ഗോളീയ വിപഥനം
ഗോളീയ വിപഥനം ലൻസുകൊണ്ടോ ദർപ്പണം കൊണ്ടോ രൂപീകരിക്കപ്പെടുന്ന പ്രതിബിംബങ്ങളിലുണ്ടാകുന്ന ന്യൂനതയാണിത്. ലെൻസിന്റെയോ ഗോളിയദർപ്പണത്തിന്റെയോ അക്ഷത്തിനു സമാന്തരമായി പതിക്കുന്ന രശ്മികളുടെ ഫോക്കൽ ദൂരം വ്യത്യസ്തമാണ്. അക്ഷത്തോടടുത്ത് പതിക്കുന്ന രശ്മികളുടെ ഫോക്കൽ ദൂരമല്ല അകന്നു പതിക്കുന്ന രശ്മികൾക്കുള്ളത്. ഇതുമൂലം പ്രതിബിംബത്തിനു വ്യക്തത കുറയുന്നു. ഇവിടെ ലെൻസിലോ ഗോളീയ ദർപ്പണത്തിലോ പതിക്കുന്ന പ്രകാശരശ്മികളുടെ അപവർത്തനം കൂടുകയും അല്ലെങ്കിൽ പരന്ന ദർപ്പണത്തിന്റെ അരികിൽ പതിക്കുന്ന രശ്മികൾ മദ്ധ്യഭാഗത്തു പതിക്കുന്ന രശ്മികളേക്കാൾ കൂടുതൽ പ്രതിപതിക്കുകയും ചെയ്യുന്നു. ഇതുമൂലം ഉണ്ടാവുന്ന പ്രതിബിംബം വ്യക്തതയില്ലാത്തതാകുന്നു.
ഗോളീയലെൻസിന് ഒരു ഗോളീയ വിപഥനമില്ലാത്ത ബിന്ദുവുണ്ട്. ഇത് ഈ ലെൻസ് നിർമ്മിച്ച വസ്തുവിന്റെ അപവർത്തന ഇൻഡക് കൊണ്ട് അത് ഉൾക്കൊള്ളുന്ന ഗോളത്തിന്റെ ആരത്തെ ഭാഗിക്കുമ്പോൾ ലഭിക്കുന്നു. ക്രവുൺ ഗ്ലാസ്സിന്റെ അപവർത്തന ഇൻഡക്സ് 1.5 ആണ്. ഇതു കാണിക്കുന്നത്, ഇതുകൊണ്ടുണ്ടാക്കിയ ദർപ്പണത്തിന്റെ 43% (ആകെ വ്യാസത്തിന്റെ 67% ) മാത്രമേ ഉപയോഗപ്രദമാകൂ എന്നാണ്. ലെൻസുകളുടെയും ദർപ്പണങ്ങളുടെയും ഗോളീയ ആകൃതികാരണമാണ് അവയുപയൊഗിച്ച് നിർമ്മിച്ച ടെലിസ്കോപ്പുകളും മറ്റ് സമാന ഉപകരണങ്ങളും അവയുടെ ഫോക്കസിങ് ആശയപരമായ നിലയിലെത്താത്തത്. ഇത് പ്രധാനമായ ഫലമാണ്.കാരണം, ഗോളീയരൂപങ്ങൾ അഗോളീയരൂപങ്ങളേക്കാൾ എളുപ്പത്തിൽ നിർമ്മിക്കാനാകും. പല കാര്യങ്ങളിലും ഇത്തരം വിപഥനം സംഭവിക്കുന്നെങ്കിലും ഗോളീയ ദർപ്പണങ്ങൾ ഗോളീയമല്ലാത്തവയേക്കാൾ വളരെ ചെറിയ ചെലവിൽ നിർമ്മിക്കാനാകും.
ധനഗോളീയ വിപഥനം എന്നാൽ അരികുചേർന്ന് കടന്നുപോകുന്ന പ്രകാശരശ്മികൾ കൂടുതൽ വളയുന്നു എന്നും ഋണഗോളീയ വിപഥനം എന്നാൽ അരികുചേർന്ന് കടന്നുപോകുന്ന പ്രകാശരശ്മികൾ കൂടുതൽ വളയുന്നില്ല എന്നുമാണ്.