മഡോണ സെബാസ്റ്റ്യൻ
മലയാളത്തിലെ ഒരു ചലച്ചിത്ര നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ(ഒക്ടോബർ 1 1992). യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 2015 ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ ഒരു നടിയായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.[1][2] 2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയർ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു.[3][4] പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ അവർക്ക് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നതിനു സാധിച്ചു.
മഡോണ സെബാസ്റ്റ്യൻ | |
---|---|
ജനനം | ഒക്ടോബർ 1 1992 |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി. ഗായിക |
സജീവ കാലം | 2015–ഇന്നുവരെ |
മാതാപിതാക്ക(ൾ) | ബേബി ദേവസ്യ (പിതാവ്), ഷൈലാ ബേബി (മാതാവ്) |
ബന്ധുക്കൾ | മിഷേൽ (സഹോദരി) |
വെബ്സൈറ്റ് |
ജീവിതരേഖ
തിരുത്തുകകണ്ണൂരിലെ ചെറുപുഴയിൽ ജനിച്ച മഡോണ കോലഞ്ചേരിയിലാണു വളർന്നത്. കടയിരുപ്പു സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.[5] ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലായിരുന്നു ബിരുദ പഠനം.[6] കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ അവർ പരിശീലനം നേടിയിട്ടുമുണ്ട്.
കലാജീവിതം
തിരുത്തുകസിനിമ
തിരുത്തുകദീപക് ദേവ്, ഗോപി സുന്ദർ തുടങ്ങിയ പല സംഗീത സംവിധായകർക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്. മോജോ എന്ന പേരിലുള്ള ഒരു മ്യൂസിക്കൽ പ്രോഗ്രാമിലെ പങ്കാളിത്തത്തിലൂടെ അവർ പ്രേക്ഷകർക്കിടയിൽ സ്വീകാര്യയാകുകയും പ്രശംസ നേടുകയും ചെയ്തു. സൂര്യ ടിവിയിൽ മഡോണ അവതിരിപ്പിച്ച ഒരു പരിപാടി കാണുവാനിടയായ സംവിധായകൻ അൽഫോൺസ് പുത്രൻ തന്റെ പ്രേമം എന്ന പുതിയ പ്രോജക്ടിനായുള്ള ഓഡിഷനിൽ പങ്കെടുക്കുവാൻ അവരെ ക്ഷണിച്ചു. അഭിനയത്തിൽ യാതൊരു താത്പര്യവുമില്ലായിരുന്നിട്ടുകൂടി ഓഡിഷനിൽ വിജയിച്ച അവരെ പ്രേമത്തിലെ മേരിയുടെ വേഷത്തിനായി അദ്ദേഹം പരിഗണിച്ചു. എന്നിരുന്നാലും ഈ സിനിമയിലെ സെലിന്റെ വേഷമാണു തനിക്കു കൂടുതൽ ഇണങ്ങുക എന്ന അവളുടെ നിർബന്ധപ്രകാരം മേരിയുടെ വേഷം അനുപമ പരമേശ്വരൻ എന്ന നടി അവതരിപ്പിക്കുവാൻ ധാരണയായി.
പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴിൽ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തുകയും ഇതൊരു ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. ദിലീപിനോടൊപ്പം അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമായ കിംഗ് ലയറിലെ പ്രകടനവും ഏറെ മികച്ചതായിരുന്നു. പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേവേഷം നാഗ ചൈതന്യ, ശ്രുതി ഹാസൻ എന്നിവരുമായി ചേർന്നവതരിപ്പിച്ചു.
നിതിൻ നാഥ് രചിച്ച് സുമിഷ് ലാൽ സംവിധാനം ചെയ്യുന്ന ‘ഹ്യൂമൻസ് ഓഫ് സംവൺ’ എന്ന ഇംഗ്ലീഷ് കഥാ ചിത്രത്തിലേയ്ക്ക് അവർ കരാർ ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ തമിഴ് ചിത്രത്തിനുശേഷം കെ. വി. ആനന്ദ് സംവിധാനം ചെയ്ത കാവൻ (2017) എന്ന ചിത്രത്തിൽ വീണ്ടും വിജയ് സേതുപതിയോടൊപ്പം അവർ അഭിനിയിച്ചു. ധനുഷ് ആദ്യമായി സംവിധാനം ചെയ്ത പാ പാണ്ടി (2017) എന്ന ചിത്രത്തിലും അവർ ഒരു പ്രത്യേക വേഷം അവതരിപ്പിച്ചിരുന്നു.
