കേളകം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Kelakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേളകം

കേളകം
11°54′50″N 75°51′52″E / 11.913901°N 75.8643293°E / 11.913901; 75.8643293
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ {{{ഭരണസ്ഥാപനങ്ങൾ}}}
പ്രസിഡന്റ് സി.ടി അനീഷ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 77.92ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 13 എണ്ണം
ജനസംഖ്യ 16,211
ജനസാന്ദ്രത 208/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670 674
+0490 2
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് കേളകം ഗ്രാമപഞ്ചായത്ത്. കേളകം, കണിച്ചാർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കേളകം ഗ്രാമപഞ്ചായത്ത് 1972 ഫെബ്രുവരി 11-നാണ്‌[1] രൂപീകരിച്ചത്. ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക

എന്നിവയാണ് കേളകം ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ

വാർഡുകൾ

തിരുത്തുക
  1. കുണ്ടേരി
  2. തുള്ളൽ
  3. ഇല്ലിമുക്ക്
  4. ചെട്ടിയാംപറമ്പ്
  5. വെണ്ടേക്കുംചാൽ
  6. നാരങ്ങാതട്ട്
  7. ശാന്തിഗിരി
  8. അടക്കാത്തോട്
  9. പൊയ്യമല
  10. വെള്ളൂന്നി
  11. പൂവത്തിൻ ചോല
  12. മഞ്ഞളാംപുറം
  13. കേളകം

ഭൂപ്രകൃതി

തിരുത്തുക

കേളകം ഗ്രാമപഞ്ചായത്തിന് 77.92 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

പശ്ചിമഘട്ടമലനിരകളുടെ ഭാഗമായ വെള്ളൂന്നി മല പഞ്ചായത്തിൻറെ തെക്കുഭാഗത്തായും പാലുകാച്ചി മല കിഴക്കുഭാഗത്തായും സ്ഥിതിചെയ്യുന്നു . ഭൂപ്രകൃതിയനുസരിച്ച് കേരളത്തിലെ മലനാട്ടിൽ ഉൾപ്പെടുന്നു .ഉയർന്ന പ്രദേശങ്ങളിൽ ചരൽ കലർന്ന ചുവന്ന മണ്ണ് , പുഴയോരങ്ങളോടനുബന്ധിച്ച് മണൽകലർന്ന പശിമരാശിയുള്ള മണ്ണ് , സമതലങ്ങളിൽ ചെങ്കൽ കലർന്ന മണ്ണ് എന്നിങ്ങനെയാണ് ഈ പ്രദേശത്തു കാണപ്പെടുന്ന മണ്ണിനങ്ങൾ .

 
കേളകം ബസ് സ്റ്റാൻറ്

കൊട്ടിയൂർ വനത്തിൽ നിന്നും വയനാട്ടിൽ നിന്നും ഒഴുകിവരുന്ന ചെറുപുഴകൾ ചേർന്നു രൂപംകൊള്ളുന്ന ബാവലിപ്പുഴ സമതലങ്ങളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഏകദേശം ആറു കിലോമീറ്ററോളം കേളകം പഞ്ചായത്തിലൂടെ ഒഴുകുന്നു. ബാവലി പുഴയും വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണിപുഴയും 22 തോടുകളും 316 പൊതു കുളങ്ങളും നിരവധി നീർച്ചാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. ചീങ്കണ്ണിപ്പുഴയും, കൊട്ടിയൂർ റിസർവ് വനവും ഈ പഞ്ചായത്തിന്റെ അതിർത്തിയിലാണ്.

