മോട്ടോറോള
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ കമ്പനി ആണ് മോട്ടോറോള ഇൻകോർപ്പറേഷൻ. 2007 മുതൽ 2009 വരെ നേരിട്ട വൻ സാമ്പത്തിക നഷ്ടത്തെ തുടർന്ന്, 2011 ജനുവരി 4 -നു ഈ കമ്പനി മോട്ടോറോള മോബിലിറ്റി, മോട്ടോറോള സൊല്യൂഷൻസ് എന്നിങ്ങനെ രണ്ടു സ്വതന്ത്ര കമ്പനികളായി പിളർന്നു.[2]
പബ്ലിക് | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | സെപ്റ്റംബർ 25, 1928 |
ആസ്ഥാനം | 1303 ഈസ്റ്റ് അല്ഗോൻക്യുൻ റോഡ് |
പ്രധാന വ്യക്തി | ഗ്രിഗറി ബ്രൌൺ (സി.ഇ.ഒ മോട്ടോറോള സോല്യുഷൻസ്) |
ഉത്പന്നങ്ങൾ | ടാബ്ലെറ്റ് കമ്പ്യൂട്ടർ മൊബൈൽ ഫോൺ സ്മാർട്ട് ഫോൺ ടു-വേ റേഡിയോസ് നെറ്റ്വർക്കിംഗ് സിസ്സ്റ്റംസ് കേബിൾ ടെലിവിഷൻ സിസ്റ്റം വയർലെസ്സ് ബ്രോഡ്‌ബാൻഡ് RFID സിസ്സ്റ്റംസ് മൊബൈൽ ടെലിഫോൺ ഇന്ഫ്രാസ്ട്രക്ച്ചർ |
മൊത്ത ആസ്തികൾ | |
ജീവനക്കാരുടെ എണ്ണം | 60,000 (2010) |
വെബ്സൈറ്റ് | www |
മോട്ടോറോളയുടെ വയർലെസ്സ് ടെലിഫോണുകൾ നിർമ്മിക്കുന്ന വിഭാഗം സെല്ലുലാർ ഫൊണുകളുടെ അഗ്രഗാമിയാണ്. പേർസണൽ കമ്യൂണികേഷൻ സെക്ടർ എന്നാണ് മുൻകാലങ്ങളിൽ ഇത് അറിയപെട്ടിരുന്നത്. 1989 -ൽ പുറത്തിറക്കിയ മൈക്രോജാക്, 1996 -ൽ പുറത്തിറക്കിയ സ്റ്റാർജാക് എന്നീ സെല്ലുലാർ ഫോണുകൾ വൻ വിജയമായിരുന്നു . ഏതാണ്ട് 60 ദശലക്ഷം സ്റ്റാർജാക് ഫോണുകൾ വിറ്റുപോയി.
സമീപകാലത്ത് ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്‌ഠിതമായ സ്മാർട്ട്ഫോണുകളിൽ ശ്രദ്ധയൂന്നിയ മോട്ടോറോള, 2009 നവംബർ 26 -നു ആൻഡ്രോയ്ഡ് 2.0 -ൽ പ്രവർത്തിക്കുന്ന മോട്ടോറോള ഡ്രോയിഡ് എന്ന ഒരു ഹാൻഡ്‌സെറ്റ് വിപണിയിൽ എത്തിച്ചു.
