ലോകനാഥൻ ഐ.എ.എസ്.

മലയാള ചലച്ചിത്രം
(Lokanathan IAS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനിലിന്റെ സംവിധാനത്തിൽ കലാഭവൻ മണി, കലാശാല ബാബു, രഞ്ജിത്, ഗായത്രി ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ലോകനാഥൻ ഐ.എ.എസ്.' സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

ലോകനാഥൻ ഐ.എ.എസ്
സംവിധാനംഅനിൽ
നിർമ്മാണംഎം. മണി
രചനബിജു വട്ടപ്പാറ
തിരക്കഥബിജു വട്ടപ്പാറ
അഭിനേതാക്കൾകലാഭവൻ മണി
കലാശാല ബാബു
രഞ്ജിത്,
ഗായത്രി ജയറാം
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോആരോമ മൂവി ഇന്റർനാഷണൽ
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2005
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
കലാഭവൻ മണി ലോകനാഥൻ
ടി.ജി. രവി പപ്പൻ
കലാശാല ബാബു കോയ
രഞ്ജിത് ബ്രഹ്മാനന്ദൻ
ജഗതി ശ്രീകുമാർ
സലീം കുമാർ രാജപ്പൻ
നിഷാന്ത് സാഗർ
ഹരിശ്രീ അശോകൻ ഓട്ടോക്കാരൻ
ബാബുരാജ് ഉണ്ണിത്താൻ
സാദിഖ് ദിവാകരൻ
ഇബ്രാഹിംകുട്ടി
വി.കെ. ശ്രീരാമൻ ഹസ്സൻ ഹാജി
വിമൽ രാജ്
ഗായത്രി ജയറാം ദുർഗ്ഗ
സുജ കാർത്തിക മായ
കെ.പി.എ.സി. ലളിത
പൊന്നമ്മ ബാബു
സോണിയ

സംഗീതം തിരുത്തുക

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് ജോണിസാഗരിഗ.

ഗാനങ്ങൾ
  1. ഓട്ടോക്കാരാ – അഫ്‌സൽ, കോറസ്
  2. ചിങ്ങക്കാറ്റും – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  3. മഞ്ചാടിക്കുന്നിലിന്നൊരു മൈന പാടി – നിഷാദ്
  4. പുഞ്ചപ്പാടത്തെ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  5. മഞ്ചാടി – ബിന്നി കൃഷ്ണകുമാർ
  6. സാഹിറ സാഹിറ നീ – അഫ്‌സൽ സുജാത മോഹൻ, കോറസ്

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം പി.സി. മോഹനൻ
കല ശ്രീനി
നൃത്തം പ്രസന്നൻ
സംഘട്ടനം അനൽ അരശ്, പഴനിരാജ്
നിശ്ചല ഛായാഗ്രഹണം സലീഷ് പെരിങ്ങോട്ടുകര
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം സേതു അടൂർ
ലെയ്‌സൻ സെയ്ദ് ഇബ്രാഹിം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ലോകനാഥൻ_ഐ.എ.എസ്.&oldid=3644141" എന്ന താളിൽനിന്ന് ശേഖരിച്ചത്