മേലേപ്പറമ്പിൽ ആൺവീട്
മലയാള ചലച്ചിത്രം
(Meleparambil Aanveedu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസേനൻ സംവിധാനം ചെയ്ത്, ജയറാം, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, ശോഭന , meena (late) തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്. ഓ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മിച്ച ഈ ചിത്രം ഓ.കെ. റിലീസ് വിതരണം ചെയ്തിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് കഥ. തിരക്കഥയും, സംഭാഷണവും രഘുനാഥ് പലേരി നിർവ്വഹിച്ചിരിക്കുന്നു.
മേലേപ്പറമ്പിൽ ആൺവീട് | |
---|---|
സംവിധാനം | രാജസേനൻ |
നിർമ്മാണം | മാണി സി. കാപ്പൻ |
കഥ | ഗിരീഷ് പുത്തഞ്ചേരി |
തിരക്കഥ | രഘുനാഥ് പലേരി |
അഭിനേതാക്കൾ | ജയറാം ജഗതി ശ്രീകുമാർ ജനാർദ്ദനൻ നരേന്ദ്രപ്രസാദ് ശോഭന |
സംഗീതം | ജോൺസൺ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി ഐ.എസ്. കുണ്ടൂർ കണ്ണദാസൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഓ.കെ. പ്രൊഡക്ഷൻസ് |
വിതരണം | ഓ.കെ. റിലീസ് |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 മിനിറ്റ് |
ഈ ചിത്രം ബോറോലർ ഘർ എന്ന പേരിൽ അസാമി ഭാഷയിൽ 2012-ൽ റീമേക്ക് ചെയ്തിരുന്നു. മാണി സി. കാപ്പനാണ് സംവിധാനം ചെയ്തത്. ഉത്പൽദാസ്, ദേവസ്മിത ബാനർജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1]
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | ഹരികൃഷ്ണൻ |
ജഗതി ശ്രീകുമാർ | ജയകൃഷ്ണൻ |
ജനാർദ്ദനൻ | കണ്ണപ്പൻ |
വിജയരാഘവൻ | ഗോപീകൃഷ്ണൻ |
നരേന്ദ്രപ്രസാദ് | തൃവിക്രമൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | കുട്ടൻ നായർ |
വിനു ചക്രവർത്തി | വീരമുത്തു ഗൗണ്ടർ |
പറവൂർ ഭരതൻ | പരമശിവൻ |
ഇന്ദ്രൻസ് | ബ്രോക്കർ |
വി.ഡി. രാജപ്പൻ | സാമി |
ശോഭന | പവിഴം |
മീന | ഭാനുമതി |
പ്രിയങ്ക | കുട്ടൻ നായരുടെ മകൾ |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി, ഐ.എസ്. കുണ്ടൂർ, കണ്ണദാസൻ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- വെള്ളിത്തിങ്കൾ – കെ.ജെ. യേശുദാസ്
- മധുരസ്വപ്നങ്ങൾ ഊയലാടുന്ന – കെ.ജെ. യേശുദാസ്, സുജാത മോഹൻ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
- വെള്ളിത്തിങ്കൾ പൂങ്കിണ്ണം – കെ.ജെ. യേശുദാസ്, മിൻമിനി
- ഊര് സനം ഓടി വന്ന് – കെ.ജെ. യേശുദാസ്, മിൻമിനി, കോറസ് (ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസൻ)
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. മുരളി |
കല | വത്സൻ |
ചമയം | കരുമം മോഹൻ |
വസ്ത്രാലങ്കാരം | ഇന്ദ്രൻസ് |
നൃത്തം | മാധുരി |
സംഘട്ടനം | മലേഷ്യ ഭാസ്കർ |
പരസ്യകല | സാബു കൊളോണിയ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സൂര്യ പീറ്റർ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | എബ്രഹാം ലിങ്കൻ, വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | ഗിരീഷ് വൈക്കം |
വാതിൽപുറചിത്രീകരണം | ശ്രീമൂവീസ് |
ടൈറ്റിൽസ് | ഗംഗൻ തലവിൽ |
അവലംബം
തിരുത്തുക- ↑ "മേലേപ്പറമ്പിൽ ആൺവീട് അസമിലും ഹിറ്റ്, ഇനി ഹിന്ദിയിലേക്ക്". ഏഷ്യാനെറ്റ് ന്യൂസ്. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മേലേപ്പറമ്പിൽ ആൺവീട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മേലേപ്പറമ്പിൽ ആൺവീട് – മലയാളസംഗീതം.ഇൻഫോ