2011 ഓഗസ്റ്റ് 15 -നു ഗൂഗിൾ, യു.എസ് $12.5 ബില്ല്യൺ -നു മോട്ടോറോള മോബിലിറ്റിയെ ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.[3] എന്നാൽ, 2012 മെയ് 22 -നു ഗൂഗിൾ സി.ഇ.ഒ ലാറി പേജ് നടത്തിയ പ്രസ്താവനയിൽ മോട്ടോറോള മോബിലിറ്റിയെ ഏറ്റെടുക്കാനുള്ള നീക്കം അവസാനിപ്പിക്കുന്നതായി അറിയിച്ചു; അതിനുശേഷം 2014 ജനുവരി 29 -നു ലാറി പേജ് നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ മോട്ടോറോള മോബിലിറ്റിയെ ചൈനീസ് കമ്പനി ആയ ലെനോവോ, യു.എസ് $2.91 ബില്ല്യൺ-നു ഏറ്റെടുക്കും എന്നും വ്യക്തമാക്കി.[4]
ചരിത്രം
തിരുത്തുകചിക്കാഗോയിലെ ഇല്ലിനോയ്സിൽ ഗാൽവിൻ മന്യുഫാക്ചറിംഗ് കോർപറേഷൻ എന്ന പേരിൽ 1928 -ൽ ആണ് മോട്ടോറോള ഇൻകോർപറേഷൻ പ്രവർത്തനം ആരംഭിക്കുന്നത്.[5] 1930 -ൽ ഗാൽവിൻ മന്യുഫാക്ചറിംഗ് കോർപറേഷൻ ലോകത്തിലെ എറ്റവും ഗംഭീരമായി വിറ്റഴിക്കപ്പെട്ട കാർ റേഡിയോ ആയ മോട്ടോറോള റേഡിയോ വിപണിയിലെത്തിച്ചു. 1930 -ൽ മോട്ടോറോള എന്ന പേരും വ്യാപാര മുദ്രയും സ്വീകരിക്കപെട്ടു. [6] മോട്ടോറോളയുടെ ഉത്പന്നങ്ങൾ ഒട്ടുമിക്കതും വിക്ഷേപിണീയന്ത്രവിദ്യയെ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നു. 1940 -ൽ ലോകത്തിലെ ആദ്യ വാക്കീ-ടോക്കീ നിർമിച്ചത് മോട്ടോറോളയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് കയ്യിൽ കൊണ്ട്നടക്കാവുന്ന എ എം എസ്സി ആർ-536 റേഡിയോ നിർമ്മിച്ച മോട്ടോറോള, അമേരിക്കൻ ഐക്യനാടുകളിൽ യുദ്ധ സാമഗ്രികളുടെ നിർമ്മാണ മേഖലയിൽ 94 -ആം സ്ഥാനത്തായിരുന്നു.
1973 -ൽ മാർട്ടിൻ കൂപ്പറിന്റെ നേതൃത്തത്തിൽ ലോകത്തിലെ ആദ്യത്തെ കൊണ്ടുനടക്കാവുന്ന മൊബൈൽഫോൺ നിർമിച്ചതു മോട്ടോറോളയാണ്.
അവലംബം
തിരുത്തുക- Notes
- ↑ 1.0 1.1 "Motorola Solutions, Inc. 2013 Annual Report Form (10-K)" (XBRL). United States Securities and Exchange Commission. February 13, 2014.
{{cite web}}
: line feed character in|title=
at position 25 (help) - ↑ Ante, Spencer E. (June 28, 2014). "Motorola Is Split Into Two". ദി വാൾ സ്ട്രീറ്റ് ജേർണൽ. Retrieved June 28, 2014.
- ↑ Tsukayama, Hayley (June 28, 2014). "Google agrees to acquire Motorola Mobility". The Washington Post. Retrieved June 28, 2014.
- ↑ Lenovo to Acquire Motorola Mobility from Google – Investor Relations – Google. Investor.google.com. Retrieved on 2014-06-28.
- ↑ Mahon, Morgan E. A Flick of the Switch 1930–1950 (Antiques Electronics Supply, 1990), p.111.
- ↑ "Music in Motion: The First Motorola Brand Car Radio". Motorola Inc. Archived from the original on 2007-12-13. Retrieved June 28, 20014.
{{cite journal}}
: Check date values in:|accessdate=
(help); Cite journal requires|journal=
(help) (see "Birth of the Motorola Brand")