മാഗ്നിഫൈയിംഗ് ഗ്ലാസ്

(Magnifying glass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വസ്തുവിന്റെ മാഗ്നിഫൈഡ് ഇമേജ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു കോൺവെക്സ് ലെൻസാണ് മാഗ്നിഫൈയിംഗ് ഗ്ലാസ് (ലബോറട്ടറി സന്ദർഭങ്ങളിൽ ഹാൻഡ് ലെൻസ് എന്ന് വിളിക്കുന്നു) എന്ന് അറിയപ്പെടുന്നത്. ലെൻസ് സാധാരണയായി ഒരു ഹാൻഡിൽ ഫ്രെയിമിൽ സ്ഥാപിച്ചിരിക്കുന്ന രീതിയിൽ ആയിരിക്കും. പ്രകാശം ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാൻ ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഉപയോഗിക്കാം, അതു വഴി സൂര്യ പ്രകാശം ഒരു പ്രതലത്തിൽ കേന്ദ്രീകരിപ്പിച്ച് തീ പിടിപ്പിക്കാൻ കഴിയും.

മാഗ്‌നിഫൈയിംഗ് ഗ്ലാസിലൂടെ കാണുന്ന വാചകം
ഡിറ്റക്ടീവ് എല്ലെറി ക്വീൻ ആയി ജിം ഹട്ടൻ, ഒരു മാഗ്‌നിഫൈയിംഗ് ഗ്ലാസുമായി പോസ് ചെയ്യുന്നു
ടിവി സ്ക്രീൻ മാഗ്നിഫയറായി വിൽക്കുന്ന പ്ലാസ്റ്റിക് ഫ്രെസ്നെൽ ലെൻസ്

ഒരു ഷീറ്റ് മാഗ്നിഫയറിൽ വളരെ ഇടുങ്ങിയ വളയ ആകൃതിയിലുള്ള ലെൻസുകൾ അടങ്ങിയിരിക്കുന്നു. ഈ കോമ്പിനേഷൻ ഒരൊറ്റ ലെൻസായി പ്രവർത്തിക്കുന്നുവെങ്കിലും വളരെ കനംകുറഞ്ഞതാണ്. ഈ ക്രമീകരണത്തെ ഫ്രെസ്നെൽ ലെൻസ് എന്ന് വിളിക്കുന്നു.

ഡിറ്റക്ടീവ് ഫിക്ഷന്റെ, പ്രത്യേകിച്ച് ഷെർലക് ഹോംസിന്റെ ഒരു ഐക്കണാണ് മാഗ്‌നിഫൈയിംഗ് ഗ്ലാസ്.

ചരിത്രം തിരുത്തുക

 
സിംഗിൾ ലെൻസ് മാഗ്‌നിഫൈയിംഗ് ഗ്ലാസിന്റെ രേഖാചിത്രം.

"ലെൻസുകളുടെ ഉപയോഗം മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ തടത്തിലും നിരവധി സഹസ്രാബ്ദങ്ങളായി വ്യാപകമായിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്".[1] ബി.സി. 424 ലെ, അരിസ്റ്റോഫാനസിന്റെ ദി ക്ലൌഡ്സ്[2] ലെ ഒരു തമാശയിൽ ആണ് മാഗ്നിഫൈയിംഗ് ഉപകരണത്തിന്റെ ആദ്യകാല രേഖാമൂലമുള്ള തെളിവുകൾ ഉള്ളത്. പ്ലീനിയുടെ "ലെൻസ്" എന്നതിൽ,[3] വെള്ളം നിറച്ച ഒരു ഗ്ലാസ് ഗ്ലോബ്, മുറിവുകളെ പൊള്ളിക്കാൻ (cauterize) ഉപയോഗിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. "എത്ര ചെറുതായാലും മങ്ങിയാലും" അക്ഷരങ്ങൾ വായിക്കാൻ ഇത് ഉപയോഗിക്കാമെന്ന് സെനക്ക എഴുതിയിട്ടുണ്ട്.[4] [5] 1021ഇബ്നു അൽ ഹെയ്തം ബുക്ക് ഓഫ് ഒപ്റ്റിക്സിൽ മാഗ്നിഫൈഡ് ഇമേജ് രൂപീകരിക്കുന്നതിന് ഉപയോഗിക്കുന്ന കോൺവെക്സ് ലെൻസിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്.[6] പന്ത്രണ്ടാം നൂറ്റാണ്ടിലെ ലാറ്റിൻ വിവർത്തനങ്ങൾക്ക് ശേഷം, റോജർ ബേക്കൺ പതിമൂന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ മാഗ്‌നിഫൈയിംഗ് ഗ്ലാസിന്റെ സവിശേഷതകൾ വിവരിച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിയിൽ കണ്ണട വികസിപ്പിച്ചെടുത്തു.

