സീൻ ഒന്ന് നമ്മുടെ വീട്
മലയാള ചലച്ചിത്രം
(Scene Onnu Nammude Veedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീൻ ഒന്ന് നമ്മുടെ വീട്. ലാൽ, നവ്യ നായർ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിലകൻ അഭിനയിച്ച അവസാനചിത്രം കൂടിയാണിത്. ശൈലേഷ് ദിവകാരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റീൽസ് ഓൺ വീൽസിന്റെ ബാനറിൽ കെ.കെ. നാരായണദാസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
സീൻ ഒന്ന് നമ്മുടെ വീട് | |
---|---|
സംവിധാനം | ഷൈജു അന്തിക്കാട് |
നിർമ്മാണം | കെ.കെ. നാരായണദാസ് |
രചന | ശൈലേഷ് ദിവാകരൻ |
അഭിനേതാക്കൾ | |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീക്ക് അഹമ്മദ് എൻ.പി. ചന്ദ്രശേഖരൻ |
ഛായാഗ്രഹണം | കൃഷ് കൈമൾ |
ചിത്രസംയോജനം | വി. സാജൻ |
സ്റ്റുഡിയോ | റീൽസ് ഓൺ വീൽസ് |
വിതരണം | രമ്യ റിലീസ് |
റിലീസിങ് തീയതി | 2012 നവംബർ 23 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 125 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ലാൽ – ഒറ്റപ്പാലം ഉണ്ണി
- നവ്യ നായർ – മഞ്ജു
- തിലകൻ – വിശ്വേട്ടൻ- (ശബ്ദം ഷമ്മി തിലകൻ)
- ലാലു അലക്സ് – കെ.കെ. ജോസ്
- സാദിഖ് – തോമസ് മാഷ്
- ഹരിശ്രീ അശോകൻ -ഭാസി
- സുധീഷ്
- സുനിൽ സുഖദ
- ടി.എസ്. രാജു – പിള്ളൈ
- കലാഭവൻ ഷാജോൺ – പപ്പൻ
- ശിവജി ഗുരുവായൂർ – രാജേട്ടൻ
- മായ മൗഷ്മി – ബിന്ദു ടീച്ചർ
- മണിക്കുട്ടൻ – റഫീക്ക്
- പ്രിയനന്ദനൻ – പ്രിയൻ
- ആസിഫ് അലി – അതിഥിവേഷം
- ശ്രിത ശിവദാസ്
- ഊർമ്മിള ഉണ്ണി – കെ കെ ജോസിന്റെ ഭാര്യ
- ഷമ്മി തിലകൻ – ഒരു സിനിമ തൊഴിലാളി
- അംബിക മോഹൻ – ശ്യാമടീച്ചർ
- റിയാസ് ഖാൻ – അമൽ (സൂപ്പർ സറ്റാർ)
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രതീഷ് വേഗ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "നിന്നെത്തേടി വന്നൂ" | റഫീക്ക് അഹമ്മദ് | ഹരിചരൺ, സൈന്ദവി | 4:18 | ||||||
2. | "ആകാശം മഴവില്ലിൻ" | റഫീക്ക് അഹമ്മദ് | അരുൺ എളാട്ട് | 3:38 | ||||||
3. | "ഈ മരുവീഥിയിൽ" | എൻ.പി. ചന്ദ്രശേഖരൻ | പ്രദീപ് ചന്ദ്രകുമാർ | 3:25 | ||||||
4. | "സിനിമ സിനിമ" | റഫീക്ക് അഹമ്മദ് | രാഹുൽ നമ്പ്യാർ | 4:16 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- സീൻ ഒന്ന് നമ്മുടെ വീട് – മലയാളസംഗീതം.ഇൻഫോ