ചരിത്രം

തിരുത്തുക

കോട്ടയം രാജാവിൽനിന്നും കരമൊഴിവായി ഭൂമിയുടെ ജന്മാവകാശം ലഭിച്ച മണത്തണയിലെ ചില നായർ കുടുംബങ്ങളുടേയും കൊട്ടി‍യൂർ ദേവസ്വത്തിന്റെയും ഉടമസ്ഥതയിലായിരുന്നു‍ ഈ പ്രദേശങ്ങൾ . ആദ്യകാലത്ത്‌ പണിയ , കുറിച്ച്യ വിഭാഗങ്ങളിൽപ്പെട്ട ആദിവാസികളായിരുന്നു ഇവിടങ്ങളിലുണ്ടായിരുന്നത്‌ .പാനൂർ പ്രദേശത്തുനിന്നു‍ള്ളവർ പുനം കൃഷിക്കായും കേളകത്തെത്തിയിരുന്നു .


നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ഇവിടെ ജനവാസമുണ്ടായിരുന്നുവെന്നുള്ളതിനു തെളിവുകളുണ്ട്. ഇവിടെയുണ്ടായിരുന്ന ഗുഹകളും പുരാവസ്തുക്കളും മറ്റും ഇതു സംബന്ധിച്ച സൂചന നൽകുന്നുവെങ്കിലും പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ ഇവിടേക്ക് ഇതുവരെയുമുണ്ടായിട്ടില്ല . ബ്രീട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടിയ പഴശ്ശിരാജാ കുറിച്യ പടയാളികളുമൊന്നിച്ച് ഇവിടങ്ങളിൽ തമ്പടിച്ചിരുന്നു . പിന്നീടദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും 1805-ൽ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനിടയിൽ വീരചരമം പ്രാപിച്ചു .

കുടിയേറ്റം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച്‌ മധ്യതിരുവിതാംകൂറിൽ നിന്നും മലബാർ പ്രദേശത്തേക്കാരംഭിച്ച കുടിയേറ്റത്തിന്റെ ഭാഗമായി ധാരാളംപേർ ഇവിടെയുമെത്തി . 'കാണം' അഥവാ 'മാനുഷം' എറിയപ്പെടുന്ന പ്രതിഫലം ജന്മിമാർക്കു നൽകിയാണ്‌ ആദ്യകാലകുടിയേറ്റക്കാർ കൃഷിഭൂമി പാട്ടത്തിനായി കരസ്ഥമാക്കിയത്‌ . ഇതിനു പുറമേ വർഷംതോറും 'പാട്ടം' അഥവാ 'പുറപ്പാട്‌ ' എന്ന പേരിൽ വേറെയും തുക നൽകണമായിരുന്നു‍ . ജന്മംതീറു വാങ്ങിയും മറുപാട്ടം വാങ്ങിയും വാക്കാൽചാർത്തു വാങ്ങിയും കൈയേറിയും മറ്റും സ്വന്തമാക്കി കൃഷിയിറക്കിയ കർഷകർക്ക് പക്ഷേ , പിന്നീട് കടിയിറക്ക് ഭീഷണിയും നേരിടേണ്ടിയും വന്നു .

കൊട്ടിയൂർ സമരം

തിരുത്തുക

കൊട്ടിയൂർ ദേവസ്വത്തിൻറെ 27000 ഏക്കർ ഭൂമി , ഏക്കർ ഒന്നിന് ഒരു രൂപ പ്രതിഫലം നിശ്ചയിച്ചുകൊണ്ട് നായർ സർവീസ് സൊസൈറ്റിക്ക് ചാർത്തിക്കൊടുത്തുകൊണ്ടുള്ള ഒരു പത്രപ്പരസ്യം 1961 ൽ പ്രത്യക്ഷപ്പെട്ടു .കൈമാറുന്ന സ്ഥലം സംബന്ധിച്ച് വ്യക്തതയില്ലാത്തത് കർഷകരിൽ ആശങ്കയുളവാക്കി . വർഷങ്ങളോളമുള്ള കർഷകരുടെ കഠിനാദ്ധ്വാനം പാഴാകുന്നത് അവർക്ക് താങ്ങാനാകുമായിരുന്നില്ല . വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, പോസ്റ്റോഫീസ് തുടങ്ങിയ ഒട്ടനവിധി സ്ഥാപനങ്ങളും ഇവിടെ ഇക്കാലയളവിനു മുൻപേ ആരംഭിച്ചുകഴിഞ്ഞിരുന്നു.


