മൈ ഡിയർ കുട്ടിച്ചാത്തൻ

മലയാളത്തിലെ ആദ്യ 3 ഡി ചലച്ചിത്രം
(My Dear Kuttichathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (ത്രി ഡി /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് 1984-ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ.[1] മലയാളത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം നവോദയ അപ്പച്ചനാണ് നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് ജിജോ പുന്നൂസും, തിരക്കഥയെഴുതിയത് രഘുനാഥ് പലേരിയുമാണ്.

മൈ ഡിയർ കുട്ടിച്ചാത്തൻ
വി.സി.ഡി. പുറംചട്ട
സംവിധാനംജിജോ പുന്നൂസ്
നിർമ്മാണംനവോദയ അപ്പച്ചൻ
രചനരഘുനാഥ് പലേരി
അഭിനേതാക്കൾ
  • അരവിന്ദ്
  • സോണിയ
  • സുരേഷ്
  • മുകേഷ്
സംഗീതംഇളയരാജ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംഅശോക് കുമാർ
ചിത്രസംയോജനംടി.ആർ. ശേഖർ
സ്റ്റുഡിയോനവോദയ
വിതരണംനവോദയ റിലീസ്
റിലീസിങ് തീയതി1984 ഓഗസ്റ്റ് 24
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക
കഥാപാത്രം അഭിനേതാവു്
കുട്ടിച്ചാത്തൻ അരവിന്ദ്
ദുർമന്ത്രവാദി കൊട്ടാരക്കര ശ്രീധരൻ നായർ
ലക്ഷ്മി സോണിയ
ലക്ഷ്മിയുടെ പിതാവ് ദലീപ് താഹിൽ
വിജയ് സുരേഷ്
വിനോദ് മുകേഷ്
മന്ത്രവാദിയുടെ സഹായി ആലുമ്മൂടൻ

പ്രദർശനം

തിരുത്തുക

1984 ഓഗസ്റ്റ് 24-ന് ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ പ്രദർശനത്തിനെത്തിയത്. 1997 മാർച്ച് 27-ന് പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. മലയാള സിനിമയിൽ ഡി.ടി.എസ് (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്. 2011 ഓഗസ്റ്റ് 31-ന് ഡിജിറ്റൽ ഫോർമാറ്റിൽ പുറത്തിറക്കിയ ചിത്രം വീണ്ടും വിജയം ആവർത്തിച്ചു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൈ_ഡിയർ_കുട്ടിച്ചാത്തൻ&oldid=3748399" എന്ന താളിൽനിന്ന് ശേഖരിച്ചത്