എൻ.പി. ചന്ദ്രശേഖരൻ
മാധ്യമപ്രവർത്തകനും കവിയുമാണ് എൻ.പി. ചന്ദ്രശേഖരൻ .
ജീവിതരേഖ
തിരുത്തുകതൃശൂർ സ്വദേശിയായ അദ്ദേഹം തൃശൂർ നമ്പൂതിരി വിദ്യാലയം, സി. എം. എസ്. ഹൈസ്കൂൾ, സെൻറ് തോമസ് കോളേജ്, ശ്രീ കേരള വർമ്മ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചിട്ടുണ്ട്. മലയാളത്തിൽ ഗവേഷണബിരുദധാരി
കൃതികൾ
തിരുത്തുക- മറവിതൻ ഓർമ്മ (കവിതകൾ, ഡി. സി. ബുക്സ്)
- പച്ച വറ്റുമ്പൊഴും (കവിതകൾ, നാഷനൽ ബുക് സ്റ്റാൾ)
- പാടുന്ന പാപങ്ങൾ (കവിതകൾ, പ്രഭാത് ബുക്ക് ഹൗസ്)
- പാബ്ലോ നെരൂദ യുടെ പ്രണയ കവിതകൾ (വിവർത്തനം, ചിന്ത പബ്ലിഷേഴ്സ്)
- സാഫോ യുടെ കവിതകൾ (നീ തൊട്ടൂ, ഞാൻ തീ നാമ്പായ്, വിവർത്തനം, ചിന്ത പബ്ളിഷേഴ്സ്)
- ഗീതാഞ്ജലി (വിവർത്തനം - ചിന്ത പബ്ലിഷേഴ്സ്)
- ലോകത്തെ പ്രധാന വിമോചന ഗാനങ്ങൾ (വിവർത്തനം - സാർവ്വദേശീയഗാനങ്ങൾ - മൈത്രി ബുക്സ്)
- ഉത്തമഗീതം പുനരാഖ്യാനം (ഗീതങ്ങളുടെ ഗീതം, ശോശന്നയുടേത് - റാസ്ബെറി ബുക്സ്)
- ഋതുസംഹാരം (കാളിദാസകൃതിയുടെ വിവർത്തനം - മൈത്രി ബുക്സ്)
- മുമ്പേ വിളിച്ചുപറയുന്നവൻ (ഖലീൽ ജിബ്രാന്റെ പ്രവാചകന്റെ വിവർത്തനം - മൈത്രി ബുക്സ്)
- മാതൃഭൂമി ആഴ്ചപ്പതിപ്പ്: ഒരു സാംസ്കാരികവായന (സാംസ്കാരികപഠനങ്ങൾ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
- വ്യാജ സമ്മതിയുടെ നിർമ്മിതി (ഡോ. ടി. എം. തോമസ് ഐസക്ക് നൊപ്പം - മാധ്യമപഠനങ്ങൾ - ചിന്ത പബ്ലിഷേഴ്സ്)
- വീ ഷാൽ ഓവർക്കം (സാംസ്കാരികപഠനങ്ങൾ - മൈത്രി ബുക്സ്)
- കാണികൾ നമ്മൾ എന്തറിയുന്നു (മാധ്യമപഠനങ്ങൾ - സിതാര ബുക്സ്)
ഇതര രചനകൾ
തിരുത്തുക- സീൻ ഒന്ന് നമ്മുടെ വീട് എന്ന ചലച്ചിത്രത്തിൽ ഗാനരചന. ഗാനം - ഈ മരുവീഥിയിൽ (https://www.youtube.com/watch?v=_N65GxJ9dT0)
- കാലോ ഹരിൺ എന്ന ഹ്രസ്വ ചിത്രത്തിൻറെ (സംവിധാനം - ചെറിയാൻ ജോസഫ്, വിഷയം - ഫുട്ബോളർ ഐ. എം. വിജയൻ) തിരക്കഥയും (എ.എൻ. രവീന്ദ്രദാസിനൊപ്പം) ഗാനങ്ങളും
പുരസ്കാരങ്ങൾ
തിരുത്തുക- കണ്ണൂർ കവി മണ്ഡലത്തിന്റെ അയ്യപ്പപ്പണിക്കർ സ്മാരക കവിതാ പുരസ്കാരം (2007)
- രാഷ്ട്രകവി എം ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ പുരസ്കാരം (2008)
