ഷെർലക് ഹോംസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽപ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.
ഷെർലക് ഹോംസ് | |
---|---|
ആദ്യ രൂപം | എ സ്റ്റഡി ഇൻ സ്കാർലെറ്റ് (നോവൽ) (1887) |
അവസാന രൂപം | ദി കേസ് ബുക്ക് ഒഫ് ഷെർലക് ഹോംസ് (1927) |
രൂപികരിച്ചത് | സർ ആർതർ കോനൻ ഡോയൽ |
Information | |
ലിംഗഭേദം | ആൺ |
Occupation | Consulting detective |
ഇണ | അവിവാഹിതൻ |
ദേശീയത | ഇംഗ്ലീഷ് |
ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത് .
അവലോകനം
തിരുത്തുകവിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
വായനക്കാർക്കിടയിൽ തികച്ചും അമരനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. കോനൻ ഡോയൽ ഹോംസിനെ സൃഷ്ടിക്കുമ്പോൾ ഈ കഥാപാത്രം ഇത്രമാത്രം വളരുമെന്ന് വിചാരിച്ചിരുന്നില്ല. പുസ്തകങ്ങൾ ഓരോന്നും പുറത്തിറങ്ങും തോറും ഹോംസ് ഡോയലിനേക്കാൾ വളർന്നു. തന്റെ ചരിത്രാഖ്യായികകളും ഗവേഷണവും നടത്തുന്നതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ഡോയൽ ഹോംസ് "മരണക്കെണി"(The death trap) എന്ന നോവലിലൂടെ ഈ കഥാപാത്രത്തെ വധിച്ചു. പക്ഷേ ഇതു വായനക്കാർക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ചു. കഥാകാരൻ വലിയ തെറ്റു ചെയ്തതായി അവർ വ്യാഖ്യാനിച്ചു. വായനക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഡോയലിനു "ഒഴിഞ്ഞ വീട്"(The Empty House) എന്ന തന്റെ കഥയിലൂടെ ഹോംസിനെ പുനരുജ്ജീവിപ്പിക്കേണ്ടി വന്നു. തിരികെ വന്ന ഹോംസ് വീണ്ടും കഥകളിൽ നിറഞ്ഞുനിന്നു. ഷെർലക് ഹോസ് ആരാധകഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. ഷെർലക് ഹോംസ് രചനകൾ എല്ലാം തന്നെ മലയാള ഭാഷയിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. [1]
ഒരുപാട് ആലോചിച്ചാണ് ഡോയൽ തന്റെ കഥാപാത്രത്തിന് ഷെർലക് ഹോംസ് എന്ന പേര് കണ്ടുപിടിച്ചത്. ഷെർലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്. അക്കാലത്ത് ജീവിച്ചിരുന്ന ഒലിവർ വെൻഡൽ ഹോംസ് എന്ന എഴുത്തുകാരനിൽ നിന്നാണ് ഡോയൽ ഹോംസ് എന്ന പേര് കടമെടുത്തത്.ലണ്ടനിൽ ജീവിച്ചിരുന്ന ജെയിംസ് എന്നു പേരുള്ള ഒരു ഡോക്ടറുടെ പുനരാവിഷ്കാരമായിരുന്നു ഷെർലക് ഹോംസ്. രോഗികളുടെ രോഗവിവരങ്ങൾ സൂക്ഷമദർശനത്തിലുടെ അപഗ്രഥിക്കാൻ അദ്ദേഹത്തിന് പ്രത്യേക സാമർഥ്യമുണ്ടായിരുന്നു. ഹോംസിന്റെ ഉറ്റചങ്ങാതിയായ ഡോഃ വാട്സൻ ഡോയിലിന്റെ തനിപ്പകർപ്പായിരുന്നു. ലോകത്തിന്നേവരെ എഴുതപ്പെട്ട എല്ലാ കുറ്റാന്വേഷണ നോവലുകളെക്കാൾ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നു ഷെർലക്ഹോംസ് കഥകളും നോവലുകളും. അപസർപ്പകചക്രവർത്തിയായി ഷെർലക് ഹോംസ് എക്കാലവും ആരാധകരുടെ മനസ്സുകളിൽ കൊടിയേന്തി വാഴുന്നു. [2]
ഷെർലക്ക് ഹോംസിന്റെ കഴിവുകളും പരിമിതികളും
തിരുത്തുക- സാഹിത്യപരിജ്ഞാനം ഇല്ല.
