സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ്
സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി, ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര മൊബൈൽ നിർമ്മാണ കമ്പനിയാണ്. ഈ കമ്പനി ആദ്യം അറിയപ്പെട്ടിരുന്നത് സോണി എറിക്സ്സൺ മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്നായിരുന്നു. സോണിയുടെയും, എറിക്സ്സൺ എന്ന സ്വീഡിഷ് കമ്പനിയുടെയും ഉടമസ്ഥതയിലായിരുന്ന സോണി എറിക്സ്സൺ മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്ന കമ്പനി, 2011 ഒക്ടോബർ 1 -നു സ്ഥാപിതമായി.[1] എറിക്സ്സൺ എന്ന കമ്പനിക്ക് ഉണ്ടായിരുന്ന ഷെയർ മുഴുവനായും 2011 ഫെബ്രുവരി 16 -നു സോണി വാങ്ങി. തുടർന്നാണ് സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് എബി എന്ന പേര് സ്വീകരിച്ചത്.[2]
സബ്സിഡിയറി | |
വ്യവസായം | ടെലികോം എക്യുപ്മെന്റ്റ് |
സ്ഥാപിതം | ഒക്ടോബർ 1, 2001 [1] (സോണി എറിക്സ്സൺ എന്ന പേരിൽ) ഫെബ്രുവരി 16, 2012 (സോണി മൊബൈൽ എന്ന പേരിൽ) |
ആസ്ഥാനം | മിനാൻടോ, ടോക്കിയോ, ജപ്പാൻ |
പ്രധാന വ്യക്തി | കുനീമാസ സസുക്കി (സി.ഇ.ഓ) ബോബ് ഇഷിദ (ഡെപ്പ്യൂട്ടി സി.ഇ.ഓ) |
ഉത്പന്നങ്ങൾ | സ്മാർട്ട് ഫോൺ മൊബൈൽ ഫോൺ മൊബൈൽ സംഗീത ഉപകരണങ്ങൾ വയർലസ്സ് സിസ്റ്റം വയർലസ്സ് സംഗീത ഉപകരണങ്ങൾ |
ജീവനക്കാരുടെ എണ്ണം | 7,500 (ഡിസംബർ 2010) |
മാതൃ കമ്പനി | സോണി കോർപ്പറേഷൻ |
വെബ്സൈറ്റ് | www |
പുതിയ ഉൽപന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി ജപ്പാനിലെ, ടോക്കിയോ, ഇന്ത്യയിലെ ചെന്നൈ, സ്വീഡനിലെ ലുണ്ട്, ചൈനയിലെ ബെയ്‌ജിങ്ങ്, യു.എസ്.എ.യിലെ സിലികൺ വാലി എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി സൗകര്യമുള്ള[3] സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് 2012 -ൽ ലോകത്തില ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കുന്ന കമ്പനികളുടെ പട്ടികയിൽ 5 -ആം സ്ഥാനത്തായിരുന്നു.[4]
ഒട്ടേറെ സവിശേഷതകളുമായി പുറത്തിറങ്ങിയ സോണി എക്സ്പീരിയ Z2 എന്ന പ്രീമിയം സ്മാർട്ട് ഫോൺ ടെക് ലോകം ഒരുപാട് ശ്രദ്ധിച്ച ഒന്നായിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Ericsson – press release". Cision Wire. Archived from the original on 2009-07-14. Retrieved October 1, 2001.
- ↑ "Sony Completes Full Acquisition of Sony Ericsson".
- ↑ "Our design philosophy". Sony Mobile Communications. Retrieved July 01, 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IDC says Sony sold 9.8 million smartphones in Q4; now ranks in fourth place". Retrieved July 01, 2014.
{{cite news}}
: Check date values in:|accessdate=
(help)