോണിക്സ്.എൽജിയുടെ ആപ്തവാക്യം "ലൈഫ് ഈസ്‌ ഗുഡ് " എന്നാണ്.[2] എൽജി ഇലക്ട്രോണിക്സ് ദക്ഷിണ കൊറിയയിലെ നാലാമത്തെ വലിയ കമ്പനിയാണ്. 2014 ൽ ആഗോള വിൽപ്പന 55.91 ബില്യൺ ഡോളറിലെത്തി (.0 59.04 ട്രില്യൺ), എൽജിയിൽ നാല് ബിസിനസ് യൂണിറ്റുകൾ ഉൾപ്പെടുന്നു: ഹോം എന്റർടൈൻമെന്റ്, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, ഹോം അപ്ലയൻസസ്, എയർ സൊല്യൂഷൻസ് എന്നിവയാണവ. 2008 മുതൽ എൽജി ഇലക്ട്രോണിക്സ് ലോകത്തിലെ രണ്ടാമത്തെ വലിയ എൽസിഡി ടെലിവിഷൻ നിർമ്മാതാവായി തുടരുന്നു. ലോകത്താകമാനം 128 പ്ലാന്റുകൾ ഉള്ള ഈ കമ്പനിയിൽ 83,000 ആൾക്കാർ ജോലി ചെയ്യുന്നു. [3]

എൽജി ഇലക്ട്രോണിക്സ്
Public
Traded asKRX: 066570
എൽ.എസ്.ഇLGLD
വ്യവസായംConsumer electronics
Home appliances
സ്ഥാപിതംഒക്ടോബർ 1958; 64 years ago (1958-10) (as GoldStar)
January 1995 (as LG Electronics)
(Reincorporated in 2002)
സ്ഥാപകൻKoo In-hwoi (The original GoldStar)
ആസ്ഥാനംYeouido-dong, Seoul, South Korea
Area served
Worldwide
പ്രധാന വ്യക്തി
Cho Seong-jin
(Vice chairman and CEO)
Jung Do-hyun
(President and CFO)
Il-Pyung Park (CTO)
ഉത്പന്നംSee products listing
വരുമാനംGreen Arrow Up.svg 61.39 trillion (2017)[1]
Green Arrow Up.svg ₩2.46 trillion (2017)[1]
Green Arrow Up.svg ₩1.86 trillion (2017)[1]
മൊത്ത ആസ്തികൾGreen Arrow Up.svg ₩37.85 trillion (2017)[1]
Total equityGreen Arrow Up.svg ₩13.35 trillion (2017)[1]
Number of employees
75,000+ (2016)[1]
ParentLG Corporation
വെബ്സൈറ്റ്lg.com

ചരിത്രംതിരുത്തുക

കൊറിയൻ ആഭ്യന്തര യുദ്ധത്തിനുശേഷം രാജ്യത്തിനാവശ്യമായ ഇലക്ട്രോണിക്സ് ഉപകരണങ്ങളും, വീട്ടുപകരണങ്ങളും നിർമ്മിക്കുന്നതിനുവേണ്ടിയാണ് 1958 ൽ എൽജി ഇലക്ട്രോണിക്സ് സ്ഥാപിക്കപ്പെട്ടത്. ദക്ഷിണ കൊറിയയുടെ ആദ്യ റേഡിയോകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, എയർകണ്ടീഷണറുകൾ എന്നിവ കമ്പനി നിർമ്മിച്ചു. എൽ‌ജി ഗ്രൂപ്പുകളിലൊന്നായിരുന്ന ഗോൾഡ്സ്റ്റാർ, മറ്റൊരു സഹോദര കമ്പനിയായ ലക്-ഹുയി ("ലക്കി" എന്ന് ഉച്ചരിക്കപ്പെടുന്നു)യുമായി ലയിച്ചു. പിന്നീട് കമ്പനിയുടെ പേര് ലക്കി-ഗോൾഡ്സ്റ്റാർ എന്നും 1995 ഫെബ്രുവരി 28 ന് എൽജി ഇലക്ട്രോണിക്സ് എന്നും ആയിമാറി. [4]

പ്രവർത്തന മേഖലകൾതിരുത്തുക

  • വീട്ടുപകരണങ്ങൾ
  • വിനോദം
  • മൊബൈൽ ആശയവിനിമയങ്ങൾ
  • ശീതീകരണ സംവിധാനങ്ങൾ
  • വാഹന ഘടകങ്ങൾ

ആപ്തവാക്യംതിരുത്തുക

"Life's Good" (2004–മുതൽ)

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Lg Financial Statements". LG Electronics. 22 July 2013. ശേഖരിച്ചത് 26 December 2013.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-10-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-16.
  3. http://www.lgcorp.com/about/history/1
  4. https://www.ukessays.com/essays/marketing/the-history-of-lg-electronics-marketing-essay.php
"https://ml.wikipedia.org/w/index.php?title=എൽജി_ഇലക്ട്രോണിക്സ്&oldid=3802261" എന്ന താളിൽനിന്ന് ശേഖരിച്ചത്