കിഷോർ കുമാർ
കിഷോർ കുമാർ (ജനനം ആഭാസ് കുമാർ ഗാംഗുലി: 4 ഓഗസ്റ്റ് 1929 - 13 ഒക്ടോബർ 1987) ഒരു ഇന്ത്യൻ പിന്നണി ഗായകനും നടനുമായിരുന്നു. . ആഭാസ് കുമാർ ഗാംഗുലി എന്നാണ് യഥാർത്ഥ പേര്. ഹിന്ദി സിനിമാ നടൻ അശോക് കുമാർ ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായിരുന്നു. ഗായകൻ കൂടാതെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, നിർമ്മാതാവ്, സംവിധായകൻ, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത അപൂർവം ചില പിന്നണിഗായകരിൽ ഒരാളാണ് ശ്രീ കിശോർ കുമാർ.
കിഷോർ കുമാർ | |
---|---|
ജനനം | ആഭാസ് കുമാർ ഗാംഗുലി 4 ഓഗസ്റ്റ് 1929 |
മരണം | 13 ഒക്ടോബർ 1987 | (പ്രായം 58)
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | കിഷോർ ദാ |
തൊഴിൽ | |
സജീവ കാലം | 1946–1987 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 2, അമിത് കുമാർ ഉൾപ്പെടെ |
ബന്ധുക്കൾ | ഗാംഗുലി കുടുംബം കാണുക മുഖർജി-സമർഥ് കുടുംബം |
പുരസ്കാരങ്ങൾ |
|
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals Piano[10] |
ഒപ്പ് | |
പ്രധാനമായും ഹിന്ദി ഭാഷയിലും കൂടാതെ മാതൃഭാഷയായ ബംഗാളി, മറാത്തി, ആസാമീസ്, ഗുജറാത്തി, കന്നട, ഭോജ്‌പുരി, മലയാളം, ഒറിയ എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. 1950 മുതൽ 1980 വരെ കാലഘട്ടത്തിൽ മുഹമ്മദ് റഫി, മുകേഷ് എന്നിവരോടൊപ്പം കിശോർ ഒരു പ്രമുഖ ഗായകനായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച ബഹുമതിയും കിശോർ കുമാറിന്റെ പേരിലാണ്. [അവലംബം ആവശ്യമാണ്].
തന്റെ ആലാപന ജീവിതത്തിന്റെ ഉന്നതിയിലായിരുന്ന സമയത്താണ് 1987ൽ ഹൃദയാഘാതം മൂലം അദ്ദേഹം മരണമടയുന്നത്. പക്ഷേ ആ സമയം കൊണ്ട് തന്നെ അദ്ദേഹവും മകൻ അമിത് കുമാറും ചേർന്ന് ബോളിവുഡിലും ബെംഗാളിയിലും നിരവധി ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞിരുന്നു.
ആദ്യകാലം
തിരുത്തുകഅഭാസ് കുമാർ ഗാംഗുലി എന്ന പേരിൽ മധ്യ പ്രവിശ്യകളിലെ (ഇപ്പോൾ മധ്യപ്രദേശിൽ) ഖാണ്ട്വയിലെ ഒരു ബംഗാളി ബ്രാഹ്മണ ഗാംഗുലി[11][12] കുടുംബത്തിലാണ് കിഷോർ കുമാർ ജനിച്ചത്.[13] പിതാവ് കുഞ്ചലാൽ ഗാംഗുലി (ഗംഗോപാധ്യായ്) ഒരു അഭിഭാഷകനും മാതാവ് ഗൌരി ദേവി ഒരു സമ്പന്ന ബംഗാളി കുടുംബത്തിൽ നിന്നുള്ള വനിതയുമായിരുന്നു. കുഞ്ചലാൽ ഗംഗോപാധ്യായയ്ക്ക് ഖാണ്ട്വയിലെ കാമവിസാദർ ഗോഖലെ കുടുംബത്തിൽ സ്വകാര്യ അഭിഭാഷകനായി ജോലി ചെയ്യാനുള്ള ക്ഷണം ലഭിച്ചു. അശോക് (മൂത്തയാൾ), സതിദേവി, അനൂപ് എന്നീ നാല് സഹോദരങ്ങളിൽ കിഷോർ ഏറ്റവും ഇളയ കുട്ടിയായിരുന്നു.[14]
കിഷോർ കുട്ടിയായിരിക്കുമ്പോൾത്തന്നെ സഹോദരൻ അശോക് ബോളിവുഡ് നടനായിത്തീർന്നിരുന്നു. പിന്നീട് അശോകിന്റെ സഹായത്തോടെ അനൂപും സിനിമയിലേക്ക് കടന്നു.[15] ഇൻഡോറിലെ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.[16]
അവലംബം
തിരുത്തുക- ↑ Anantharaman, Ganesh (21 October 2021). "Kishore Kumar's songs of love, loss and hope". Thehindu.com. Retrieved 10 January 2022.
- ↑ 2.0 2.1 "KISHORE KUMAR RABINDRA SANGEET Music Playlist: Best KISHORE KUMAR RABINDRA SANGEET MP3 Songs on". Gaana.com. Archived from the original on 2022-01-01. Retrieved 2022-01-08.
- ↑ "Classical Kishore: 10 Songs Of The Legendary Singer Based On Indian Ragas". 5 September 2017.
- ↑ IWMBuzz, Author (16 February 2020). "Kishore Kumar's top songs with yodeling".
{{cite web}}
:|first=
has generic name (help) - ↑ "Top 10 Kishore Kumar's Classic Rock Songs!". IWMBuzz. 6 May 2020.
- ↑ "5 Kishore Kumar's Songs Will Push You To Get On The Dance Floor". 17 June 2020.
- ↑ "The Toughest Rap Of Bollywood Sang By Kishore Kumar | बॉलीवुड का सबसे कठिन रैप जिसे Kishore Kumar ने मजाकिया अंदाज में बना दिया था..." https://www.abplive.com/entertainment/the-toughest-rap-of-bollywood-sang-by-kishore-kumar-1942989/amp
- ↑ "Kishore Kumar’s best comic songs | Filmfare.com" https://m.filmfare.com/features/kishore-kumars-best-comic-songs-14905.amp
- ↑ Courtney, David. "Biography of Kishore Kumar". Chandrakantha.com. Retrieved 2022-01-08.
- ↑ Courtney, David. "Biography of Kishore Kumar". Chandrakantha.com. Retrieved 2022-01-08.
- ↑ "Kishore Kumar". Firstpost. 4 August 2011. Retrieved 17 November 2020.
- ↑ ITGD (4 August 2011). "Kishore Kumar birthday: His favourite songs". India Today (in ഇംഗ്ലീഷ്). Retrieved 17 November 2020.
- ↑ "When Kumar insisted on the bullockcart ride". The Indian Express. 13 October 2010. Archived from the original on 11 February 2014. Retrieved 13 October 2010.
- ↑ Nabendu Ghosh (1995). Ashok Kumar: His Life and Times. Indus. ISBN 978-81-7223-218-4. Archived from the original on 19 March 2015. Retrieved 3 October 2016.
- ↑ Derek Bose (1 January 2006). Everybody Wants a Hit: 10 Mantras of Success in Bollywood Cinema. Jaico Publishing House. pp. 38–. ISBN 978-81-7992-558-4. Archived from the original on 19 March 2015. Retrieved 3 October 2016.
- ↑ "Facts about Indore" Archived 9 June 2015 at the Wayback Machine., "District Administration Indore", 2015