- തത്ത്വശാസ്ത്രപരിജ്ഞാനം ഇല്ല.
- ജ്യോതിശാസ്ത്രപരിജ്ഞാനം ഇല്ല.
- രാഷ്ട്രീയപരിജ്ഞാനം വളരെ കുറച്ചുമാത്രം.
- സസ്യശാസ്ത്രപരിജ്ഞാനം ഏകദേശം.
- ബെല്ലഡോണ, കറുപ്പ് എന്നിവയിലും വിഷവസ്തുക്കളിൽ പൊതുവെയും നല്ല അറിവുണ്ട്. പ്രായോഗിക തോട്ടപ്പണിയിൽ അറിവൊന്നുമില്ല.
- രസതന്ത്രപരിജ്ഞാനം വളരെ കൂടുതൽ.
ഷെർലക് ഹോംസ് രചനകൾ
തിരുത്തുകഎ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന 1887-ൽ പുറത്തിറങ്ങിയ നോവലിലാണ് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. മൊത്തം നാല് നോവലുകളിലും 56 ചെറുകഥകളിലും ഹോംസ് പ്രത്യക്ഷപ്പെടുന്നുണ്ട്. ദി കേസ് ബുക്ക് ഓഫ് ഷെർലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ് ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.
നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ ജോൺ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഷെർലക് ഹോംസ് നായകനാകുന്ന 56 കഥകളും 4 നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ മലയാളത്തിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട് : ഷെർലക് സമ്പൂർണ കൃതികൾ-.
നോവലുകൾ
തിരുത്തുക- ചോരക്കളം (എ സ്റ്റഡി ഇൻ സ്കാർലെറ്റ്]) : 1887
- നാൽവർ ചിഹ്നം (ദ സൈൻ ഓഫ് ഫോർ) : 1890
- ബസ്കർവിൽസിലെ വേട്ടനായ (ദ ഹൗണ്ട് ഓഫ് ബാസ്കർവിൽസ്) : 1901-02
- ഭീതിയുടെ താഴ്വര (ദ വാലീ ഓഫ് ഫിയർ) : 1914-15
ചെറുകഥാസമാഹാരങ്ങൾ
തിരുത്തുക- ദി അഡ്വെഞ്ചഴ്സ് ഓഫ് ഷെർലക് ഹോംസ് : 1891-92 (12 ചെറുകഥകൾ)
- ദി മെമെയേഴ്സ്സ് ഓഫ് ഷെർലക് ഹോംസ് : 1892-93 (12 ചെറുകഥകൾ)
- ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ് : 1903-04 (13 ചെറുകഥകൾ)
- ദി റെമിനിസീൻസ് ഓഫ് ഷെർലക് ഹോംസ് : 1908-17 (7 ചെറുകഥകൾ)
- ദി കേസ് ബുക്ക് ഓഫ് ഷെർലക് ഹോംസ് : 1921-27 (12 ചെറുകഥകൾ)
അവലംബം
തിരുത്തുക- ↑ https://nastiknation.org/product/sherlock-holmes-sampoorna-krithikal/
- ↑ അസ്കർ ഡ്യൂബോസിൻറെ "ഷെർലക് ഹോംസ് ഒരു പഠനം"എന്ന കൃതിയിൽ നിന്ന്
മറ്റ് ലിങ്കുകൾ
തിരുത്തുക- ഷെർലക്ക് ഹോംസ് കാഴ്ചബംഗ്ലാവ്
- The Sherlock Holmes Society of London London society founded in 1951.
- Baker Street Dozen Sherlock Holmes in Books, Film and Media
- Bert Coules' website (BBC Radio 4 canonical and original stories, 1989–2004) Archived 2007-09-15 at the Wayback Machine.
- Discovering Sherlock Holmes at Stanford University
- Sherlock Holmes Special Collections Archived 2011-09-28 at the UK Government Web Archive
- The Sherlock Holmes Collections at the University of Minnesota Special Collections and Rare Books
- Publication Order of Sherlock Holmes Stories by Arthur Conan Doyle
- Sherlock Holmes & The Hound of the Baskervilles Archived 2008-05-09 at the Wayback Machine.
- A Thoroughgoing Listing of Sherlockian Pastiche Novels Archived 2009-08-08 at the Wayback Machine. Unclubables
- Edward Winter, Chess and Sherlock Holmes