അബൂ ഗുറൈബ് ജയിൽ
ഇറാഖിലെ ബാഗ്ദാദിലുള്ള ഒരു പ്രധാന തടവറയാണ് അബൂ ഗുറൈബ് ജയിൽ. 1950കളിൽ ബ്രിട്ടീഷുകാരാണ് ഇത് സ്ഥാപിച്ചത്. പിന്നീട് ഇറാഖ് ഗവണ്മെന്റിന്റെ കീഴിലായി. 2003ലെ അമേരിക്കൻ അധിനിവേശത്തോടെ അമേരിക്കയുടെ കീഴിലായി. 2003 - 2004 കാലഘട്ടത്തിൽ അമേരിക്കൻ സൈനികർ തടവുകാരെ പീഡിപ്പിക്കുന്ന ദ്രിശ്യങ്ങൾ പുറത്തു വന്നതോടെ ഈ ജയിൽ കുപ്രസിദ്ധമായിരുന്നു. അമേരിക്കൻ പിന്മാറ്റത്തോടെ ജയിൽ ഇറാഖിലെ ഷിയാ ഗവണ്മെന്റിന്റെ കീഴിലായി. 2009ൽ ബാഗ്ദാദ് സെൻട്രൽ പ്രിസൺ എന്ന് പേര് മാറ്റി[1]. 2013 ജൂലയ് 21 ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ എന്ന സായുധ സംഘം ജയിൽ ആക്രമിക്കുകയും 500ലധികം പ്രവർത്തകരെ മോചിപ്പിക്കുകയും ചെയ്തതോടെ ജയിൽ സുരക്ഷാ ഭീഷണിയിലായി. 2014ൽ ഏപ്രിൽ മാസത്തോടെ ജയിൽ അടച്ചു പൂട്ടി.
Location | Abu Ghraib, Baghdad Province |
---|---|
Status | പ്രവർത്തിക്കുന്നു |
Security class | സെൻട്രൽ ജയിൽ |
Capacity | 15,000 |
Opened | 1950s |
Managed by | ഇറാഖ് |
അവലംബം
തിരുത്തുക- ↑ US releases scores from Baghdad prison, Google News / Agence France-Presse, February 12, 2009