നിയമവിധേയമായി ഭൂമി സ്വന്തമാക്കുകയും കൃഷിയിറക്കുകയും ചെയ്ത കർഷകർ കുടിയിറക്കിനെതിരായി പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചു . കുടിയിറക്കിനെ ചെറുക്കുന്നതിനായി കർഷകരുടെ നേതൃത്വത്തിൽ നടന്ന സമരമാണ് കേരളമാകെ ശ്രദ്ധയാകർഷിച്ച കൊട്ടിയൂർ സമരം[2]. പ്രശസ്ത കമ്യൂണിസ്ററ് നേതാവായിരുന്ന എൻ.ഇ.ബാലറാം ആണ് പ്രക്ഷോഭ രംഗത്തെത്തിയ ആദ്യ നേതാവ് . അദ്ദേഹം കൊട്ടിയൂർ സമരത്തിന് കമ്യൂണിസ്ററ് പ്രസ്ഥാനത്തിൻറെ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം പ്രതിഷേധയോഗങ്ങളിൽ പ്രസംഗിക്കുകയും പ്രക്ഷോഭത്തിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . പിന്നാലെ എ.കെ.ജി യും രംഗത്തെത്തിയതോടെ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചു .


കൊട്ടിയൂർ സ്വതന്ത്ര കർഷക സംഘം ആണ് സമരവുമായി ബന്ധപ്പെട്ട് ആദ്യം രൂപീകരിച്ച സംഘടന . പിന്നീട് കൊട്ടിയൂർ കുടിയാൻ സംഘവും രൂപീകരിക്കപ്പെട്ടു. ഭൂമികൈമാറ്റത്തിനെതിരെ എ.കെ.ജി യുടെ നേതൃത്വത്തിലുള്ള ഒരു ജീപ്പ് ജാഥയും തിരുവനന്തപുരത്തേക്കു നടത്തി . ഈ രണ്ടു സംഘ‍ടനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നുവരവേയാണ് ഫാദർ ജോസഫ് വടക്കനും ബി.വെല്ലിംങ്ങ്ടണും സമര നേതൃത്വത്തിലെത്തുന്നത് . ഫാദർ വടക്കൻറെ ആവേശോജ്ജ്വലമായ പ്രസംഗത്തിൽ ആകൃഷ്ടരായ ധാരാളം പേർ അദ്ദേഹം രൂപീകരിച്ച മലനാട് കർഷക യൂണിയനിൽ ചേർന്നു .


കേരളത്തിൻറെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചുകൊണ്ടുള്ള ഒരു കാൽനടജാഥ ബി.വെല്ലിങ്ങ്ടന്റെ നേതൃത്വത്തിൽ കൊട്ടിയൂർ നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ചു . ജാഥയുമായി സഹകരിക്കരുതെന്ന് കോൺഗ്രസ്സ് പ്രസ്താവനയിറക്കിയപ്പോൾ ജാഥയ്ക്ക് വഴിനീളെ സഹായമെത്തിക്കാനും സ്വീകരണം നൽകാനും എ.കെ.ജി., എൻ.ഇ ബാലറാം, എന്നിവരുൾപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി തയ്യാറായി. 1962 ഫെബ്രുവരിയിൽ ബി.വെല്ലിങ്ങ്ടൺ കേളകത്ത് നിരാഹാര സത്യാഗ്രഹവും ആരംഭിച്ചു . സമരത്തെ നേരിടാനായി എം എസ് പി കാരും എത്തിയിരുന്നു . ജനങ്ങളുടെ പ്രക്ഷോഭം ശക്തമായതോടെ എൻ.എസ്.എസ് ഭൂമി കൈമാറ്റത്തിൽ നിന്നും പിന്മാറുകയും സമരം അവസാനിക്കുകയും ചെയിതു .

