തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ടോപ്പ് സ്റ്റേഷൻ.[1][2] ഈ പ്രദേശം തമിഴ്‌നാട്ടിലാണെങ്കിലും യാത്രാമാർഗ്ഗം കേരളത്തിലൂടെ മാത്രമാണ് നിലവിലുള്ളത്. അവിടേക്കുള്ള ഏക റോഡ് മാർഗ്ഗം കേരളത്തിൽ നിന്നും ആരംഭിക്കുന്നു.[3][4] മൂന്നാർ, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്ന് റെയിൽ‌വേയിലൂടെയും പിന്നീട് റോപ്‌വേയിലൂടെ കോട്ടഗുഡിയിലേക്കും എത്തിക്കുന്ന കണ്ണൻ ദേവൻ ടീയുടെ മുൻകാലചരിത്രത്തിലെ പ്രധാന സ്ഥലമാണ് സ്റ്റേഷൻ.[5] അപൂർവമായ നീലക്കുറിഞ്ഞികൾക്ക് ഈ പ്രദേശം പ്രശസ്തമാണ്. കുറിഞ്ഞിമല സങ്കേതം ഇതിനു സമീപത്താണ്. പളനി മല വന്യജീവിസങ്കേതത്തിന്റെ പടിഞ്ഞാറൻ പ്രവേശന കവാടമാണ് ടോപ്പ് സ്റ്റേഷൻ.

ടോപ്സ്റ്റേഷനിലെ പ്രഭാതം.
ടോപ്പ്സ്റ്റേഷനിൽ നിന്നൊരു കാഴ്ച

മൂന്നാ‌ർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലായി തമിഴ്നാട്ടിലെ തേനി ജില്ലയുടെ ഭാഗമായാണ് ടോപ്പ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ മാട്ടുപെട്ടി ഡാം, എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ സ്ഥലങ്ങൾ ഉണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെയുണ്ടായിരുന്ന റെയി‌ൽവെ സ്റ്റേഷനിൽ നിന്നാണ് ടോപ് സ്റ്റേഷന് ആ പേര് ലഭിച്ചത്. മൂന്നാറിലെ കണ്ണൻദേവൻ തേയില എസ്റ്റേറ്റുകളിൽനിന്നും തേയില തൂത്തുക്കുടി തുറമുഖത്തേയ്ക്കെത്തിക്കുന്നതിനായി ആരംഭിച്ച കുണ്ടളവാലി റയിൽവേ അവസാനിച്ചിരുന്നത്‌ ടോപ്‌സ്റ്റേഷനിലാണ്. കണ്ണൻദേവൻ മലമുകളിലെ തേയിലത്തോട്ടങ്ങളിൽ വളരുന്ന തേയിലകൾ ശേഖരിച്ച് മൂന്നാറി‌ലും മാട്ടുപ്പെട്ടിയിലും എത്തിച്ചിരുന്നത് ഈ റെയിൽവേയിലൂടെയായിരുന്നു. മൂന്നാറിൽ നിന്ന് റോപ്പ് വേ വഴിയായിരുന്നു അ‌ടിവാരത്തേക്ക് തേയില എത്തിച്ചത്. ടോപ് സ്റ്റേഷനിൽ നിന്ന് സെൻട്രൽ സ്റ്റേഷൻ വഴി കുരങ്ങാണിയിലേക്ക് ഒരു ട്രെക്കിംഗ് പാതയുണ്ട്. ടോപ് സ്റ്റേഷനിൽ എത്തിച്ചേരുന്ന സഞ്ചാരികൾ ഇതുവഴി ട്രെക്കിംഗ് നടത്താറുണ്ട്.

ടോപ്‌സ്റ്റേഷൻ

തമിഴ്‌നാട്ടിലെ പ്രധാന ട്രെക്കിങ്ങ് കേന്ദ്രമായ കുരങ്ങിണി വനമേഖലക്കുള്ളിലാണ്  ടോപ്‌സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. കേരള-തമിഴ്‌നാട്  അതിർത്തി പങ്കിടുന്ന കൊളുക്കുമലയും  മീശപ്പുലിമലയും കുരങ്ങിണി വനത്തിന്റെ  ഭാഗമാണ്. ഇവിടുത്തെ പുൽമേടുകൾ അനേകം സസ്യജന്തുവർഗങ്ങളാൽ സമ്പന്നമാണ്. വരയാടും നീലക്കുറിഞ്ഞിയും ഇവയിൽ പ്രധാനമാണ്.

ടോപ്സ്റ്റേഷനിലെ  സൂര്യോദയം.

== ചിത്രശാല ==

അവലംബം തിരുത്തുക

  1. https://www.thehindu.com/news/cities/Madurai/top-station-bodi-ghat-road-planned/article19272893.ece
  2. https://theni.nic.in/tourist-place/kuranganitopstation/
  3. https://www.newindianexpress.com/states/tamil-nadu/2020/apr/22/tn-revenue-officials-taking-essentials-to-tribal-families-2133731.html
  4. https://www.thehindu.com/news/cities/Madurai/top-station-bodi-ghat-road-planned/article19272893.ece
  5. "Tea - A Cup of Life" (PDF). Sands of Time. TATA Central Archives. v (1): 5–7. January 2006. Archived from the original (PDF) on 2008-07-19.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ടോപ്പ്_സ്റ്റേഷൻ&oldid=3987537" എന്ന താളിൽനിന്ന് ശേഖരിച്ചത്