മൂന്നാർ
ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
മൂന്നാർ | |
അപരനാമം: തെക്കിന്റെ കാശ്മീർ Crown of Hill Stations | |
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ | |
10°05′57″N 77°04′02″E / 10.0992°N 77.0672°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഭരണസ്ഥാപനം(ങ്ങൾ) | പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 68,205 (2000) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+04865 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പേരിനു കാരണം
തിരുത്തുകമുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ് മൂന്നാർ എന്ന പേരു വന്നത്.
ചരിത്രം
തിരുത്തുകഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.
മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു.[1][2] ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി വർഗോർദ്ധരണത്തിന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്.[അവലംബം ആവശ്യമാണ്] 1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്.[അവലംബം ആവശ്യമാണ്] അന്നത്തെ സായ്പിന്റെ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും[അവലംബം ആവശ്യമാണ്] അത് വേണ്ടി വന്നില്ല. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തെി.[അവലംബം ആവശ്യമാണ്] 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി[അവലംബം ആവശ്യമാണ്]. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു.[അവലംബം ആവശ്യമാണ്] ആദ്യ റബ്ബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്താണ്.[അവലംബം ആവശ്യമാണ്] മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി[അവലംബം ആവശ്യമാണ്]. 1915ൽ മൂന്നാറിൽ ധാരാളം തേയിൽ എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു[അവലംബം ആവശ്യമാണ്]. ചരക്ക് നീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമ്മിക്കപ്പെട്ടത്. 1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗ്ഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി[അവലംബം ആവശ്യമാണ്] ചെയ്തു. ഒപ്പം ഇംഗ്ളണ്ടിൽ നിന്ന് വെറ്ററനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നിട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത ‘സുനന്ദനി’എന്ന സങ്കരയിനം ബീജമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്[അവലംബം ആവശ്യമാണ്].
മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗ്ഗമാക്കിയതും.
ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി[അവലംബം ആവശ്യമാണ്]. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്. രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയതാണ് അവ.
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ കൊണ്ട് വന്നത്. അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു. കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതി (പേ സ്ളിപ്)യാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് കെ. കാമരാജ് മൂന്നാറിൽ എത്തിയിരുന്നു. 1948 ഫെബ്രുവരി എട്ടിനാണ് ഐ.എൻ.ടി.യു.സി. സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി[അവലംബം ആവശ്യമാണ്]. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.
2015ലെ തൊഴിൽ സമരം
തിരുത്തുകവേതനവർധനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികൾ ഒൻപതു ദിവസം തുടർച്ചയായി സമരം നടത്തി. ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ കക്ഷികളെയും വിശ്വാസത്തിലെടുക്കാതെ, തൊഴിലാളി സ്ത്രീകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു സമരവും ചർച്ചയും. ആയിരക്കണക്കിന് സ്ത്രീതൊഴിലാളികൾ അടങ്ങുന്ന തോട്ടം തൊഴിലാളികളുടെ ഈ സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ, ബോണസ് പുന:സ്ഥാപിക്കുക, അത് 20 ശതമാനമായി തന്നെ നിജപ്പെടുത്തുക, ദിവസക്കൂലി 232 രൂപയിൽ നിന്ന് 500 ആയി വർധിപ്പിക്കുക എന്നിവയായിരുന്നു. സമരം വിജയകരമായി അവസാനിപ്പിക്കാൻ തൊഴിലാളികൾക്കായി. ബോണസായി 8.33 ശതമാനവും ആശ്വാസ സഹായമായി (എക്‌സ്‌ഗ്രേഷ്യ) ആയി 11.66 ശതമാനവും ആയി സർക്കാർ തീരുമാനിച്ചത് കമ്പനി അധികൃതർ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെത്തി തൊഴിലാളികളോടൊപ്പം സമരത്തിൽ പങ്കെടുത്തു.[3]
ഭൂപ്രകൃതിയും കാലാവസ്ഥയും
തിരുത്തുകസമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്
തേയിലത്തോട്ടങ്ങൾ
തിരുത്തുകവിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുകപ്രധാനസ്ഥാപനങ്ങൾ
തിരുത്തുക- ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
- ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്
- ഗവണ്മെന്റ് കോളേജ്
- ട്രൈബൽ സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ
- മൂന്നാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- മൂന്നാർ മൗണ്ട് കാർമൽ പള്ളി
- മൂന്നാർ മുസ്ലീം ജമാത്ത് പള്ളി
- മൂന്നാർ ഓം ശരവണ ഭവൻ
- സി. എസ്. ഐ പള്ളി 1910 സ്ഥാപിതം
ചിത്ര ശേഖരം
തിരുത്തുക-
ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ & ടി.ടി.ഐ തമിൾ
-
മൂന്നാർ മൗണ്ട് കാർമൽ പള്ളി
-
മൂന്നാർ മുസ്ലീം ജമാത്ത്
-
മൂന്നാർ ഓം ശരവണ ഭവൻ
-
മാട്ടുപ്പെട്ടി തടാകം
-
മൂന്നാറിലെ കാട്ടാനകൾ
-
മൂന്നാര് ടൗണ് ആകാശ വീക്ഷണം
-
ടോപ്പ് സ്റ്റേഷൻ
-
മൂന്നാർ ടോപ് സ്റ്റേഷനിലെ വ്യൂ പോയന്റ്
-
റാണിക്കല്ല് - മൂന്നാറിലേക്കുള്ള വഴി
-
മൂന്നാറിലെ കുണ്ടലി ഡാം
-
നീലക്കുറിഞ്ഞി പൂക്കൾ
-
തേയില ചെടി
-
മാട്ടുപ്പെട്ടി തടാകം
-
ലൈവ് സ്ട്ടോക്ക് ഡെവെലപ്മെൻറ് ബോർഡ്
-
കുൻഡല തടാകം
-
കുൻഡല തടാകം
-
ലക്കം വെള്ളച്ചാട്ടം - മൂന്നാര്
-
എക്കോ പോയിൻറ്
-
മാട്ടുപെട്ടി ഡാം
-
മൂന്നാർ മലനിരകൾ
-
ആനയിറങ്ങൽ അണക്കെട്ട്
-
പെരിയാർ തീരം
-
കുന്നുകൾ
അവലംബങ്ങൾ
തിരുത്തുക- ↑ "കുണ്ടല വാലി റെയിൽവേ - മൂന്നാർ". കേരളടൂറിസം. Archived from the original on 2014-01-22. Retrieved 22-ജനുവരി-2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "കുണ്ടല വാലി റെയിൽവേ ചില ചിത്രങ്ങൾ". ദ ഇന്ത്യൻ റെയിൽവേ ഫാൻസ് ക്ലബ്. Archived from the original on 2014-01-22. Retrieved 22-ജനുവരി-2014.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "മൂന്നാർ സമരം വിജയം; ബോണസ് നൽകാൻ ധാരണ". www.mathrubhumi.com. Archived from the original on 2015-09-15. Retrieved 13 സെപ്റ്റംബർ 2015.