കാപ്പാട്‌ പഞ്ചായത്ത്‌

തിരുത്തുക

1950 ൽ ആണ്‌ മണത്തണ പഞ്ചായത്തിന്റെ രൂപീകരണം . കൂത്തുപറമ്പ്‌ വികസനേ‍ബ്ളോ‍ക്കിന്റെ പരിധിക്കുള്ളിൽപ്പെട്ട മണത്തണ പഞ്ചായത്തിലെ കാപ്പാട്‌ വാർഡ്‌ ഇന്നത്തെ കേളകം , കണിച്ചാർ , കൊട്ടി‍യൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതായിരുന്നു‍ .

1961 ഡിസംബറിൽ കാപ്പാട്‌ വാർഡിലുൾപ്പെട്ട പ്രദേശങ്ങൾ ചേർത്ത്‌ കാപ്പാട്‌ പഞ്ചായത്ത്‌ രൂപീകരിച്ചു . 1962 മാർച്ചിൽ കാപ്പാട്‌ പഞ്ചായത്തിന്റെ ഓഫീസ്‌ കണിച്ചാറിൽ ആരംഭിച്ചു . താമസിയാതെ , പഞ്ചായത്ത്‌ ആസ്ഥാനം കേളകത്തേക്കു മാറ്റി .

ആദ്യ തിരഞ്ഞെടുപ്പ്‌

തിരുത്തുക

1963 ലാണ്‌ കാപ്പാട്‌ പഞ്ചായത്ത്‌ ഭരണസമിതിയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ്‌ നടന്നത്‌ . കേരള സംസ്ഥാനത്തൊട്ടാ‍കെ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നു‍ ഇത്‌ . ആകെയുള്ള എട്ടു‍ വാർഡുകളിലേക്ക്‌ 1963 നവംബർ 23 ന്‌ നടന്ന തിരഞ്ഞെടുപ്പിൽ കാപ്പാട്‌ പഞ്ചായത്ത്‌ വികസന സമിതി , കാപ്പാട്‌ പഞ്ചായത്ത്‌ സേവാ സമിതി എന്നി‍വ യുടെ സ്ഥാനാർത്ഥികളാണ്‌ മത്സരിച്ചത്‌ .

ഫാദർ വടക്കന്റെ നേതൃത്വത്തിൽ രൂപീകരിച്ച മലനാട് കർഷക യൂണിയന്റെ പിന്തുണയുള്ള കാപ്പാട്‌ പഞ്ചായത്ത്‌ വികസന സമിതിക്കായിരുന്നു‍ തിരഞ്ഞെടുപ്പിൽ ഏഴു വാർഡുകളിലും വിജയം . 1963 ഡിസംബറിൽ ജോർജുകുട്ടി‍ മുക്കാടൻ പ്രസിഡന്റായും വടക്കേ മുളഞ്ഞനാൽ ജോർജ്‌ വൈസ്‌ പ്രസിഡന്റായുമുള്ള എട്ടംഗ ഭരണസമിതി അധികാരമേറ്റു.

കാപ്പാട് വിഭജിക്കുന്നു

തിരുത്തുക

1968 ൽ കാപ്പാട്‌ പഞ്ചായത്ത്‌ വിഭജിച്ച്‌ കൊട്ടി‍യൂർ പഞ്ചായത്ത്‌ രൂപീകരിച്ചു . കൊട്ടി‍യൂർ പഞ്ചായത്ത്‌ പരിധിക്കുള്ളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടി‍രുന്നതിനാൽ കാപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ജോർജുകുട്ടി‍ മുക്കാടൻ കൊട്ടി‍യൂർ പഞ്ചായത്ത്‌ പ്രസിഡന്റായി ചുമതലയേറ്റു . ഇതെത്തുടർന്ന് കെ.പ്രഭാകരൻ നായർ 1968 ൽ കാപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായി .

