സഹദേവൻ
മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് സഹദേവൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. സഹദേവനും ഇരട്ട സഹോദരനായ നകുലനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്. നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വിരാടരാജ്യത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലത്തിൽ പശുക്കളെ പരിപാലിച്ചാണ് സഹദേവൻ കഴിഞ്ഞത്. കുരുക്ഷേത്രയുദ്ധത്തിൽ ശകുനിയെ വധിച്ചത് സഹദേവനായിരുന്നു.
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
വ്യാസഭാരതമനുസരിച്ച് സഹദേവൻ മഹാബുദ്ധിമാനും സകലശാസ്ത്രങ്ങളിലും അഭിപ്രായമുറച്ച വിദ്വാനുമായിരുന്നു . ധർമ്മം യുധിഷ്ഠിരനും , ശക്തി ഭീമനും , തപസ്സു അർജ്ജുനനും , രൂപഗുണവും വിനയവും നകുലനും , ജ്ഞാനവും ബുദ്ധിയും സഹദേവനുമായിരുന്നെന്നു വ്യാസമുനി വർണ്ണിക്കുന്നുണ്ട് .
സർവ്വജ്ഞാനിയായ സഹദേവൻ വിദ്യാദേവതയായ സരസ്വതീദേവിയുടെ ഉപാസകനും , വ്യാസമുനിയുടെ പ്രശംസയ്ക്ക് പാത്രമായവനുമായിരുന്നു . ആയൂർവേദത്തിലും , ജ്യോതിഷത്തിലും ഇദ്ദേഹം ശ്രദ്ധേയമായ ചില കണ്ടുപിടിത്തങ്ങൾ നടത്തി . സഹദേവന്റെ ഗണിതസൂത്രങ്ങൾ ഇന്നും ജ്യോതിഷികൾ ഉപയോഗിക്കുന്നുണ്ട് . ആയൂർവേദത്തിൽ ദമയന്തീപതിയായ നളമഹാരാജാവും , സഹദേവനും ശ്രദ്ധേയമായ സംഭാവനകൾ നൽകി . നിമിത്തശാസ്ത്രത്തിൽ നളമഹാരാജാവ് ആവിഷ്കരിച്ച നിമിത്ത സൂത്രവും , തുടർന്ന് സഹദേവന്റെ മുഹൂർത്ത ശാസ്ത്രവും അത്യന്തം വിലപ്പെട്ടതാണ് . മാന്ത്രികശാസ്ത്രത്തിൽ നളനും സഹദേവനും ഗ്രഹപൂജയ്ക്കും , ദിക്പാല പൂജയ്ക്കുമുള്ള ചില മന്ത്രങ്ങൾ രചിക്കുകയും , അവ വ്യാസമുനി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് .
നളന്റെ ശാസ്ത്രങ്ങൾ കടുകട്ടിയായ പദപ്രയോഗത്താലും അതീവ ദുർഗ്രഹതയിലുമാണ് രചിക്കപ്പെട്ടിരിക്കുന്നത് . സഹദേവന്റേതാകട്ടെ വളരെ സരളമാണു താനും .
അവലംബം
തിരുത്തുക
മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ |
---|
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ |