ഇന്ത്യൻ പ്രീമിയർ ലീഗ്

(Indian Premier League എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഐ.സി.സി അംഗീകരിച്ച ,ബി.സി.സി.ഐ.ക്കു കീഴിൽ നടക്കുന്ന ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗ്
Pepsi IPL logo.png
രാജ്യങ്ങൾഇന്ത്യ
കാര്യനിർ‌വാഹകർBCCI
ഘടനTwenty20
ആദ്യ ടൂർണമെന്റ്2008
അടുത്ത ടൂർണമെന്റ്2022
ടൂർണമെന്റ് ഘടനDouble round-robin and playoffs
ടീമുകളുടെ എണ്ണം9
നിലവിലുള്ള ചാമ്പ്യന്മാർചെന്നൈ സൂപ്പർ കിങ്‌സ്
ഏറ്റവുമധികം വിജയിച്ചത്മുംബൈ ഇന്ത്യൻസ് (4 തവണ)
QualificationChampions League Twenty20
ഏറ്റവുമധികം റണ്ണുകൾവിരാട് കോഹലി(5944,)[1]
ഏറ്റവുമധികം വിക്കറ്റുകൾLasith Malinga
(83, മുംബൈ ഇന്ത്യൻസ്)[2]
വെബ്‌സൈറ്റ്iplt20.com
2013 Indian Premier League

മത്സരക്രമംതിരുത്തുക

2008 ഏപ്രിലിൽ നടന്ന ഈ പരമ്പരയിൽ 44 ദിവസങ്ങളിയായി 59 മത്സരങ്ങളാണ് നടന്നത്. 13 കോടി രൂപയാണ്‌ സമ്മാനത്തുക(3 മില്യൺ യു.എസ്. ഡോളർ).

എല്ലാ ടീമിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന 8 പേരും, 22 വയസ്സിൽ താഴെ ഉള്ള ക്രിക്കറ്റിൽ കളിക്കുന്നവരോ അതത് പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നവരോ ആയ 4 അംഗങ്ങൾ ഉൾപ്പെടെ 16 പേർ ഉണ്ടാകും.

ആകെ 8 ടിമുകളാണ്‌ മത്സരിക്കുന്നത്.ഇവർ മറ്റ് 7 ടീമുകളുമായി ഹോം സ്റ്റേഡിയത്തിലും, എവേ സ്റ്റേഡിയത്തിലും ഏറ്റുമുട്ടും. ഇതിൽ മുന്നിലുള്ള നാലു ടീമുകൾ സെമി ഫൈനലിൽ മാറ്റുരക്കും[3]

ഭരണംതിരുത്തുക

2007 സെപ്റ്റംബർ മുതൽ ലളിത് മോദി കൺവീനറായി ഇന്ത്യൻ പ്രീമിയർ ലീഗ് നിലവിൽ വന്നു. മൂന്നു വർഷം മോഡി കൺവീനറായി തുടർന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ആ പദവിയിൽ നിന്നും 2010 ഏപ്രിൽ 25 ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടക്കാല ചെയർമാനായി ചിരായു അമീനെ തിരഞ്ഞെടുത്തു[4].[5]

ഫ്രാഞ്ചൈസികൾതിരുത്തുക

lucknow

 
 
ചെന്നൈ സൂപ്പർ കിംഗ്സ്
 
മുംബൈ ഇന്ത്യൻസ്
 
ലഖ് നൗ സൂപ്പർ ജയന്റ്സ്
 
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
 
ഡെൽഹി ക്യാപ്റ്റൻസ്
 
പഞ്ചാബ് കിങ്‌സ്
 
രാജസ്ഥാൻ റോയൽസ്
 
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
 
സൺറൈസേഴ്സ് ഹൈദരാബാദ്
ഗുജറാത്ത്‌ ടൈറ്റൻസ് |position=left}}
Locations of IPL teams

വിജയികൾതിരുത്തുക

വർഷം വിജയി റണ്ണേഴ്സ് അപ്പ്
2008 രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സ്
2009 ഡെക്കാൻ ചാർജേഴ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2010 ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ്
2011 ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2012 കൊൽക്കത്ത നൈറ്റ് റൈഡേർസ് ചെന്നൈ സൂപ്പർ കിങ്സ്
2013 മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ്
2014 കൊൽക്കത്ത നൈറ്റ് റൈഡേർസ് കിങ്സ് ഇലവൻ പഞ്ചാബ്
2015 മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ്
2016 സൺറൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2017 മുംബൈ ഇന്ത്യൻസ് റൈസിങ് പൂനെ സൂപ്പർജയന്റ്
2018 ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സ് ഹൈദരാബാദ്
2019 മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സ്
2020 മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ്
2021 ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്
2022