കേളകം പഞ്ചായത്ത്‌

തിരുത്തുക

1972 ൽ കാപ്പാട്‌ പഞ്ചായത്ത്‌ വീണ്ടും വിഭജിച്ച്‌ കണിച്ചാർ പഞ്ചായത്തിന്‌ രൂപം നൽകുകയും കാപ്പാട്‌ പഞ്ചായത്തിന്റെ പേര്‌ കേളകം എ‍ന്നാക്കിമാറ്റുകയും ചെയ്തു[3] .1963 ൽ തിരഞ്ഞെടുക്കപ്പെട്ട കാപ്പാട്‌ പഞ്ചായത്ത്‌ ഭരണസമിതിയിലെ അംഗങ്ങൾ അവർ പ്രതിനിധീകരിക്കുന്ന വാർഡുകളുൾപ്പെട്ട പഞ്ചായത്ത്‌ ഭരണസമിതികളിലുമായി . ഇപ്രകാരം കെ.പ്രഭാകരൻ നായർ കണിച്ചാർ പഞ്ചാത്ത്‌ പ്രസിഡന്റായപ്പോൾ വലിയമറ്റം ചാക്കോ കേളകം പഞ്ചായത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റു .

പഞ്ചായത്ത്‌ ഭരണസമിതികൾ

തിരുത്തുക

1972 ൽ സ്ഥാനമേറ്റ പ്രസിഡന്റും വൈസ്‌ പ്രസിഡന്റും 1977 ൽ രാജിവച്ചതിനെത്തുടർന്ന്‌ മൂന്നംഗ ഭരണസമിതിയിൽ ഒരാൾ മാത്രമായി . തുടർന്ന് പ്ലാക്കാട്ട്‌ ആന്റണി ഈപ്പൻ പ്രസിഡന്റായുള്ള നോമിനേറ്റഡ്‌ ഭരണസമിതി രണ്ടു വർഷക്കാലം ഭരണം നടത്തി .

പ്രസിഡന്റുമാർ

തിരുത്തുക
നമ്പർ പേര് കാലയളവ്
1 വി. യു. ചാക്കോ 1972-1977
2 ആന്റണി ഈപ്പൻ 1977-1979
3 സി. കെ. പ്ലാസിഡ് 1979-1984
4 പി.എം. ജോസഫ് 1988-1995
5 വർഗ്ഗീസ് ജോസഫ് 1995-1999
6 മാത്യു സി തോമസ് 1999-2000
7 സി.ടി. അനീഷ് 2000-2005
8 ലിസി ജോസഫ് 2005-2010
9 പൈലി വാത്യാട്ട് 2010-
10 ലിസി ജോസഫ്
11 മേരി ഉലഹന്നാൻ
12 മൈഥിലി രമണൻ 2015-
13 സി.ടി അനീഷ് 2021-

2015 ൽ നിലവിൽ വന്ന ഭരണസമിതി

തിരുത്തുക
വാർഡ് നമ്പർ വാർഡ് അംഗങ്ങള് സ്ഥാനം
1 കുണ്ടേരി മനോഹരൻ മാറാടി മെംബർ
2 തുള്ളൽ തോമസ് കണിയാ ഞ്ഞാലിൽ മെംബർ
3 ഇല്ലിമുക്ക് ജാൻസി നെടുങ്കല്ലേൽ മെംബർ
4 ചെട്ട്യാംപറമ്പ് ലീലാമ്മ കുറുപ്പഞ്ചേരി മെംബർ
5 വെണ്ടേക്കുംചാൽ തോമസ് വെട്ടു പറമ്പിൽ മെംബർ
6 നാരങ്ങാത്തട്ട് അഷ്റഫ് മെംബർ
7 ശാന്തിഗിരി സിന്ധു മുഞ്ഞനാട്ട് മെംബർ
8 അടക്കാത്തോട് രാജൻ അടുക്കോലിൽ വൈസ് പ്രസിഡണ്ട്
9 പൊയ്യമല ജോയി വേളുപുഴയ്ക്കൽ മെംബർ
10 വെള്ളൂന്നി ലിസി ജോസഫ് മെംബർ
11 പൂവത്തിന്ചോല തങ്കമ്മ സ്കറിയ മെംബർ
12 മഞ്ഞളാംപുറം

