ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ

ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.

സെക്രട്ടറി-ജനറൽ
ഐക്യരാഷ്ട്ര സഭ
പദവി വഹിക്കുന്നത്
അന്റോണിയോ ഗുട്ടറീസ്

1 ജനുവരി 2017  മുതൽ
ഔദ്യോഗിക വസതിSutton Place, മാൻഹാട്ടൻ, ന്യൂയോർക്ക്, അമേരിക്ക
കാലാവധിഅഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം
പ്രഥമവ്യക്തി
അടിസ്ഥാനംUnited Nations Charter,
26 ജൂൺ 1945
വെബ്സൈറ്റ്www.un.org/sg

ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ്. 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.

സെക്രട്ടറി ജനറൽമാർ തിരുത്തുക

സെക്രട്ടറി ജനറൽമാർ[1]
നം. പേര് രാജ്യം മുതൽ വരെ കുറിപ്പ്
1 ട്രിഗ്വെ ലീ   നോർവെ 2 ഫെബ്രുവരി 1946 10 നവംബർ 1952 രാജി വച്ചു
2 ഡാഗ് ഹാമർഷോൾഡ്   സ്വീഡൻ 10 ഏപ്രിൽ1953 18 സെപ്റ്റംബർ 1961 പദവിയിലിരിക്കെ മരണപ്പെട്ടു
3 ഊതാൻറ്   ബർമ 30 നവംബർ 1961 31 ഡിസംബർ 1971 ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
4 ഡോ. കുൾട്ട് വാൾസ് ഹൈം   ഓസ്ട്രിയ 1 ജനുവരി 1972 31 ഡിസംബർ 1981
5 ജാമിയർ പരസ് ഡിക്വയർ   പെറു ജനുവരി 1982 31 ഡിസംബർ 1991 അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
6 ഡോ. ബുത്രോസ് ബുത്രോസ് ഘാലി   ഈജിപ്ത് 1 ജനുവരി 1992 31 ഡിസംബർ 1996 ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ
7 കോഫി അന്നാൻ   ഘാന 1 ജനുവരി 1997 31 ഡിസംബർ 2006
8 ബാൻ കി മൂൺ   ദക്ഷിണ കൊറിയ 1 ജനുവരി 2007 31 ഡിസംബർ 2016
9 അന്റോണിയോ ഗുട്ടറസ്സ് പോർച്ചുഗൽ 1 ജനുവരി 2017 31 ഡിസംബർ 2022

അവലംബം തിരുത്തുക

  1. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽമാർ.