ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. കൌശലബുദ്ധിക്കാരനായി വിശേഷിപ്പിക്കുന്ന ഇദ്ദേഹം, ചൂതുകളിയിലൂടെ പാണ്ഡവരെ തോൽപ്പിക്കുന്നതിലും അവരെ വനവാസത്തിനും അജ്ഞാതവാസത്തിനും നിയോഗിക്കുന്നതിൽ കൗരവപക്ഷത്തു നിന്ന് പ്രധാന പങ്കുവഹിച്ചു. ഒരു കാൽ മുടന്തുണ്ടായിരുന്ന ശകുനിയെ യുദ്ധത്തിൽ സഹദേവനാണ് കൊലചെയ്തത്. കൗരവരിൽ മൂത്തവനായ ദുര്യോധനന്റെ പ്രിയപ്പെട്ടവനും ഉപദേഷ്ടാവും ആയിരുന്നു ശകുനി.

ശകുനി
Mahabharata character
പ്രമാണം:Shakuni consolating Duryodhana.jpg
Shakuni and Duryodhana
Information
ആയുധംSword, Gada and Bow and Arrow
കുടുംബംSubala & Sudarma (parents)
Gandhari (sister)
Dhritarashtra (brother-in-law)
Duryodhana, Dussasana, Vikarna, Duhsala and 97 others (nephew-niece)
ഇണArshi
കുട്ടികൾUluka, Vrikaasur and Vriprachitti

ശകുനിയുടെ ചെയ്തികൾ തിരുത്തുക

കഥയിലുടനീളം ദുര്യോധനന് ദുർബുദ്ധി ഉപദേശിച്ചുകൊണ്ട് ശകുനി സജീവമായി ഉണ്ടെങ്കിലും കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് ശകുനി കാരണഭൂതനായിട്ടുണ്ട് .

  • പാണ്ടാവകൌരവന്മാർ ദ്രോണരുടെ അടുക്കൽ ഗുരുകുല സമ്പ്രദായത്തിൽ വിദ്യാഭ്യാസകാലം കഴിക്കവേ, തീരെ ചെറിയ കുട്ടിയായ ദുര്യോധനൻറെ മനസ്സിൽ ഭീമനെ വധിക്കാൻ വിഷം കൊടുക്കുക എന്നാ ഭീകര ആശയം നിറക്കുകയും, അത് സാധ്യമാകാൻവേണ്ടുന്ന സകല തന്ത്രങ്ങളും ആചാരങ്ങളും ഒരുക്കിക്കൊടുക്കുകയും ചെയ്തു.എന്നാൽ ഈ സംഭവത്തിനുശേഷം ഭീമന് നാഗരസം ലഭിക്കുകയും ശക്തി പതിന്മടങ്ങ്‌ വർദ്ധിക്കുകയും ചെയ്തു
  • പാണ്ഡവരെ മുളയിലെ നുള്ളാൻ അവരെ വാരണാവതം എന്ന അത്യന്തം മനോഹരമായ സ്ഥലത്തേക്ക് ഉല്ലാസയാത്രക്ക് അയക്കുകയും ,അവിടെ വെചുഅരക്കില്ലത്തിൽ അവരെ ചുട്ടെരിക്കുക എന്നാ നീചബുദ്ധിയും ശകുനിയുടെ വകയാണ്.അതിനായി പുരോച്ചനനെ ചുമതലപ്പെടുതുകയും ചെയ്തു

എന്നാൽ അന്ത്യത്തിൽ പാണ്ഡവർ രക്ഷപ്പെടുകയും പുരോചനൻ മരണമടയുകയും ചെയതു

  • പാണ്ഡവരുടെ വനവാസക്കാലത്ത് സൂര്യൻ നൽകിയ അക്ഷയപാത്രമാണ് അവര്ക്കായി ഭക്ഷണം നൽകിയിരുന്നത് .എന്നാൽ ദ്രൌപദി കഴിച്ചുകഴിഞ്ഞാൽ പിന്നീടു ഭക്ഷണം കിട്ടുകയുമില്ല. ഇത് മനസ്സിലാകിയ ശകുനി ദ്രൌപദി ഭക്ഷിച്ചുതീർന്ന സമയം നോകി ക്ഷിപ്രകോപിയായ ദുർവ്വാസാവ് മഹർഷിയെയും പരിവാരങ്ങളെയും അയച്ചു. കൊടിയ പാപത്തിൽ നിന്ന് കൃഷ്ണനാണ് പാണ്ഡവരെ രക്ഷപ്പെടുത്തിയത്.
  • കുരുക്ഷത്ര യുദ്ധസമയത്ത് ഇളം യുവവായ അഭിമന്യുവിനെ ഒരു ദാക്ഷിണ്യവും കൂടാതെ പദ്മവ്യൂഹത്തിൽ കൊലപ്പെടുത്തിയതിനു പിന്നിലും സൂത്രധാരൻ ശകുനിയാണ്
  • കള്ളചൂതും തുടർന്ന് ദ്യുതസഭയിൽ നടന്ന ദ്രൌപദിയുടെ അപമാനവും പാണ്ഡവരുടെ അധഃപതനവും.

