കേളകം

(കേളകം (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

11°53′0″N 75°48′0″E / 11.88333°N 75.80000°E / 11.88333; 75.80000

കേളകം
Location of കേളകം
കേളകം
Location of കേളകം
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം ഇരിട്ടി
ലോകസഭാ മണ്ഡലം കണ്ണൂർ
നിയമസഭാ മണ്ഡലം പേരാവൂർ
സിവിക് ഏജൻസി കേളകം ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
ജനസാന്ദ്രത
16,211 (2011—ലെ കണക്കുപ്രകാരം)
208/കിമീ2 (208/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 77.92 km² (30 sq mi)
കോഡുകൾ

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിലെ ഒരു മലയോര പട്ടണമാണ് കേളകം.[1] കേളകം പഞ്ചായത്തിൻ്റെ ആസ്ഥാനമായ ഈ ചെറു പട്ടണം പശ്ചിമഘട്ടത്തോട് ചേർന്നാണ് കിടക്കുന്നത്. കേരളത്തിലെ മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. കണ്ണൂർ നഗരത്തിൽ നിന്ന് 56 കി.മീ (വഴി ശിവപുരം, മാലൂർ, പേരാവൂർ) കിഴക്ക് മാറിയും താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ നിന്നും 22.5 കി.മീ (വഴി ആറളം, പാലപ്പുഴ) തെക്ക് കിഴക്കായും ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂരിൽ നിന്നും കേവലം 7 കി.മീ വടക്ക് പടിഞ്ഞാറുമായാണ് കേളകം സ്ഥിതി ചെയ്യുന്നത്.

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കേളകം&oldid=4112518" എന്ന താളിൽനിന്ന് ശേഖരിച്ചത്