ശ്രീനാഥ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(Sreenath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്നു ശ്രീനാഥ് (മരണം: ഏപ്രിൽ 23, 2010). ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, സന്ധ്യ മയങ്ങുംനേരം, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു.[1] പിന്നീട് കുറേ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച ശ്രീനാഥിനെ 2010 ഏപ്രിൽ 23-ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.[2]

ശ്രീനാഥ്'
ജനനം
ശ്രീനാഥ് തോപ്പിൽ ഇഞ്ചോറ

(1956-08-26)26 ഓഗസ്റ്റ് 1956
മരണം23 ഏപ്രിൽ 2010(2010-04-23) (പ്രായം 53)
തൊഴിൽനടൻ
സജീവ കാലം1978–2010
ജീവിതപങ്കാളി(കൾ)ശാന്തികൃഷ്ണ (1984–1995)
ലതാ ശ്രീനാഥ്(1999 – )
കുട്ടികൾവിശ്വജിത് ശ്രീനാഥ്

2009-ൽ നടന്ന പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ശിവസേനയുടെ സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു.[1]

ആദ്യകാലം

തിരുത്തുക

തൃശ്ശൂർ ജില്ലയിലെ മടത്തുംപടിയിൽ കമലാലയത്തിൽ (തോപ്പിൽ ഇഞ്ചിയൂർ വീട്ടിൽ) ബാലകൃഷ്ണൻ‌നായരുടെയും കമലാദേവിയുടേയും 1956 ഓഗസ്റ്റ് 26-ന് മകനായി ജനിച്ചു.

വിദ്യാഭ്യാസം

തിരുത്തുക
  • ഐരാണിക്കുളം സർക്കാർ സ്ക്കൂൾ.
  • കല്ലേറ്റുംകര ബി. വി. എം. ഹൈസ്ക്കൂൾ.
  • അളകപ്പനഗർ ത്യാഗരാജ പോളീടെക്നിക്ക്.
  • സൗത്ത് ഇന്ത്യൻ ഫിലീം ചേംബർ സ്ക്കൂൾ ഓഫ് ആക്ടിങ്, ചെന്നൈ (പിന്നീട് ഈ സ്ഥാപനം അഡയാർ ഫിലീം ഇൻ‌സ്റ്റിറ്റൂട്ടിൽ ലയിച്ചു)

സ്വകാര്യജീവിതം

തിരുത്തുക

ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തിൽ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇവർ പ്രണയിച്ച് 1984 സെപ്തംബറിൽ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു.[2] ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവർക്ക് കണ്ണൻ(വിശ്വജിത്ത്) എന്ന ഒരു മകൻ ഉണ്ട്.[3]

അഭിനയ ജീവിതം

തിരുത്തുക

1978-ൽ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് നാല്പതോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. അതിനുശേഷം ടെലിവിഷനിലേക്ക് ശ്രദ്ധതിരിച്ചു. ശാലിനി എന്റെ കൂട്ടുകാരി, ഇതു ഞങ്ങളുടെ കഥ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം എന്നിവ ശ്രീനാഥ് അഭിനയിച്ച ചില ജനപ്രിയ സിനിമകളാണ്. അവസാനം അഭിനയിച്ച ചിത്രം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രമാണ്‌. ടെലിവിഷനിൽ തപസ്യ മുതൽ സമയം, എന്റെ മാനസപുത്രി വരെയുള്ള സീരിയലുകളിൽ പ്രശസ്തിയുടെ മുമ്പിലായിരുന്നു. നടന്മാരായ ശങ്കറും,കൈലാസ് നാഥും ഫിലീം ഇൻ‌സ്റ്റിറ്റ്യൂട്ടിലെ ക്ലാസ്മേറ്റായിരുന്നു. ശ്രീനാഥിന്‌ മികച്ച് ടെലിവിഷൻ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.[4]

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • കലിക
  • ശാലിനി എന്റെ കൂട്ടുകാരി
  • ഈണം
  • ഇതു ഞങ്ങളുടെ കഥ
  • സന്ധ്യ മയങ്ങുംനേരം
  • ചേക്കേറാൻ ഒരു ചില്ല
  • കിലുക്കം
  • കിലുകിലുക്കം
  • ഒരു സി. ബി. ഐ. ഡയറിക്കുറുപ്പ്
  • ജാഗ്രത
  • കുടുംബപുരാണം
  • ദേവാസുരം
  • മതിലുകൾ
  • ഒറ്റയടിപ്പാതകൾ
  • സർ‌വ്വകലാശാല
  • ഹലോ മൈ ഡിയർ ോങ് നമ്പർ
  • ഇരുപതാം നൂറ്റാണ്ട്
  • സ്വാഗതം
  • കിരീടം
  • മൂന്നാം മുറ
  • ചെങ്കോൽ
  • വാഴുന്നോർ
  • കുടുംബ പുരാണം
  • കേരള കഫേ
  • റയിൽ പയനങ്ങൾ
  • ഉൺ‌മൈകൾ
  • കൺ‌വെടിയും പൂക്കൾ

അഭിനയിച്ച സീരിയലുകൾ

തിരുത്തുക
  • തപസ്യ
  • സമയം
  • മരണം ദുർ‌ബലം
  • മോഹ പക്ഷി
  • തിരശീലക്ക് പിന്നിൽ
  • എന്റെ മാനസപുത്രി

2010 ഏപ്രിൽ 23-ന്‌ ശ്രീനാഥിനെ കോതമംഗലത്ത് ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈയ്യിലെ ഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്.[5] മരണസമയത്ത് 'ശിക്കാർ' എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയായിരുന്നു അദ്ദേഹം. മരണസമയത്ത് 54 വയസ്സായിരുന്നു അദ്ദേഹത്തിന്. ആത്മഹത്യയാണ് മരണകാരണമെന്ന് സംശയിക്കുന്നു .

  1. 1.0 1.1 "Malayalam actor Sreenath found dead in hotel room". The Times of India. 2010 April 23. Archived from the original on 2010-04-26. Retrieved 2010 April 24. {{cite news}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "നടൻ ശ്രീനാഥിനെ മരിച്ച നിലയിൽ കണ്ടെത്തി". മലയാള മനോരമ. 2010 ഏപ്രിൽ 23. Archived from the original on 2012-02-23. Retrieved 2010 ഏപ്രിൽ 24. {{cite news}}: Check date values in: |accessdate= and |date= (help)
  3. "നക്ഷത്രമായില്ലെങ്കിലും" (in Malayalam). http://news.keralakaumudi.com/. Retrieved 2010 April 23. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)CS1 maint: unrecognized language (link)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-26. Retrieved 2010-04-24.
  5. "Malayalam actor Sreenath found dead in hotel room". http://movies.indiatimes.com/. Archived from the original on 2010-04-26. Retrieved 2010 April 23. {{cite news}}: Check date values in: |accessdate= (help); External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീനാഥ്&oldid=3808774" എന്ന താളിൽനിന്ന് ശേഖരിച്ചത്