രാജമല

ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള വന്യജീവിസങ്കേതം

കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള ഒരു മലയാണ് രാജമല.[1] മൂന്നാറിൽ നിന്ന് 15 കിലോമീറ്റ‍ർ അകലെയാണ് രാജമല.[2] രാജമല വന്യജീവി സങ്കേതം ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. നീലഗിരി വരയാടുകളുടെ പ്രധാന വാസസ്ഥലമാണിത്.[3] മൂന്നാറിനടുത്തുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണിത്.

ആനമുടി. രാജമലയിൽ നിന്നുള്ള ദൃശ്യം

സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചെങ്കുത്തായ മലമ്പ്രദേശമാണിത്. 2695 അടി ഉയരമുള്ള ആനമുടി ഈ പ്രദേശത്താണ്.

ചരിത്രം

തിരുത്തുക

വന്യജീവിസങ്കേതമായി പ്രഖ്യാപിക്കുന്നതിനുമുൻപ് കണ്ണൻ ദേവൻ തേയില കമ്പനിയുടെ ഗെയിം റിസർവ്വായിരുന്നു രാജമല.[4] 1971 ലാണ് ഈ പ്രദേശം കേരളസർക്കാറിന്റെ നിയന്ത്രണത്തിലാവുന്നത്. അതിനുശേഷം 1975 ൽ ഇരവികുളം-രാജമല വന്യജീവിസങ്കേതം നിലവിൽ വന്നു. നീലഗരി വരയാടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്. 1978ൽ ഇവിടം ദേശീയോദ്യാനത്തിന്റെ ഭാഗമായി മാറി.

 
നീലഗിരി താർ
  1. "രാജമല, Munnar" (in ma). Retrieved 2020-08-07.{{cite web}}: CS1 maint: unrecognized language (link)
  2. "Rajamala Hills and the Eravikulam National Park, Idukki" (in ഇംഗ്ലീഷ്). Retrieved 2020-08-08.
  3. "രാജമല: വരയാടുകളുടെ താവളം" (in ഇംഗ്ലീഷ്). Archived from the original on 2020-10-25. Retrieved 2020-08-07.
  4. Super User. "Rajamala Munnar (Timings, History, Entry Fee, Images & Information) - Kerala Tourism 2020" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-08-08. {{cite web}}: |last= has generic name (help)
"https://ml.wikipedia.org/w/index.php?title=രാജമല&oldid=3807907" എന്ന താളിൽനിന്ന് ശേഖരിച്ചത്