ആനയിറങ്കൽ അണക്കെട്ട്
കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും 22 കിലോമീറ്റർ അകലെ ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിൽ നിർമിച്ച ഒരു അണക്കെട്ടാണ് ആനയിറങ്കൽ അണക്കെട്ട്. [1] ഒരു വശം വനമേഖലയാലും മറ്റു വശങ്ങൾ ടാറ്റയുടെ ടീ പ്ലാന്റേഷനാലും അണക്കെട്ട് ചുറ്റപ്പെട്ടിരിക്കുന്നു. കുമളി - മൂന്നാർ പാതയ്ക്കു സമീപമാണ് അണക്കെട്ടിന്റെ സ്ഥാനം [2]. അണക്കെട്ടിൽ നിന്നും ഒഴുകിയെത്തുന്ന ജലം പന്നിയാർ പുഴയിലൂടെ കുത്തുങ്കലിലും പൊന്മുടി അണക്കെട്ടിലും എത്തുന്നു. കുത്തുങ്കൽ, പന്നിയാർ പവർഹൗസുകളിൽ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. [3] [4] [5] ബിയൽറാം എന്നിവിടങ്ങളിൽനിന്നും ഒഴുകിയെത്തുന്ന ചെറുതോടുകളിലെ ജലവും തമിഴ്‌നാട് അതിർത്തിയിലെ മലകളിൽനിന്നും ഒഴുകിയെത്തുന്ന മഴവെള്ളവുമാണ് ഈ അണക്കെട്ടിൽ സംഭരിക്കുന്നത്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ സംഭരണി നിറഞ്ഞുകവിയാറുണ്ട്.
ആനയിറങ്കൽ അണക്കെട്ട് | |
---|---|
സ്ഥലം | ചിന്നക്കനാൽ, മൂന്നാർ, ഇടുക്കി ജില്ല,കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 10°00′35″N 77°12′25″E / 10.00972°N 77.20694°E |
പ്രയോജനം | വൈദ്യുതി നിർമ്മാണം |
നിർമ്മാണം പൂർത്തിയായത് | 1965 |
പ്രവർത്തിപ്പിക്കുന്നത് | KSEB,കേരള സർക്കാർ |
അണക്കെട്ടും സ്പിൽവേയും | |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പന്നിയാർ |
ഉയരം | 34.13 മീ (112 അടി) |
നീളം | 261.69 മീ (859 അടി) |
സ്പിൽവേ ശേഷി | 348 M3/Sec |
റിസർവോയർ | |
Creates | ആനയിറങ്കൽ റിസർവോയർ |
ആകെ സംഭരണശേഷി | 49,840,000 ഘന മീറ്റർ (1.760×109 cu ft) |
ഉപയോഗക്ഷമമായ ശേഷി | 48,990,000 ഘന മീറ്റർ (1.730×109 cu ft) |
Power station | |
Operator(s) | KSEB |
Commission date | 1964 |
Turbines | 2 x 16.2 Megawatt (Francis-type) |
Installed capacity | 32.4 MW |
Annual generation | 158 MU |
പന്നിയാർ പവർ ഹൗസ് |
മതികെട്ടാൻ ചോല ദേശീയോദ്യാനം
തിരുത്തുകമതികെട്ടാൻ ചോല ദേശീയോദ്യാനം [6] ഇതിനടുത്താണ്.
വൈദ്യുതി ഉത്പാദനം
തിരുത്തുകവെള്ളത്തൂവലിൽ മുതിരപ്പുഴയ്ക്ക് ഇടതുവശം കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്തു ഉള്ള പന്നിയാർ പവർ ഹൗസിൽ 15 മെഗാവാട്ടിന്റെ 2 ടർബൈനുകൾ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .1964 ജനുവരി 26-ന് കെ.എസ്.ഇ.ബി.യുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവിൽ വന്നു. വാർഷിക ഉൽപ്പാദനം 158 MU ആണ്. 2003-ൽ പദ്ധതി നവീകരിച്ചു 30 മെഗാവാട്ടിൽ നിന്ന് 32.4 മെഗാവാട്ടായി ഉയർത്തി.
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Anayirangal Dam D06055-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Anayirankal Dam -". www.keralatourism.org.
- ↑ "Panniyar Hydroelectric Project JH01234-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Panniyar Power House PH01241-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "PANNIYAR POWER STATION-". www.kseb.in.
- ↑ "Mathikettan Shola Nnational Park -". www.forest.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-24.