പശുപതിനാഥ ക്ഷേത്രം
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]
പശുപതിനാഥ ക്ഷേത്രംपशुपतिनाथ मन्दिर | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | കാഠ്മണ്ഡു |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | കാഠ്മണ്ഡു ജില്ല |
രാജ്യം | നേപ്പാൾ |
വാസ്തുവിദ്യാ തരം | പഗോഡ |
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഐതിഹ്യം
തിരുത്തുകനേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം(പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.
ചരിത്രം
തിരുത്തുകഇന്നുകാണുന്ന ക്ഷേത്രം 14 ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമ്മിച്ചതാണ്. മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണ്ണാടകത്തിൽ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. ആദിശങ്കരനാണ് ഇങ്ങനെ ഒരു സമ്പ്രദായം കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.
ചിത്രശാല
തിരുത്തുക-
സൂര്യാസ്തമന ദൃശ്യം
-
പ്രധാന കവാടം
-
ക്ഷേത്രം
-
വിഹഗ വീക്ഷണം
-
ക്ഷേത്രം
-
നദീതീരത്തുനിന്നുള്ള കാഴ്ച
-
പ്രവേശന മാർഗ്ഗം
-
നദീതീരത്തെ ശവസംസ്കാരം
-
ശവസംസ്കാരം
-
ക്ഷേത്രസന്യാസി
-
ക്ഷേത്രം
-
അഹോരി
-
പടിഞ്ഞാറേ പ്രവേശന മാർഗ്ഗം
-
ഭാഗ്മതി നദിയിലെ പാലം
-
ഭാഗ്മതി നദിയും ക്ഷേത്രവും
-
ക്ഷേത്രം
-
ദീപാരാധന
-
ക്ഷേത്രം
-
ക്ഷേത്രകവാടത്തിൽ ഒരു സന്യാസി
അവലംബം
തിരുത്തുക- ↑ "SAARC tourism". Nepal.saarctourism.org. Archived from the original on 2010-07-22. Retrieved 2011-10-30.
- Muktinath Tour Archived 2013-06-23 at the Wayback Machine.