ലാഭ വിവര കണക്കുകൾതിരുത്തുക

വർഷം ഡെക്കാൻ ചാർജേഴ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗളൂർ ഡെൽഹി ഡെയർഡെവിൾസ് ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസ് കിംഗ്സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2008 18 കോടി നഷ്ടം 43 കോടി നഷ്ടം 5.4 കോടി നഷ്ടം 2.05 കോടി ലാഭം 10.5 കോടി ലാഭം 1.2 കോടി നഷ്ടം 15 കോടി നഷ്ടം 13.7 കോടി ലാഭം
2009 14.8 കോടി ലാഭം 8.15 കോടി ലാഭം 23.3 കോടി ലാഭം 21.8 കോടി ലാഭം 35.1 കോടി ലാഭം 26.1 കോടി ലാഭം 7 കോടി ലാഭം 25.8 കോടി ലാഭം
2010 അറിയില്ല അറിയില്ല അറിയില്ല അറിയില്ല അറിയില്ല അറിയില്ല അറിയില്ല അറിയില്ല

വിവാദങ്ങൾതിരുത്തുക

കൊച്ചി ഐപിഎൽ ടീമും ഐപിഎൽ ചെയർമാൻ ലളിത് മോദിയും തമ്മിൽ ഉടലെടുത്ത തർക്കം ടീമുകൾക്കുള്ളിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വാതു വെപ്പുകളെ കുറിച്ചും ഉള്ള കഥകൾ പുറത്തു വരാൻ ഇടയായി.

  • ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷണവിധേയമാക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖർജി ലോക്‌സഭയിൽ അറിയിച്ചു[6].
  • ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റിലും ഒരുപോലെ കോളിളക്കം സൃഷ്ടിച്ച കൊച്ചി ഐപിഎൽ വിവാദത്തിൽ അകപ്പെട്ട വിദേശകാര്യ സഹമന്ത്രി ശശി തരൂർ രാജിവെച്ചു.
  • ഐ.പി.എൽ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വാതുവെപ്പുകളിൽനിന്ന് ഇന്ത്യയിൽ ഒരുവർഷം ഒഴുകുന്നത് 25,000 കോടി രൂപക്കും 40,000 കോടി രൂപക്കും ഇടയിലുള്ള തുകയാണ് എന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊൽക്കത്തയിലെ 'ദ ടെലഗ്രാഫ്' പത്രം പുറത്തു വിട്ടു[7].
  • ആദായനികുതി വകുപ്പ് മുംബൈയിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആസ്ഥാനത്തും ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്ഥാപങ്ങളിലും റെയ്ഡ് നടത്തി[8]. കൂടാതെ റെയ്ഡിന് ശേഷം ഐപിഎൽ ചെയർമാൻ ലളിത് മോഡിയെ ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു[9].
  • സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഐ.പി.എൽ ചെയർമാൻ സ്ഥാനത് നിന്നും നിന്നും ബി.സി.സി.ഐ നേതൃത്വം 2010 ഏപ്രിൽ 25 ന് ലളിത് മോഡിയെ സസ്പെൻഡ് ചെയ്തു.

പുറത്തേക്കുളള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Indian Premier League / Records / Most runs". Cricinfo.
  2. "Indian Premier League / Records / Most wickets". Cricinfo.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-02-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-20.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-26.
  5. IPL 2017
  6. http://thatsmalayalam.oneindia.in/news/2010/04/19/india-hc-dismisses-plea-for-probe-against-ipl.html[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-21.
  8. http://thatsmalayalam.oneindia.in/news/2010/04/21/india-ipl-row-it-raid-on-world-sport-roup-msm.html[പ്രവർത്തിക്കാത്ത കണ്ണി]
  9. http://thatsmalayalam.oneindia.in/news/2010/04/16/india-it-raids-ipl-office-lalit-modi-summoned.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പ്രീമിയർ_ലീഗ്&oldid=3801661" എന്ന താളിൽനിന്ന് ശേഖരിച്ചത്