ശിവസേന
മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്ര സംസ്ഥാനത്ത് രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് ശിവസേന. ബാൽ താക്കറെ രൂപീകരിച്ച ഈ സംഘടന കടുത്ത ഹൈന്ദവ - മറാഠി നിലപാടുകളുമായി സംഘപരിവാർ സംഘടനകളുടെ സഖ്യ കക്ഷിയായാണ് പ്രവർത്തിക്കുന്നത്.
ശിവസേന शिवसेना | |
---|---|
ലീഡർ | ഏകനാഥ് ഷിൻഡെ |
ചെയർപെഴ്സൺ | ഏകനാഥ് ഷിൻഡെ |
സ്ഥാപകൻ | ബാൽ താക്കറെ |
രൂപീകരിക്കപ്പെട്ടത് | 19 ജൂൺ 1966 |
തലസ്ഥാനം | Shivsena Bhavan, Ram Ganesh Gadkari Chowk, Dadar, മുംബൈ, 400 028 |
വിദ്യാർത്ഥി പ്രസ്താനം | ഭാരതിയ വിദ്യർത്ഥി സേന (BVS) |
യുവജന വിഭാഗം | യുവ സേന |
Ideology | Hindutva[1] Marathi nationalism Ultranationalism |
Alliance | ദേശീയ ജനാധിപത്യ സഖ്യം(2019 വരെ;2022-) മഹാ വിഘാസ് അഘാഡി (2019-2022) |
Seats in Lok Sabha | 18 / 545 |
Seats in Rajya Sabha | 3 / 245 |
Seats in Maharashtra Legislative Assembly | 56 / 288 |
Election symbol | |
![]() അമ്പും വില്ലും | |
Website | |
www. shivsena.org | |
ചരിത്രംതിരുത്തുക
1960ൽ ബാൽ താക്കറെയും സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി ഇതിൽ നിന്നാണ് ശിവസേന എന്ന ആശയത്തിന്റെ രൂപീകരണം. താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം താക്കറെ പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല എന്ന വാദമായാണ് ഈ പ്രസ്ഥാനം വളർന്നു വന്നത്. ഈ സംഭവത്തെ തുടർന്ന് മഹാരാഷ്ടയിൽ ശിവസേന ശക്തമായി.
തിരഞ്ഞടുപ്പ്തിരുത്തുക
1980കളിൽ ശിവസേന മുംബൈ കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ മുസ്ലീം ലീഗുമായി സഖ്യം നിലന്നിരുന്നു[അവലംബം ആവശ്യമാണ്]. പിന്നീട് 1989ൽ ബി.ജെ.പി യുമായി സഖ്യത്തിലായി.1995ൽ നടന്ന മഹാരാഷ്ട്ര തെരഞ്ഞടുപ്പിൽ ശിവസേന-ബിജെപി സഖ്യം 138 സീറ്റ് നേടി അധികാരത്തിൽ വന്നു. എന്നാൽ 1999 തെരഞ്ഞടുപ്പിലും തുടർന്ന് നടന്ന തെരഞ്ഞടുപ്പിലും ശിവസേന-ബിജെപി സഖ്യത്തിനും മഹാരാഷ്ട്രയിൽ അധികാരത്തിൽ വരാൻ കഴിഞ്ഞില്ല. എൻ.ഡി.എ യുടെ ഭാഗമായിരിക്കെ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പിന്തുണച്ചു. 2009ൽ മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞടുപ്പിൽ സഖ്യ കക്ഷിയായ ബി.ജെ.പി.യെക്കാൾ കുറവ് സീറ്റാണ് നേടിയത്.
അവലംബംതിരുത്തുക
- ↑ Kaul, Vivek. "After riot, Shiv Sena goes the Hindutva way once more". firstpoint.com. ശേഖരിച്ചത് 27 August 2012.