ഗ്രാഫോസ്കോപ്പ്

(Graphoscope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫോട്ടോഗ്രാഫുകളും വാചകങ്ങളും കാണുന്നതിന്, പത്തൊൻപതാം നൂറ്റാണ്ടിൽ പാർലറുകളിൽ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഗ്രാഫോസ്കോപ്പ്. 1864 ലെ ചാൾസ് ജോൺ റോവ്സലിന്റെ പേറ്റന്റിനെ അടിസ്ഥാനമാക്കിയ ഉപകരണമാണ് ഗ്രാഫോസ്കോപ്പ് എന്ന് കരുതപ്പെടുന്നു.[1] ഇതിൽ സാധാരണയായി ചതുരാകൃതിയിലുള്ള തടി ഫ്രെയിമിൽ ഉറപ്പിച്ച ഒറ്റ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഉൾക്കൊള്ളുന്നു. ഫോട്ടോകളും കാർഡുകളും വെക്കാനുള്ള ഒരു ഹോൾഡർ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും. മികച്ച ചലച്ചിത്ര കാഴ്‌ചയ്‌ക്കായി ഒരു കോം‌ബി ക്യാമറ രൂപകൽപ്പനയിൽ ഗ്രാഫോസ്കോപ്പ് കൂടി ഉൾപ്പെടുത്തിയിരുന്നു. സ്റ്റീരിയോസ്കോപ്പും ഗ്രാഫോസ്കോപ്പും സംയോജിപ്പിക്കുന്ന തരത്തിലുള്ള വിവിധ ഉപകരണങ്ങൾ ഉണ്ട്.

ഇ. സീഗ്ലറിൽ (പാരീസ്) നിന്നുള്ള ഗ്രാഫോസ്കോപ്പ്; ca. 1880

ഇതും കാണുക

തിരുത്തുക

ഉറവിടങ്ങൾ

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗ്രാഫോസ്കോപ്പ്&oldid=3417677" എന്ന താളിൽനിന്ന് ശേഖരിച്ചത്