ഏകബീജപത്ര സസ്യങ്ങൾ

(Monocotyledon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പിസസ്യങ്ങളെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നതിലെ ഒരു വിഭാഗമാണ് ഏകബീജപത്രികൾ (Monocotyledon) അല്ലെങ്കിൽ monocot. ഈ വിഭാഗത്തിലെ ചെടികളുടെ വിത്തിനുള്ളിലെ ഭ്രൂണത്തിൽ ഒരു ബീജപത്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റെ വിഭാഗമായ ദ്വിബീജപത്രിസസ്യങ്ങളിൽ ഭ്രൂണം രണ്ടു ബീജപത്രങ്ങളോടു കൂടിയതാണ്.

ഏകബീജപത്രികൾ
Temporal range: Early Cretaceous – Recent
Wheat close-up.JPG
ഗോതമ്പ്, പ്രധാനപ്പെട്ട ഒരു ഏകബീജപത്രി.
Scientific classification
Kingdom:
(unranked):
(unranked):
Monocots
Orders
Synonyms

ഏകബീജപത്ര സസ്യങ്ങളിൽ ഏതാണ്ട് 60000 -ഓളം സ്പീഷിസുകൾ ഉണ്ട്. സസ്യങ്ങളിലെ തന്നെ എറ്റവും കൂടുതൽ (ഏതാണ്ട് 20000) സ്പീഷിസുകൾ ഉള്ള ഓർക്കിഡുകൾ എകബീജപത്രസസ്യമാണ്. ഇതിലെ പകുതിയോളം സ്പീഷിസുകൾ പുൽവർഗമായ പൊയേസി കുടുംബത്തിലാണ് ഉള്ളത്. ഇതാണ് സാമ്പത്തികമായ ഏറ്റവും പ്രധാനപ്പെട്ട കുടുംബം. പ്രധാന ധാന്യങ്ങളായ അരി, ഗോതമ്പ്, ചോളം കൂടാതെ കരിമ്പ്, മുള, പനകൾ, വാഴ, ഇഞ്ചി, മഞ്ഞൾ, ഏലം, ഉള്ളികൾ, ലില്ലി മുതലായ വിവിധതരം പൂക്കൾ എന്നിവയെല്ലാം ഏകബീജപത്രികളാണ്.

2009 ലെ APG III സിസ്റ്റം അംഗീകരിച്ച ഈ ക്ലേഡിനെ "മോണോകോട്ടുകൾ" എന്നുവിളിക്കുന്നു. എന്നാൽ അത് ഒരു ടാക്സോണമിക് റാങ്കിൽ നിർദ്ദേശിക്കപ്പെടുന്നില്ല.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏകബീജപത്ര_സസ്യങ്ങൾ&oldid=2852249" എന്ന താളിൽനിന്ന് ശേഖരിച്ചത്