ഇതരമാർഗങ്ങൾ തിരുത്തുക

 
ഒരു 30× ഹേസ്റ്റിംഗ്സ് ട്രിപ്ലറ്റ് മാഗ്നിഫയർ

മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾക്ക് സാധാരണ ചെറിയ മാഗ്‌നിഫൈയിംഗ് പവർ ആണ് ഉള്ളത്. 2×–6×, ലോവർ-പവർ തരങ്ങൾ കൂടുതൽ സാധാരണമാണ്. ഉയർന്ന മാഗ്നിഫിക്കേഷനുകളിൽ, ഒപ്റ്റിക്കൽ വ്യതിയാനങ്ങൾ, പ്രത്യേകിച്ച് ഗോളീയ വിപഥനം കാരണം ഇമേജിന്റെ ഗുണനിലവാരം മോശമാകും. കൂടുതൽ മാഗ്‌നിഫിക്കേഷൻ അല്ലെങ്കിൽ മികച്ച ഇമേജ് ആവശ്യമായി വരുമ്പോൾ, മറ്റ് തരത്തിലുള്ള ഹാൻഡ് മാഗ്നിഫയറുകൾ സാധാരണയായി ഉപയോഗിക്കുന്നു. ഒരു കോഡിംഗ്ടൺ മാഗ്നിഫയർ ഇമേജിന്റെ ഉയർന്ന ഗുണനിലവാരത്തോടൊപ്പം ഉയർന്ന മാഗ്‌നിഫിക്കേഷനും നൽകുന്നു. ഹേസ്റ്റിംഗ്സ് ട്രിപ്ലറ്റ് പോലുള്ള ഒന്നിലധികം ലെൻസ് മാഗ്നിഫയർ ഉപയോഗിച്ച് അതിലും മികച്ച ഇമേജുകൾ ലഭിക്കും. ഉയർന്ന പവർ മാഗ്നിഫയറുകൾ ചിലപ്പോൾ ഒരു സിലിണ്ടർ അല്ലെങ്കിൽ കോണാകൃതിയിലുള്ള ഹോൾഡറിൽ ഹാൻഡിൽ ഇല്ലാതെ മൌണ്ട് ചെയ്യുന്നു. ഇതിനെ ഒരു ലൂപ്പ് എന്ന് വിളിക്കുന്നു.

അത്തരം മാഗ്നിഫയറുകൾക്ക് ഏകദേശം 30× വരെ മാഗ്നിഫിക്കേഷൻ നൽകാൻ കഴിയും, ഈ മാഗ്നിഫിക്കേഷനുകളിൽ മാഗ്നിഫയറിന്റെ അപ്പർച്ചർ വളരെ ചെറുതായിത്തീരുന്നു, മാത്രമല്ല ഇത് വസ്തുവിനും കണ്ണിനും വളരെ അടുത്തായി സ്ഥാപിക്കണം. കൂടുതൽ സൌകര്യപ്രദമായ ഉപയോഗത്തിനായി, ഏകദേശം 30× ന് മുകളിലുള്ള മാഗ്‌നിഫിക്കേഷന് ഒരു മൈക്രോസ്‌കോപ്പ് ഉപയോഗിക്കണം.

ഒരു ചിഹ്നമായി ഉള്ള ഉപയോഗം തിരുത്തുക

മാഗ്‌നിഫൈയിംഗ് ഗ്ലാസ് ചിഹ്നം (അതായത് 🔍, അല്ലെങ്കിൽ യൂണിക്കോഡിലെ U + 1F50D: ) സാധാരണയായി കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളിലും വെബ്‌സൈറ്റുകളിലും തിരയാനോ സൂം ചെയ്യാനോ ഉള്ള പ്രതീകാത്മക ചിഹ്നമായി ഉപയോഗിക്കുന്നു.[7][8]

ഇതും കാണുക തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. Sines, George; Sakellarakis, Yannis A. (Apr 1987). "Lenses in Antiquity". American Journal of Archaeology. 91 (2). doi:10.2307/505216.
  2. Aristophanes, The Clouds, 765–70.
  3. Pliny the Elder, Natural History, 36.67, 37.10.
  4. Seneca, Natural Questions, 1.6.5–7.
  5. The history of the telescope by Henry C. King, Harold Spencer Jones Publisher Courier Dover Publications, 2003 Pg 25 ISBN 0-486-43265-3, ISBN 978-0-486-43265-6
  6. Kriss, Timothy C.; Kriss, Vesna Martich (April 1998). "History of the Operating Microscope: From Magnifying Glass to Micro neurosurgery". Neurosurgery. 42 (4): 899–907. doi:10.1097/00006123-199804000-00116. PMID 9574655.
  7. "What are all the symbols used by computers?". Computer Hope. Jan 24, 2018. Retrieved 2019-04-01.
  8. Harley, Aurora (July 27, 2014). "Icon Usability". Nielsen Norman Group. Retrieved 2019-04-01.
"https://ml.wikipedia.org/w/index.php?title=മാഗ്നിഫൈയിംഗ്_ഗ്ലാസ്&oldid=3455683" എന്ന താളിൽനിന്ന് ശേഖരിച്ചത്