മൈദിലി രമണൻ പ്രസിഡന്റ്


13 കേളകം ശാന്ത രാമചന്ദ്രൻ
മെംബർ

സ്ഥിതിവിവരകണക്കുകൾ

തിരുത്തുക

17187 വരുന്ന മൊത്തം ജനസംഖ്യയിൽ 8782 സ്ത്രീകളും 8405 പുരുഷൻമാരും ഉൾപ്പെടുന്നു. പഞ്ചായത്തിലെ മൊത്തം ജനതയുടെ സാക്ഷരതാ നിരക്ക് 93 ശതമാനമാണ്.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • പോലീസ് സ്റ്റേഷൻ, കേളകം
  • കെഎസ്ഇബി സെക്ഷൻ ഓഫീസ്, കേളകം
  • കൃഷിഭവൻ
  • കുടുംബശ്രീ സിഡിഎസ് ഓഫീസ്
  • സർക്കാർ സ്കൂളുകൾ
  • ഹോമിയോ, ആയുർവേദ ആശുപത്രികൾ
  • പ്രാഥമികാരോഗ്യ കേന്ദ്രം, കേളകം

വിദ്യാഭ്യാസം

തിരുത്തുക
  • സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, കേളകം
  • എംജിഎം ശാലെം ഹയർ സെക്കൻഡറി സ്കൂൾ, കേളകം
  • ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കേളകം
  • സെന്റ് ജോസഫ്സ് ഹൈസ്കൂൾ, അടക്കാത്തോട്
  • മഞ്ഞളാംപുറം യുപി സ്കൂൾ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക

വിവിധ തിരഞ്ഞെടുപ്പുകളിൽ കേളകം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്ന മണ്ഡലങ്ങളിൽ ഈ പ്രദേശത്തു നിന്നും വിവിധ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ സംബന്ധിച്ച വിശദവിവരങ്ങൾ ഇവിടെ നൽകുന്നു.

2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പ്

തിരുത്തുക

കേളകം പഞ്ചായത്ത് ഉൾപ്പെടുന്ന കണ്ണൂർ ലോക് സഭാമണ്ഡലത്തിൽ നിന്നും 2009 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.സുധാകരനാണ് തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലുൾപ്പെട്ട ബൂത്തുകളിൽ നിന്നും പ്രധാന കക്ഷികളിലെ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ചുവടെ കൊടുക്കുന്നു[4]. 107,108,109 ബൂത്തുകൾ ചെട്ടിയാംപറമ്പ് ഗവ.യു.പി.സ്കൂളിലും 110,111 ബൂത്തുകൾ മഞ്ഞളാംപുറം യു.പി.സ്കൂളിലും 112,113 ബൂത്തുകൾ കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയംഹൈസ്കൂളിലും 114,115 ബൂത്തുകൾ അടക്കാത്തോട് ഗവ.യു.പി.സ്കൂളിലും 116 - ആം ബൂത്ത് കോളിത്തട്ട് ഗവ.യു.പി.സ്കൂളിലും ആണുണ്ടായിരുന്നത്.