- പുനലൂർ ജനകീയ കവിതാ സമിതിയുടെ പുനലൂർ ബാലൻ സ്മാരക കവിതാ പുരസ്കാരം (2017)
- ഹരിതം ബുക്സിന്റെ കെ. തായാട്ട് സ്മാരക സാഹിത്യ പുരസ്കാരം (2021)
- മികച്ച വാർത്താ അവതാരകനുള്ള സംസ്ഥാന സർക്കാർ ടെലിവിഷൻ പുരസ്കാരം (2015)
- മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ മഹാത്മാഗാന്ധി എക്‌സലൻസ് അവാർഡ്
- മികച്ച മാധ്യമപ്രവർത്തനത്തിനുള്ള സൗത്ത് ഇന്ത്യാ സിനിമാ-ടെലിവിഷൻ പുരസ്കാരം
- മികച്ച മാധ്യമ വിമർശനത്തിനുള്ള അടൂർ ഭാസി സ്മാരക ടെലി വിഷൻ അവാർഡ്
- സമഗ്ര സംഭാവനയ്ക്കുള്ള അടൂർ ഭാസി സ്മാരക അവാർഡ്
- വയലാർ നവതിസ്മാരകമാധ്യമപുരസ്കാരം
- പ്രേം നസീർ സുഹൃദ് സമിതി മാധ്യമപുരസ്കാരം
- ഐ വി ദാസ് സ്മാരക മാധ്യമപുരസ്കാരം
- പി. ആർ. രാജൻ സ്മാരക മാധ്യമ പുരസ്കാരം
- സമഗ്ര സംഭാവനയ്ക്കുള്ള അടൂർ മിനി മോൾ മെമ്മോറിയൽ ട്രസ്റ്റ് മാധ്യമ പുരസ്കാരം
- കാഴ്ച ദൃശ്യ മാധ്യമ അവാർഡ്
- മികച്ച വാർത്താ വിശകലന പരിപാടിക്കുള്ള ഫ്രെയിം മീഡിയാ അവാർഡ്
ഔദ്യോഗിക ജീവിതം
തിരുത്തുകപബ്ളിക് റിലേഷൻസ് വകുപ്പിലും ദേശാഭിമാനി, സദ് വാർത്ത, ഏഷ്യാനെറ്റ്, ഇന്ത്യാ വിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇപ്പോൾ കൈരളി ടി. വി. യിൽ ന്യൂസ് ആൻഡ് കറൻറ് അഫയേഴ്സ് ഡയറക്ടറാണ്.
കുടുംബം
തിരുത്തുകഅച്ഛനമ്മമാർ - ഇന്ത്യൻ കോഫീ ഹൗസിൻറെ സ്ഥാപക നേതാവായ എൻ.എസ്. പരമേശ്വരൻ പിള്ളയും സ്ഥാപകാംഗമായ കെ. എൻ. ലളിതമ്മയും. ഭാര്യ - ഗിരിജ കടവത്ത്.. മകൾ - ഡോ. മീര സി.
അവലംബം
തിരുത്തുക- http://www.pusthakakada.com/243_ Archived 2016-03-04 at the Wayback Machine.
- http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3255 Archived 2016-02-14 at the Wayback Machine.
- http://www.malayalachalachithram.com/listsongs.php?l=9765&ln=ml
- http://onlinestore.dcbooks.com/books/maravithan-ormma Archived 2016-08-14 at the Wayback Machine.
- http://www.kairalinewsonline.com/2016/02/11/36034.html
- https://www.youtube.com/watch?v=_N65GxJ9dT0