കുണ്ടള അണക്കെട്ട്

ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ട്
(കുണ്ടള ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിൽ ദേവികുളം പഞ്ചായത്തിൽ മൂന്നാർ - ടോപ് സ്റ്റേഷൻ റൂട്ടിൽ കുണ്ടളയിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതി[1],[2] ഭാഗമായി നിർമിച്ച അണക്കെട്ടാണ് കുണ്ടള അണക്കെട്ട്[3]. മൂന്നാറിൽ നിന്നും 20 കിലോമീറ്റർ ദൂരത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. മൂന്നാറിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്[5]. മൂന്നാർ ടോപ് സ്റ്റേഷൻ വഴിയിലാണ് കുണ്ടള ഡാം സ്ഥിതിചെയ്യുന്നത്.

കുണ്ടള അണക്കെട്ട്
കുണ്ടള അണക്കെട്ട്.
സ്ഥലംകുണ്ടള, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°8′36.75″N 77°11′54.8″E / 10.1435417°N 77.198556°E / 10.1435417; 77.198556
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1947
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിമുതിരപ്പുഴ
ഉയരം46.94 m (154 ft)
നീളം259 m (850 ft)
സ്പിൽവേകൾ5
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി183.95 M3/Sec
റിസർവോയർ
Creates കുണ്ടള റിസർവോയർ
ആകെ സംഭരണശേഷി7,790,000 cubic metres (275,000,000 cu ft)
ഉപയോഗക്ഷമമായ ശേഷി7,650,000 cubic metres (270,000,000 cu ft)
പ്രതലം വിസ്തീർണ്ണം0.465 hectares (1.15 acres)
Power station
Operator(s)KSEB
Commission date1942 Phase 1 - 1951 Phase 2
Turbines3 x 5 Megawatt , 3 x 7.5 Megawatt (Pelton-type)
Installed capacity37.5 MW
Annual generation284 MU
പള്ളിവാസൽ പവർ ഹൗസ്

പാമ്പാടുംചോല ദേശിയോദ്യാനം [6] , കുറിഞ്ഞിമല സംരക്ഷണകേന്ദ്രം [7] ,മീശപ്പുലിമല [8] എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിനടുത്താണ്

വൈദ്യുതി ഉത്പാദനം തിരുത്തുക

കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1942 ഫെബ്രുവരി 10 നു 4.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ ഉപയോഗിച്ച് 13.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയിൽ നിലവിൽ വന്നു . 1951 മാർച്ച് 7ന് 7.5 മെഗാവാട്ടിന്റെ 3 ടർബൈനുകൾ കൂടി കമ്മീഷൻ ചെയ്തു . 2001 ൽ പദ്ധതി നവീകരിച്ചു 36 മെഗാവാട്ടിൽ നിന്ന് 37.5 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 158 MU ആണ് [9].


ചിത്രശാല തിരുത്തുക

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Pallivasal Hydroelectric Project JH01239-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "PALLIVASAL HYDRO ELECTRIC PROJECT -". www.kseb.in.
  3. "Kundala(Eb) Dam D03457 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kundala Dam". Archived from the original on 2010-12-22. Retrieved 2011-10-22.
  5. "Kundala Dam -". www.keralatourism.org.
  6. "Pampadum Shola Nnational Park -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-24.
  7. "Kurinjimala Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-24.
  8. "meesapulimala-". :www.youtube.com.
  9. "Pallivasal Power House PH01246-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കുണ്ടള_അണക്കെട്ട്&oldid=4026423" എന്ന താളിൽനിന്ന് ശേഖരിച്ചത്