ജിനു ജോസഫ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള ചലച്ചിത്ര അഭിനേതാവാണ് ജിനു ജോസഫ്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്[2]. ഇതിനോടകം പതിനഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ജിനു ജോസഫ് [1]
ജനനം21 December 1975 (1975-12-21) (49 വയസ്സ്)
Kerala, India
തൊഴിൽഅഭിനേതാവ്
സജീവ കാലം2007 – മുതൽ
ജീവിതപങ്കാളി(കൾ)
ലിയാ സാമുവേൽ
(m. 2011)

വ്യക്തി ജീവിതം

തിരുത്തുക

കൊച്ചി സ്വദേശിയായ ജിനു ജോസഫ്, രാജഗിരി പബ്ലിക് സ്കൂൾ, തേവര സേക്രഡ് ഹാർട്സ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാലയ ജീവിതം പൂർത്തിയാക്കിയത്. സെൻറ്റ് ജോസഫ്‌സ് കോളേജിൽ നിന്നും ബി കോം ബിരുദവും നേടിയിട്ടുണ്ട്. ലിയാ സാമുവേലാണ് വധു.


സിനിമ ജീവിതം

തിരുത്തുക

അമൽ നീരദ് സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.കേരള കഫെ, ചാപ്പ കുരിശ്, ഇയ്യോബിന്റെ പുസ്തകം, വികടകുമാരൻ, വരത്തൻ, വൈറസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം വേഷം സംവിധായകൻ
2007 ബിഗ് ബി സീരിയൽ കില്ലർ അമൽ നീരദ്
2009 കേരള കഫെ ആൺകുട്ടിയുടെ അച്ഛൻ അൻവർ റഷീദ്
2009 സാഗർ ഏലിയാസ് ജാക്കി ഫെറാഡ് അമൽ നീരദ്
2010 അൻവർ അക്ബർ ജമാലുദ്ദീൻ അമൽ നീരദ്
2011 ചാപ്പ കുരിശ് ടോണി സെബാസ്റ്റ്യൻ
2012 ബാച്ചിലർ പാർട്ടി ജെറി കലപ്പുരക്കൽ അമൽ നീരദ്
2012 ഉസ്താദ് ഹോട്ടൽ ബീച്ച് ബേ ഇന്റർനാഷണലിന്റെ ഉടമ അൻവർ റഷീദ്
2013 നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി റൈഡർ
2013 നോർത്ത് 24 കാതം ഹരിയുടെ ഓഫീസിലെ മാനേജർ
2013 ഡി കമ്പനി വിഷ്ണു
2014 ഇയ്യോബിന്റെ പുസ്തകം ഭഗവാൻ അമൽ നീരദ്
2014 കർമ്മ കാർട്ടൽ Q THE FILMMAKER
2015 റാണി പത്മിനി ഗിരി ആഷിക് അബു
2017 കോമ്ററേഡ് ഇൻ അമേരിക്ക സിറിൽ അമൽ നീരദ്
2018 വികടകുമാരൻ റോഷി ബാലചന്ദ്രൻ ബോബൻ സാമുവേൽ
2018 വരത്തൻ ജോർജ്ജ് അമൽ നീരദ്
2019 വൈറസ് ഡോ. ജോൺ ജേക്കബ് ആഷിക് അബു
2020 അഞ്ചാം പാതിര എ സി പി അനിൽ മാധവൻ
2020 ട്രാൻസ് ഫഹദിനെ ചികിത്സിക്കുന്ന ഡോക്ടർ അൻവർ റഷീദ് [3]
2021 ഭീമന്റെ വഴി കൊസ്തെപ്
TBA സായാഹ്ന വാർത്തകൾ ഫസൽ
  1. "ജിനു ജോസഫ്". BookMyShow.
  2. "ജിനു ജോസഫ്-മലയാള ചലച്ചിത്ര അഭിനേതാവ്". the hindu – via thehindu.com.
  3. "ജിനു ജോസഫ്-ട്രാൻസ്". thenewsminute – via thenewsminute.com.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിനു_ജോസഫ്&oldid=3702106" എന്ന താളിൽനിന്ന് ശേഖരിച്ചത്