കഥാപാത്രവിശകലനം തിരുത്തുക

ജീവിതതോടടുത്തു നിൽക്കുന്ന മഹാഭാരതത്തിൽ ഇപ്പോഴും ഏതു സമൂഹത്തിലും കാണാവുന്ന കഥാപാത്രമാണ് ശകുനി. അതിബുദ്ധിമാനെങ്കിലും അത് തിന്മാക്കായി ഉപയോഗിക്കുന്നവാൻ. സ്വന്തം നന്മ എന്നതിലുപരി താൻ വെറുക്കുന്നവരുടെ അധഃപതനമാണ് ശകുനി കാംക്ഷിക്കുന്നത്. അത് നടത്താനുള്ള ബലം തനിക്കില്ലെങ്കിൽ അത് പ്രബലരുടെ മനസ്സിൽ വിഷം കലർത്തി നടതുക എന്നതാണ് ശകുനിയുടെ വിജയകരമായ തന്ത്രം. ഗാന്ധാര ദേശത്തെ രാജവെങ്കിലും തൻറെ കടമകൾ മറന്നു പാണ്ഡവരെ തകർക്കാൻ ദുര്യോധനന് കൂട്ടുനിൽക്കുകയാണ് ശകുനി ചെയ്തത്. ശകുനിയിൽ ആകെ കാണാവുന്ന നന്മയുടെ കണിക അദ്ദേഹത്തിന് സഹോദരിയായ ഗാന്ധാരിയോടുണ്ടായിരുന്ന സ്നേഹമാന്. അവരോടുള്ള അനീതിയാണ് ശകുനിയുടെ മനസ്സിൽ ഭീഷ്മരോടുള്ള വെറുപ്പ്‌ നിറച്ചത്.

