റാണി പത്മിനി (ചലച്ചിത്രം)

2015 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചലച്ചിത്രം
(Rani Padmini (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2015ൽ ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് റാണി പത്മിനി. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചലച്ചിത്രം ഫോർട്ട് എന്റർടെയിൻമെന്റ് ആണ് നിർമ്മിച്ചത്. ശ്യാം പുഷ്കരൻ, രവിശങ്കർ എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവ്വഹിച്ചത് ബിജിബാൽ ആയിരുന്നു. രണ്ട് വനിതകളുടെ വ്യത്യസ്തമായ ഒരു യാത്രയാണ് ഈ ചലച്ചിത്രത്തിന്റെ ഉള്ളടക്കം. 2015 ഒക്ടോബർ 23ന് റാണി പത്മിനി റിലീസ് ചെയ്തു. [1] ജിനു ജോസഫ്, സജിത മഠത്തിൽ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ ഈ ചലച്ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

റാണി പത്മിനി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംആഷിഖ് അബു
നിർമ്മാണംപി.എം. ഹാരിസ്
വി.​എസ്. മുഹമ്മദ് അൽത്താഫ്
മുഹമ്മദ് കാസിം

പി.വി. ശശി
(co-producer)
തിരക്കഥരവിശങ്കർ
ശ്യാം പുഷ്കരൻ
അഭിനേതാക്കൾമഞ്ജു വാര്യർ
റിമ കല്ലിങ്കൽ
സജിത മഠത്തിൽ
സംഗീതംബിജിബാൽ
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംസൈജു ശ്രീധരൻ
സ്റ്റുഡിയോഫോർട്ട് എന്റർടെയിൻമെന്റ്
റിലീസിങ് തീയതി23 ഒക്ടോബർ 2015
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

വിവാഹം കഴിഞ്ഞ ഒരു സാധാരണ വനിതയാണ് പത്മിനി (മഞ്ജു വാര്യർ). തന്റെ ഭർത്താവ് ഗിരി (ജിനു ജോസഫ്)യെ കണ്ട് പ്രശ്നങ്ങൾ തീർക്കാനായി പത്മിനി ഹിമാചൽ പ്രദേശിലെ മണാലിയിലേക്ക് പോകാൻ തയ്യാറാകുന്നു. ഉത്തരേന്ത്യയിൽ വളർന്ന ഒരു വനിതയാണ് റാണി (റിമ കല്ലിങ്കൽ). തന്റെ ജീവിതത്തിന് ഭീഷണിയായിത്തീർന്ന രാജ എന്ന കുറ്റവാളിയിൽ നിന്നും റാണി രക്ഷപ്പെടുകയും അവിടെ നിന്ന് മറ്റൊരിടത്തേക്ക് ഓടിപ്പോവുകയും ചെയ്യുന്നു. റാണിയും പത്മിനിയും ഒരു ബസ്സിൽ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടുന്നു. അവർ അടുപ്പത്തിലാവുകയും ചെയ്യുന്നു. തുടർന്ന് അവർ ഒരുമിച്ച് യാത്ര ചെയ്യാൻ തീരുമാനിക്കുന്നു. യാത്രയ്ക്കിടയിൽ ഗിരിയെ കണ്ടെത്താനായി അവർ പരിശ്രമിക്കുന്നു. അതേ സമയം രാജയുടെ സംഘത്തിൽ അകപ്പെടാതിരിക്കാനും അവർ ശ്രദ്ധിക്കുന്നു. [2]

അഭിനയിച്ചവർ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക
  • സംവിധാനം: ആഷിഖ് അബു
  • തിരക്കഥ: ശ്യാം പുഷ്കരൻ, ജയശങ്കർ
  • ഛായാഗ്രഹണം: മധു നീലകണ്ഠൻ
  • വസ്ത്രാലങ്കാരം: സമീറ സനീഷ്
  • ചിത്രസംയോജനം: സൈജു ശ്രീധരൻ
  • സംഗീതം: ബിജിബാൽ
  • സംഘട്ടനം: മാഫിയ ശശി
  • കലാസംവിധാനം: അജയൻ ചാലിശ്ശേരി

നിർമ്മാണം

തിരുത്തുക

2015 ഏപ്രിൽ 14ന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.[3] അഭിനേതാക്കളായ ശേഖർ മേനോൻ, സന അൽത്താഫ്, മഖ്ബൂൽ സൽമാൻ, സിദ്ദിഖ് എന്നിവരും നിർമ്മാതാക്കളായ ലാൽ ജോസ്, അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവരും പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തിരുന്നു. [4]

ചിത്രീകരണം

തിരുത്തുക

കേരളത്തിലും ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഡൽഹിയിലുമായാണ് ചിത്രം ചിത്രീകരിച്ചത്. റാണി പത്മിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2015 ജൂലൈ 23ന് പുറത്തിറങ്ങി.[5] 2015 ഒക്ടോബർ 9 ന‌് ഔദ്യോഗികമായ ട്രെയിലറും പുറത്തിറങ്ങി.

ഗാനങ്ങൾ

തിരുത്തുക
റാണി പത്മിനി
ചലച്ചിത്രം by ബിജിബാൽ
Released14 ഒക്ടോബർ 2015
GenreFilm soundtrack
Labelമ്യൂസിക് 247
Producerബിജിബാൽ
ബിജിബാൽ chronology
അമർ അക്ബർ അന്തോണി
(2015)അമർ അക്ബർ അന്തോണി2015
റാണി പത്മിനി
(2015)
സാൾട്ട് മാംഗോ ട്രീ
(2015)സാൾട്ട് മാംഗോ ട്രീ2015

മ്യൂസിക് 247ന് കീഴിൽ 2015 ഒക്ടോബർ 14ന് ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറങ്ങി. റഫീഖ് അഹമ്മദ്, നെല്ലൈ ജയന്ത എന്നിവരുടെ വരികൾക്ക് ഈണം നൽകിയത് ബിജിബാൽ ആയിരുന്നു.[6] പുതു പുതു പൂവായ് എന്ന ഗാനമാണ് നെല്ലൈ ജയന്ത രചിച്ചത്.

