സ്റ്റാൻ‌ഹോപ്പ് ലെൻസ്

(Stanhope lens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചാൾസ് സ്റ്റാൻഹോപ്പ് കണ്ടുപിടിച്ച ലളിതമായ വൺ-പീസ് മൈക്രോസ്‌കോപ്പാണ് സ്റ്റാൻ‌ഹോപ്പ് ലെൻസ്. ഇത് ഇരുവശങ്ങളും പുറത്തേക്ക് വളഞ്ഞിരിക്കുന്ന ഗ്ലാസിന്റെ ഒരു സിലിണ്ടറാണ്. ലെൻസിന്റെ ഒരു വശത്തെ വക്രത മറ്റേ വശത്തേക്കാൾ കൂടുതലാണ്. ഉപകരണത്തിന്റെ ഫോക്കൽ ദൈർഘ്യം ഉപകരണത്തിനോട് ചേർന്നോ അതിനകത്തോ ഉള്ളതിനാൽ, പഠിക്കേണ്ട വസ്തുക്കൾ വക്രത കുറഞ്ഞ അറ്റത്തോട് അടുത്ത് അല്ലെങ്കിൽ അതിനോട് ചേർത്ത് വെക്കേണ്ടതാണ്. ഇതിന്റെ നിർമ്മാണം ലളിതവും സാമ്പത്തികമായി മെച്ചപ്പെട്ടതും ആയതിനാൽ 19-ആം നൂറ്റാണ്ടിൽ ഇത് ജനപ്രിയമായിരുന്നു.[1] അക്കാലത്ത് പരലുകൾ, ദ്രാവകങ്ങൾ എന്നിവ പോലുള്ള സുതാര്യമായ വസ്തുക്കൾ പരിശോധിക്കുന്നതിന് ഇത് മെഡിക്കൽ പ്രാക്ടീസിൽ സാധാരണയായി ഉപയോഗിച്ചിരുന്നു.[2]

1800 കളുടെ തുടക്കത്തിലെ ഒരു സ്റ്റാൻ‌ഹോപ്പ് ലെൻസ്

രണ്ട് വശവും വക്രതയുള്ള സ്റ്റാൻഹോപ്പ് ലെൻസിനെ, റെനെ ഡാഗ്രോൺ, ഒരുവശം വക്രതയുള്ളതും മറ്റേവശം പരന്നതും ആയ രീതിയിൽ പരിഷ്കരിച്ചു. വളഞ്ഞ വശത്തിന്റെ ഫോക്കൽ തലം പരന്ന ഭാഗത്ത് എത്തുന്ന രീതിയിൽ ആണ് ലെൻസ് നിർമ്മിച്ചത്.[3] സ്റ്റാൻ‌ഹോപ്പ്സ് എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫിക് ആഭരണങ്ങളിൽ തന്റെ മൈക്രോസ്കോപ്പിക് ചിത്രങ്ങൾ മൌണ്ട് ചെയ്യുന്നതിന് ഡാഗ്രോൺ തന്റെ പരിഷ്കരിച്ച സ്റ്റാൻ‌ഹോപ്പ് ലെൻസ് ഉപയോഗിച്ചു.

സ്റ്റാൻഹോപ്പ് ലെൻസിന് പകരം ഉപയോഗിച്ചിരുന്ന മറ്റൊരു ലെൻസ് കോഡിംഗ്ടൺ മാഗ്നിഫയർ ആണ്. ഇത് ഒരു മാഗ്നിഫയർ എന്ന നിലയിൽ മികച്ചതായി കണക്കാക്കിയെങ്കിലും കൂടുതൽ ചെലവേറിയതാണ്.[4]

പരാമർശങ്ങൾ

തിരുത്തുക
  1. John Henry Pepper (1864). Scientific Amusements for Young People. Routledge, Warne, and Routledge. p. 71.
  2. Dr. Laycock (1846). "Clinical observation - its value and nature". London Medical Gazette. 38: 142.
  3. The Strad Archived 2009-10-09 at the Portugese Web Archive ആർക്കൈവ് കോപ്പി വേ ബാക്ക് യന്ത്രത്തിൽ നിന്നും
  4. John King (1859). The microscopist's companion. Rickey, Mallory & Company. p. 22.
"https://ml.wikipedia.org/w/index.php?title=സ്റ്റാൻ‌ഹോപ്പ്_ലെൻസ്&oldid=3621770" എന്ന താളിൽനിന്ന് ശേഖരിച്ചത്