ഗാന്ധാരിയുടെ അനുജനായ ശകുനിക്ക് ചെറുപ്പത്തിൽ തന്നെ പിതാവിൽ നിന്നും നീരസവും ശകാരങ്ങളും ലഭിച്ചിരുന്നു . സുബല രാജാവ് ശകുനിയുടെ ദുർസ്വഭാവത്തെ വെറുത്തിരുന്നു . പിതാവിന്റെ എതിർപ്പ് കാരണം ശകുനി ഹസ്തിനപുരിയിലെത്തി ദുര്യോധനന്റെ ഉപദേഷ്ടാവും വിശ്വസ്ത ഗുരുവുമായി കഴിഞ്ഞു കൂടി . തന്റെ അനന്തരവനായ ദുര്യോധനനോട് അമിതമായ സ്നേഹമായിരുന്നു ശകുനിക്ക് . ദുര്യോധനന്റെ ഹിതം ശകുനി എപ്പോഴുമാഗ്രഹിച്ചിരുന്നു . ശകുനിക്ക് ഉലൂകൻ എന്നൊരു പുത്രനുണ്ട് . ഉലൂകനോട് പോലുമില്ലാത്ത സ്നേഹം ശകുനിക്ക് ദുര്യോധനനോടുണ്ടായിരുന്നു . ഉലൂകന് അതിൽ പരിഭവമൊന്നും തോന്നിയിരുന്നുമില്ല . ഉലൂകൻ ശകുനിയുടെ സഹായിയും ദുര്യോധനന്റെ ഭൃത്യനുമായി കഴിഞ്ഞു കൂടി . ഗാന്ധാരത്തിൽ നിന്നും ശകുനി ഹസ്തിനപുരിയിലെത്തിയത് അദ്ദേഹത്തിൻറെ ജ്യേഷ്ഠത്തിയായ ഗാന്ധാരീദേവിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല . ഹസ്തിനപുരിയിലെ സർവ്വ ജനങ്ങളും ശകുനിയെ വെറുത്തിരുന്നു . സഭാവാസികളായ ഭീഷ്മരും ദ്രോണരും വിദുരരും മറ്റു ഗുരുജനങ്ങളും ശകുനിയെ വെറുത്തു . ദുര്യോധനനോട് കൂടി മാത്രമേ ശകുനി സഭയിലെത്തിയിരുന്നുള്ളൂ . ദുര്യോധനന്റെ കോപത്തെ ഭയന്ന് ജനങ്ങൾ ശകുനിയെ സഹിച്ചു . ശകുനി എന്നെന്നും ദുര്യോധനന്റെ നിഴലായി കഴിഞ്ഞുകൂടി . ആയിടയ്ക്കാണ് ചൂതുകളി അരങ്ങേറിയത് . കാപട്യം പ്രയോഗിച്ച് പാണ്ഡവരെ കാടുകയറ്റിയ ശകുനി കുലനാശത്തിനു കാരണമാകുമെന്ന് ഭയന്ന് ഗാന്ധാരി മകനെ ഉപദേശിച്ചു . എന്നാൽ പാണ്ഡവരെ ഒരിക്കലും വിശ്വസിക്കരുതെന്നും , വിഷസർപ്പങ്ങളെപ്പോലെ അവർ മടങ്ങിയെത്തി ചെയ്ത അന്യായങ്ങൾക്കെല്ലാം പകരം വീട്ടുമെന്നും ശകുനി ദുര്യോധനനെ ഉപദേശിച്ചു . പാണ്ഡവർ ഒരിക്കലും മടങ്ങി വരാതിരിക്കാനുള്ള തന്ത്രമാണ് അഭികാമ്യമെന്ന് ശകുനി ദുര്യോധനനെ പറഞ്ഞു മനസ്സിലാക്കി . സന്ധിയാലോചനയ്ക്കു വന്ന കൃഷ്ണനെ ബന്ധിക്കാൻ ഉപദേശിച്ചതും ശകുനിയായിരുന്നു . ഭഗവാൻ കൃഷ്ണൻ ശകുനിയുടെ തന്ത്രങ്ങൾ മനസ്സിലാക്കുകയും തന്റെ ദിവ്യമായയാൾ കൗരവരെ മോഹിപ്പിക്കുകയും ചെയ്തു . പാണ്ഡവർക്ക് ഒരിക്കലൂം പാതിരാജ്യം കൊടുക്കരുതെന്ന് ദുര്യോധനന് ശകുനി നിർദ്ദേശം നൽകി . അതാണ് യുദ്ധത്തിലും തുടർന്ന് ദുര്യോധനന്റെ അന്ത്യത്തിലും കലാശിച്ചത് .

മഹാഭാരത കഥ എങ്ങനെയോ അത് ശകുനി കാരണമാണ്. ഉള്ളിൽ വെറുപ്പും അസൂയയും ഉണ്ടെങ്കിലും നാം കാണുന്നരീതിയിൽ ദുര്യോധനൻറെ ഉള്ളിൽ പക വളർത്തിയത് ശകുനിയാണ് ചെറിയ പ്രായത്തിലെ കൊടിയ പകവീട്ടൽ വഴികളിലേക്ക് ദുര്യോധനനെ തിരിച്ചു വിട്ടത് ശകുനിയാണ്. അദ്ദേഹത്തിൽ അധഃപതനതിൻറെ വിത്ത് പാകിയത്‌ ശകുനിയാണ്. ദുര്യോധനൻ കൂടാതെ ധൃതരഷ്ട്രരും അദ്ദേഹത്തിന്റെ വലയിൽ പലപ്പോഴും അകപ്പെട്ടിട്ടുന്ദ്.അത്യാഹിത ഘട്ടങ്ങളിൽ തൻറെ വാക്ചാതുരി കൊണ്ട് ലക്ഷ്യങ്ങൾ സാധിച്ചുപോരൻ ശകുനിക്ക് കഴിഞ്ഞു.

