പീരുമേട്

കേരളത്തിലെ ഒരു മലമ്പ്രദേശ ഗ്രാമം
(Peermade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിലെ തേക്കടിയിലേക്കുള്ള വഴിയിലെ ഒരു ചെറിയ മലമ്പ്രദേശ പട്ടണമാണ് പീരുമേട്. സമുദ്ര നിരപ്പിൽ നിന്ന് 915 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സുഖകരമായ കാലാവസ്ഥ, പ്രകൃതി മനോഹാരിത എന്നിവയ്ക്ക് പ്രസിദ്ധമാണ്‌. കോട്ടയം-കുമിളി റോഡിൽ (ഇപ്പോൾ കൊല്ലം -തേനി ദേശീയ പാത) കോട്ടയത്തു നിന്നും ഏകദേശം 75 കി.മി. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

പീരുമേട്
ഗ്രാമം
പീരുമേട്ടിലെ പരുന്തുപാറയുടെ വീക്ഷണം
പീരുമേട്ടിലെ പരുന്തുപാറയുടെ വീക്ഷണം
പീരുമേട് is located in Kerala
പീരുമേട്
പീരുമേട്
Coordinates: 9°33′02″N 77°01′49″E / 9.5505100°N 77.0302580°E / 9.5505100; 77.0302580
Country India
StateKerala
DistrictIdukki
ഭരണസമ്പ്രദായം
 • ഭരണസമിതിപീരുമേട് ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ114.75 ച.കി.മീ.(44.31 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ25,768
 • ജനസാന്ദ്രത220/ച.കി.മീ.(580/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
685531
ഏരിയ കോഡ്04869
വാഹന റെജിസ്ട്രേഷൻKL-37
വെബ്സൈറ്റ്[1]
പീരുമേട് ഒരു ദൃശ്യം
പീർ മുഹമ്മദ് വലിയുല്ലാഹ് ഖബറിടം '
പീരുമേടിലെ പുൽമേടുകൾ  

ചരിത്രം

തിരുത്തുക
 
പീരുമേട് (1900)

പീരുമേടിന്റെ പഴയ പേര് അഴുത എന്നായിരുന്നു. പീരുമേട് തിരുവിതാംകൂർ രാ‍ജാവിന്റെ വേനൽക്കാല വാസസ്ഥലമായിരുന്നു. വേനൽക്കാല വസതിയായിരുന്ന കെട്ടിടം പിന്നീട് പൂഞ്ഞാർ രാജത്തിന്റെ കൈവശമായി. ഇപ്പോൾ ഇത് സ്വകാര്യ കൈവശത്തിലാണ്. പ്രമുഖ സിദ്ധനും സൂഫി സന്യാസിയുമായിരുന്ന പീർമുഹമ്മദ് വലിയുല്ലാഹ് ദീർഘകാലം ധ്യാനത്തിന് തെരഞ്ഞെടുത്ത മലയായത് കൊണ്ടാണ് പീരുമേട് എന്ന് പേര് വന്നത്.

പ്രത്യേകതകൾ

തിരുത്തുക

ചെറിയ വെള്ളച്ചാട്ടങ്ങളും പുൽമൈതാനങ്ങളും, പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതമായ പെരിയാർ വന്യ ജീവി സങ്കേതം ഇവിടെ നിന്ന് 43 കി.മി ദൂരത്തിലാണ്. കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ട്, മംഗളാദേവി ക്ഷേത്രം, പാഞ്ചാലിമേട്, പരുന്തുപാറ, വാഗമൺ, തേക്കടി തടാകം എന്നിവ പീരുമേട് താലൂക്ക് പരിധിക്കുള്ളിലാണ്‌. അഴുതയാർ പീരുമേട്ടിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ്. പീർ മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള താലൂക്ക് പീരുമേടാണ്[1][2].

സുഗന്ധദ്രവ്യങ്ങൾ

തിരുത്തുക

ഈ പ്രദേശത്ത് ധാരാളം സുഗന്ധദ്രവ്യ കൃഷി സ്ഥിതി ചെയ്യുന്നു. ഇതിൽ പ്രധാനം കാപ്പി, തേയില, ഏലം എന്നിവയാണ്.[3] കൂടാതെ കൃഷിക്ക് നല്ല അനുയോജ്യമായ മണ്ണുള്ളത് കൊണ്ട് കുരുമുളക്, അരിമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഇവിടെ കാണപ്പെടുന്നു.[4] കൂടാതെ അടുത്ത കാലത്തായി വാനില കൃഷിയും ഈ ഭാഗത്ത് ധാരാളമായി കണ്ടുവരുന്നു.[5]

രാഷ്ട്രീയം

തിരുത്തുക

പീരുമേട് നിയമസഭാമണ്ഡലം ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്. ശ്രീ.വാഴൂർ സോമൻ( സി.പി.ഐ.) ആണ് പീരുമേടിന്റെ ഇപ്പോഴത്തെ ജനപ്രതിനിധി.[6]

ചിത്രശാല

തിരുത്തുക
  1. "Peermade". Hill Station in India. Archived from the original on 2009-02-18. Retrieved 2006-10-15.
  2. http://www.kerala.gov.in/kercaljan06/p38-41.pdf Archived 2006-06-24 at the Wayback Machine. An Article On Peermade Published By the Government of Kerala
  3. "A bitter brew in the high ranges". Archived from the original on 2006-05-13. Retrieved 2006-09-20. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  4. "Mapping India's spice route from past to present". Archived from the original on 2007-03-11. Retrieved 2006-09-20.
  5. "Organic Show - Peermede Development Board's stand". Archived from the original on 2006-10-15. Retrieved 2006-09-20.
  6. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പീരുമേട്&oldid=4111183" എന്ന താളിൽനിന്ന് ശേഖരിച്ചത്