സംഗീതം
തിരുത്തുകബാല്യകാലം മുതൽക്കുതന്നെ മഡോണയ്ക്ക് സംഗീതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. കർണ്ണാടക സംഗീതത്തിലും, പാശ്ചാത്യ സംഗീതത്തിലും ഒരുപോലെ പരിശീലനം നേടിയ ഗായികയായ അവർ കപ്പ ടിവിയുടെ സംഗീത പരിപാടിയായ മ്യൂസിക് മോജോ തുടങ്ങി, നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പവും ഗായകരോടൊപ്പവും സംഗീതരംഗത്തു പ്രവർത്തിച്ചിരുന്നു. 2015 ൽ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിനുവേണ്ടി റോബി അബ്രഹാം സംഗീതം നൽകിയ ‘രാവുകളിൽ’ എന്ന ഗാനം ആലപിച്ചു. അവർ ചേർന്ന് 'എവർആഫ്റ്റർ' എന്ന പേരിൽ ഒരു സംഗീത ബാൻഡ് രൂപീകരിച്ചിരുന്നു.
2016 ജനുവരിയിൽ, 'വെറുതേ' എന്ന പേരിൽ ഈ ബാന്റിന്റെ ആദ്യ സംഗീത ആൽബം ഓൺലൈനിൽ പുറത്തിറങ്ങിയിരുന്നു. പാടുന്നതിനാണോ അഭിനയിക്കുന്നതിനാണോ ആദ്യ പരിഗണന എന്ന ചോദ്യത്തിനുള്ള ഉത്തരമായി മഡോണ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: "കുട്ടിക്കാലം മുതൽക്കുതന്നെ സംഗീതം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, പാട്ടു പാടാത്ത ഒരു മഡോണയെക്കുറിച്ച് എനിക്ക് ചിന്തിക്കാനേയാവില്ല. എന്റെ ജീവരക്തത്തിൽ സംഗീതം നിറഞ്ഞുനിൽക്കുന്നു. "
സിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2015 | പ്രേമം | സെലിൻ ജോർജ്ജ് | മലയാളം | നാമനിർദ്ദേശം - മികച്ച വനിതാ താരത്തിൻറെ അരങ്ങേറ്റത്തിനുള്ള SIIMA അവാർഡ് - മലയാളം |
2016 | കാതലും കടന്തു പോഗും | യാഴിനി ബക്തിരാജൻ | തമിഴ് | വികടൻ അവാർഡുകൾ - മികച്ച അരങ്ങേറ്റ നായിക |
കിംഗ് ലയർ | അഞ്ജലി | മലയാളം | ||
പ്രേമം | സിന്ധു | തെലുങ്ക് | ||
2017 | കാവൻ | മലർ | തമിഴ് | |
പാ പാണ്ടി | യുവതിയായ പൂന്തെൻട്രൽ | തമിഴ് | ||
2018 | ജംഗ | തോപ്പുലി | തമിഴ് | |
ഇബ്ലിസ് | ഫിദ | മലയാളം | ||
2019 | വൈറസ് | TBA | മലയാളം | |
കൊട്ടിഗൊബ്ബ 3 | സുനന്ദ | കന്നഡ | Filming | |
കൊമ്പു വച്ച് സിങ്കംഡാ | TBA | തമിഴ് | Filming |
അവലംബം
തിരുത്തുക- ↑ Soman, Deepa (3 June 2015). "While acting, I let myself go, says Madonna". The Times of India. Retrieved 18 May 2016.
- ↑ ove with John
- ↑ http://www.manoramaonline.com/movies/interview/premam-actress-madonna.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-13. Retrieved 2015-10-22.
- ↑ Soman, Deepa (3 June 2015). "While acting, I let myself go, says Madonna". The Times of India. Retrieved 18 May 2016.
- ↑ Soman, Deepa (3 June 2015). "While acting, I let myself go, says Madonna". The Times of India. Retrieved 18 May 2016.