മരണം തിരുത്തുക

കുരുക്ഷേത്രയുദ്ധത്തിൻറെ പതിനെട്ടാം ദിവസം സഹദേവനാൽ കൊല്ലപ്പെട്ടു.ശകുനിയെ കൊല്ലുമെന്ന് പാണ്ഡവരിൽ ഇളയവനായ സഹദേവൻ സഭയിൽ വച്ച് പ്രതിജ്ഞ ചെയ്തിരുന്നു . അതനുസരിച്ച് യുദ്ധത്തിന്റെ അന്തിമദിവസം സഹദേവൻ ശകുനിയെ വധിച്ചു . മഹാപണ്ഡിതനായ അദ്ദേഹത്തിന് ശകുനിയുടെ കാപട്യങ്ങൾ മനസ്സിലായിരുന്നു . മായാപ്രയോഗം ശകുനിക്കു നല്ല വശമായിരുന്നു . പലപ്പോഴും യുദ്ധത്തിൽ മായാപ്രയോഗം നടത്തുമായിരുന്ന ശകുനി ശത്രുവിനെ കബളിപ്പിക്കാൻ വിരുതനായിരുന്നു . ശകുനിയുടെ കാപട്യം കണ്ടുപിടിക്കുക സാദ്ധ്യമല്ല . ഈ ശകുനി ദൈവകോപം കാരണം ധർമ്മനാശവും ക്ഷത്രിയനാശവും വരുത്തുവാനായി ജനിച്ചവനാണ് . [മഹാഭാരതം ആദിപർവ്വം , അദ്ധ്യായം 63 ]

ക്ഷേത്രം തിരുത്തുക

ജ്യേഷ്ഠയെയും ലക്ഷ്മിയും ഒരേപോലെ ആരാധിക്കുന്ന ഹിന്ദുത്വത്തിൽ ശകുനിയുടെ പേരിലും ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നു.പാപിയായ ശകുനിയുടെ മനസ്സിൽ കുടിയിരുന്ന അല്പമായ സാത്വികകണങ്ങൾക്കായി കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം എന്ന സ്ഥലത്താണ് മായംകോട്ട് മലഞ്ചാവര് ദേവസ്വം മലനട മലദേവ ക്ഷേത്രം എന്ന പേരിൽ ശകുനിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ സാമൂഹിക പിന്നാക്ക വിഭാഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കുറവസമുദായത്തിൽ നിന്നുള്ളവരാണ് (ഊരാളി,പിണിയാളി) ക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ നിർവ്വഹിക്കുന്നത്.

മഹാഭാരതയുദ്ധത്തിനു ശേഷം പടകൾക്ക് ഭക്ഷണം നൽകിയ ചേര രാജാവായിരുന്ന ഉതിയൻ ചേരനൊപ്പം (മഹാഭാരതയുദ്ധത്തിൽ ഭക്ഷണം നൽകിയതിനാൽ പെരുംചോറ്റുതിയൻ എന്നറിയപ്പെട്ടിരുന്നു ഇദ്ദേഹം) കേരളത്തിലെത്തിയ കൗരവസേനയിൽ പെട്ട യോദ്ധാക്കൾ അവരുടെ നായകരായിരുന്ന ദുര്യോധനനും ശകുനിക്കും മോക്ഷപ്രാപ്തിയ്ക്ക് വേണ്ടി ശിവപ്രതിഷ്ഠ നടത്തി പൂജിച്ചുവെന്നും അവിടെ വച്ച് ശകുനിയുടേ ആത്മാവ് മോക്ഷം പ്രാപിച്ചുവെന്നും തദ്ദേശവാസികൾക്കിടയിലെ ഐതിഹ്യം വിശ്വസിക്കപ്പെടുന്നു. പാപമനസ്കരായ ശകുനി ശിവഭജനത്താൽ പവിത്രനായ സ്ഥലമായതിനാൽ പവിത്രേശ്വരം എന്ന പേർ സ്ഥലത്തിനു ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

പവിത്രേശ്വരത്തിനു സമീപമാണ് കേരളത്തിലെ പ്രസിദ്ധമായ ദുര്യോധനക്ഷേത്രമായ പെരുവിരുത്തി മലനട ക്ഷേത്രം.

ഗോത്രവർഗനേതാക്കളായിരുന്ന രണ്ട് വീരന്മാരിൽ ശകുനി,ദുര്യോധനൻ എന്നിവരുടെ സാന്നിദ്ധ്യം ആരോപിക്കപ്പെടുകയാണ് എന്നും വാദം

എല്ലാ വർഷവും മകരമാസത്തിലെ 28ആം നാൾ നടക്കുന്ന മലക്കുട ഉച്ചാര മഹോത്സവമാണ് ക്ഷേത്രത്തിലെ മുഖ്യവാർഷിക ആഘോഷം. കൂടാതെ ആണ്ടുതോറും ഏപ്രിൽ മാസത്തിൽ നടന്നുവരുന്ന മഹാശിവപുരാണജ്ഞാനയജ്ഞവും പ്രധാന ചടങ്ങാണ്.

"https://ml.wikipedia.org/w/index.php?title=ശകുനി&oldid=3647633" എന്ന താളിൽനിന്ന് ശേഖരിച്ചത്