സെപ്റ്റംബർ 28ന് വരൂ പോകാം പാർക്കാം എന്ന ഗാനത്തിന്റെ വീഡിയോയുൾപ്പെടെ പുറത്തിറങ്ങി. [7]

നം. ഗാനം ഗായകർ ഗാനരചയിതാവ് ദൈർഘ്യം
1 "വരൂ പോകാം പാർക്കാം" ശ്വേത മേനോൻ, ലോല, ദേവദത്ത് റഫീഖ് അഹമ്മദ് 4.22
2 "ഒരു മകരനിലാവായ്" ചിത്ര അരുൺ റഫീഖ് അഹമ്മദ് 3.35
3 "പുതു പുതു" സൗമ്യ രാമകൃഷ്ണൻ നെല്ലൈ ജയന്ത 2.16
4 "മിഴിമലരുകൾ" സയനോര റഫീഖ് അഹമ്മദ് 5.05

പുരസ്കാരങ്ങൾ

തിരുത്തുക
വനിത ചലച്ചിത്ര പുരസ്കാരം
5-ാം SIIMA പുരസ്കാരം
  • നാമനിർദ്ദേശം - മികച്ച സഹനടി - റിമ കല്ലിങ്കൽ
  • നാമനിർദ്ദേശം - Best Music Director - ബിജിബാൽ
63-ാം ദക്ഷിണമേഖല ഫിലിംഫെയർ പുരസ്കാരം
  • നാമനിർദ്ദേശം - മികച്ച നടി - മ‍ഞ്ജു വാര്യർ
  • നാമനിർദ്ദേശം - മികച്ച പിന്നണി ഗായിക - ചിത്ര അരുൺ - "ഒരു മകരനിലാവായ്"
ഏഷ്യാനെറ്റ് ഫിലിം അവാർഡ്

പ്രതികരണങ്ങൾ

തിരുത്തുക

Nowrunning.com എന്ന വെബ്‌സൈറ്റിലെ വീയെൻ, "Aashiq Abu's go-girl tour-de-force is syrupy without ever being saccharine and tugging without ever being overwhelming. It's a film with actress' proofed script for re-entry and strengthening of yesteryear female leads in Mollywood. It is intriguing with retrospection, and bolstered by a sharp planning and a helms a scrupulous director that can strike chords of heart" എന്ന് ചലച്ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുകയുണ്ടായി. Reddif.com എന്ന വെബ്‌സൈറ്റും ചലച്ചിത്രത്തിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു. [8][9]

ബോക്സ് ഓഫീസ്

തിരുത്തുക

റാണി പത്മിനി ആദ്യ ദിനത്തിൽ ‌ 38 ലക്ഷം (US$59,000) കളക്ഷൻ നേടുകയും 4 ദിവസങ്ങൾക്കുള്ളിൽ 1.66 കോടി രൂപ നേടുകയും ചെയ്തു.[10] 14 ദിവസങ്ങൾക്കുള്ളിൽ 2.85 കോടി (US$4,40,000) നേടി.[11]

  1. Sachin Jose (October 23, 2015). "'Rani Padmini' movie review by audience: Live updates on Manju Warrier-Rima Kallingal film". International Business Times. Retrieved 23 October 2015.
  2. Akhila Menon (November 9, 2015). "Rani Padmini Movie Review: Bold And Beautiful". Filmibeat.
  3. "Sana Althaf spotted at the launch of Aashiq Abu's Rani padmini in Kochi". The Times of India. Times News Network. 14 April 2015. Retrieved 15 April 2015.
  4. Anjana George, (16 October 2015). "Rani Padmini is a visual treat: Manju". The Times of India. Retrieved 23 October 2015.{{cite news}}: CS1 maint: extra punctuation (link)
  5. Sachin Jose (July 23, 2015). "Rani Padmini First-Look Posters Featuring Rima Kallingal, Manju Warrier Released [PHOTOS]". International Business Times. Retrieved 23 October 2015.
  6. Onmanorama Staff (14 October 2015). "'Rani Padmini': Songs of Manju-Rima starrer released". Kochi. Malayala Manorama. Retrieved 23 October 2015.
  7. Onmanorama Staff (28 September 2015). "'Rani Padmini' first song released". Malayala Manorama. Retrieved 23 October 2015.
  8. "Rani Padmini Movie Review". Nowrunning.com. 25 October 2015. Archived from the original on 2018-03-18. Retrieved 25 October 2015.
  9. "Rani Padmini Movie Review". Rediff.com. 23 October 2015. Retrieved 25 October 2015.
  10. Anu James (October 27, 2015). "'Ennu Ninte Moideen', 'Amar Akbar Anthony' rule Kerala box office despite release of 'Rani Padmini', 'Kanal'". International Business Times. Retrieved 27 October 2015.
  11. Aswini (November 9, 2015). "ബോക്‌സോഫീസ് റിപ്പോർട്ട്: റാണി പദ്മിനിമാരുടെ 14 ദിവസത്ത കളക്ഷൻ?". Filmibeat.com. Retrieved 30 November 2015.

പുറം കണ്ണികൾ

തിരുത്തുക