സ്ഥാനാർത്ഥികൾ ബൂത്ത് 107 ബൂത്ത് 108 ബൂത്ത് 109 ബൂത്ത് 110 ബൂത്ത് 111 ബൂത്ത് 112 ബൂത്ത് 113 ബൂത്ത് 114 ബൂത്ത് 115 ബൂത്ത് 116
കെ.സുധാകരൻ (ഐ.എൻ.സി.) 743 485 441 679 615 507 508 599 480 390
കെ.കെ.രാഗേഷ് സി.പി.ഐ.(എം.) 356 427 272 321 323 313 355 236 251 290
പി.പി.കരുണാകരൻ ബി.ജെ.പി. 17 29 16 10 34 16 8 16 18 15

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ്

തിരുത്തുക

2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പേരാവൂർ നിയോജകമണ്ഡലത്തിൻറെ ഭാഗമായിരുന്നു ഈ പഞ്ചായത്ത് . 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലായിരുന്ന കേളകം പഞ്ചായത്ത് മണ്ഡല പുന:സംഘടനയെത്തുടർന്നാണ് പേരാവൂർ മണ്ഡലത്തിൻറെ ഭാഗമായിത്തീർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അഡ്വ. സണ്ണി ജോസഫാണ് പേരാവൂർ എം.എൽ.എ. ആയി 2011 ൽ തിരഞ്ഞെടുക്കപ്പെട്ടത്. 2006 ൽ സി.പി.ഐ.(എം.)ലെ കെ.കെ.ശൈലജ ടീച്ചറായിരുന്നു വിജയിച്ചത്. 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ പഞ്ചായത്തിലുൾപ്പെട്ട ബൂത്തുകളിൽ നിന്നും വിവിധ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ ചുവടെ കൊടുക്കുന്നു[5].പോളിങ് ബൂത്തുകൾ ലോക് സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് തന്നെയാണ്.

സ്ഥാനാർത്ഥികൾ ബൂത്ത് 107 ബൂത്ത് 108 ബൂത്ത് 109 ബൂത്ത് 110 ബൂത്ത് 111 ബൂത്ത് 112 ബൂത്ത് 113 ബൂത്ത് 114 ബൂത്ത് 115 ബൂത്ത് 116
അഡ്വ.സണ്ണി ജോസഫ് ഐ.എൻ.സി. 645 374 382 609 572 447 438 506 391 281
കെ.കെ.ശൈലജ ടീച്ചർ സി.പി.ഐ.(എം.) 451 566 352 413 462 415 455 328 345 315
പി.കെ.വേലായുധൻ (ബി.ജെ.പി.) 18 26 9 7 32 12 13 12 17 6
രാഘവൻ (ബി.എസ്.പി.) 2 3 4 4 0 5 2 14 4 0
പി.കെ.അയ്യപ്പൻ മാസ്റ്റർ എസ്.ഡി.പി.ഐ 8 2 4 3 2 3 1 30 6 4
രാധാമണി നാരായണകുമാർ(സ്വത.) 4 3 2 3 5 2 2 6 2 4
എ.ശൈലജ (സ്വത.) 1 3 2 5 4 3 7 11 5 3
സണ്ണി ജോസഫ് (സ്വത.) 10 6 7 6 10 5 6 12 8 5

ഇതും കാണുക

തിരുത്തുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-06-16. Retrieved 2010-06-13.
  2. P.M.ജോസഫ് (2004). പുറപ്പെട്ടവരുടെ പുസ്തകം. ഗ്രന്ഥകര്ത്താവ്. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  3. കേളകം ഗ്രാമപഞ്ചായത്ത് വികസന റിപ്പോര്ട്ട്. കേളകം ഗ്രാമപഞ്ചായത്ത്. 1997. {{cite book}}: Cite has empty unknown parameters: |1= and |2= (help)
  4. മാതൃഭൂമി ദിനപത്രം(കണ്ണൂർ എഡി.). 2009,മെയ് 24. {{cite book}}: Check date values in: |year= (help); Cite has empty unknown parameters: |1= and |2= (help)CS1 maint: year (link)
  5. "http://www.ceo.kerala.gov.in/pdf/form20/016.pdf ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്". {{cite news}}: |access-date= requires |url= (help); Check date values in: |accessdate= (help); External link in |title= (help)

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേളകം_ഗ്രാമപഞ്ചായത്ത്&oldid=4113671" എന്ന താളിൽനിന്ന് ശേഖരിച്ചത്