മഞ്ഞ് മൂടൽമഞ്ഞ്

(Manju Moodalmanju എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആദിപാപം .മോഹൻ,ശോഭ, പ്രതാപ് പോത്തൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി[4]

മഞ്ഞ് മൂടൽമഞ്ഞ്
സംവിധാനംബാലു മഹേന്ദ്ര
നിർമ്മാണം[[]]
രചനരാജേന്ദ്രകുമാർ
തിരക്കഥബാലു മഹേന്ദ്ര
സംഭാഷണംമങ്കൊമ്പ് ഗോപാലകൃഷ്ണൻ
അഭിനേതാക്കൾമോഹൻ
ശോഭ,
പ്രതാപ് പോത്തൻ,
സംഗീതംഇളയരാജ
പശ്ചാത്തലസംഗീതംഇളയരാജ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
സംഘട്ടനം[[]]
ചിത്രസംയോജനംഡി വാസു
ബാനർജനതാ സിനി ആർട്ട്സ്
വിതരണംജനതാ സിനി ആർട്ട്സ്
പരസ്യം[[]]
റിലീസിങ് തീയതി
  • 12 ഡിസംബർ 1980 (1980-12-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



ക്ര.നം. താരം വേഷം
1 പ്രതാപ് പോത്തൻ
2 ശോഭ
3 മോഹൻ
4 എൻ വിശ്വനാഥൻ
5 ഭാനുചന്ദർ
6 ശാന്തി വില്യംസ്
7 ഗാന്ധിമതി
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 മഞ്ഞ് മൂടൽ പി ജയചന്ദ്രൻ
2 സിങ്ങ് സ്വിങ്ങ് ഡോ: കല്യാൺ
3 എൻ അരുമപ്പെൺകിടാവേ യേശുദാസ്,കോറസ്‌

കുറിപ്പുകൾ

തിരുത്തുക
  • മൂടുപനി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റചിത്രമാണീത്.
  • ഹിറ്റ്ച്ച്കോക്കിന്റെ പ്രശസ്തമായ "സൈക്കോ"എന്ന ത്രില്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജേന്ദ്രകുമാർ എഴുതിയ 'ഇതുവുമൊരു വിടുതലൈ താൻ" എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം
  • ഇതിന്റെ തമിഴ് പതിപ്പിൽ പ്രതാപ് പോത്തനു വേണ്ടി ഡബ് ചെയ്തിരിക്കുന്നത് സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തും കൂടിയായ ബാലു മഹേന്ദ്ര തന്നെയാണ് .
  • ഇതിലെ നായിക ശോഭ അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ശോഭയുടെ മരണം ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെയായിരുന്നു.
  • പിന്നീട് തമിഴിൽ തിരക്കുള്ള നടനായി മാറിയ മോഹൻ ആദ്യമായി അഭിനയിച്ച ചിത്രം
  • ബാലു മഹേന്ദ്രയ്ക്കു വേണ്ടി ഇളയരാജ ആദ്യമായി സംഗീതം നിർവ്വഹിച്ച ചിത്രം.
  • ആദ്യമായി ഇളയരാജയ്ക്കു വേണ്ടി എ ആർ റഹ്മാൻകീ ബോർഡ് വായിച്ചുതുടങ്ങുന്നത് ഈ ചിത്രത്തിൽ ആണ്
  • പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലൂടെതിപ്രശസ്തമായ ഇളയനിലാ പൊഴികിറതേ എന്ന ഗാനം ഇളയരാജ ആദ്യമായി ചിട്ടപ്പെടുത്തിയത് ഈ ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ "എൻ ഇനിയ പൊൻ നിലാവേ" എന്ന ഗാനമാണ് ബാലു മഹേന്ദ്ര തിരഞ്ഞെടുത്തത്.
  • അന്ന് തമിഴിലെ ഏറ്റവും നീളം കൂടിയ ഗിറ്റാർ പ്രെലൂഡും ഇന്റർലൂഡും "എൻ ഇനിയ പിൻ നിലാവേ" എന്ന ഗാനത്തിലേതായിരുന്നു.
  • ഇതിലെ ഗാനങ്ങൾ തമൊഴ് നാട്ടിൽ വൻ ഹിറ്റായതിനെത്തുടർന്ന് ആദ്യമായി ഇളയരാജയുടെ കൂറ്റൻ കട്ടൗട്ടുകൾ തിയറ്ററുകൾക്കു മുന്നിൽ വെക്കപ്പെട്ടു.

എന്നാൽ ഈ ചിത്രം മലയാളത്തിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

  1. "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളചലച്ചിത്രം.കോം. Retrieved 2024-1-17. {{cite web}}: Check date values in: |access-date= (help)
  2. "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2024-11-17.
  3. "മഞ്ഞ് മൂടൽമഞ്ഞ്(1980)". സ്പൈസി ഒണിയൻ. Archived from the original on 2022-10-07. Retrieved 2024-1-17. {{cite web}}: Check date values in: |access-date= (help)
  4. "മഞ്ഞ് മൂടൽമഞ്ഞ്(1980)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  5. "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  6. "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഞ്ഞ്_മൂടൽമഞ്ഞ്&oldid=4144381" എന്ന താളിൽനിന്ന് ശേഖരിച്ചത്