ഗാന്ധി സേവാ സദനം

(Gandhi Seva Sadan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയ്ക്കടുത്ത് പേരൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു കഥകളി വിദ്യാലയമാണ്‌ ഗാന്ധി സേവാ സദനം. ഒരു ഗാന്ധിയനും സ്വാതന്ത്ര്യസമരസേനായിയുമായിരുന്ന കെ. കുമാരൻ ആണ്‌ ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കലകളോട് വളരെയധികം ആഭിമുഖ്യം ഉണ്ടായിരുന്ന കെ. കുമാരൻ 1953 ലാണ് ഇത് സ്ഥാപിക്കുന്നത്.

പ്രത്യേകതകൾ

തിരുത്തുക

സുവർണ്ണ ജൂബിലി ആഘോഷം കഴിഞ്ഞ സദനം കഥകളി - ക്ലാസിക്കൾ ആർട്സ് അകാദമി, കേരളത്തിലെ കലാസ്ഥാ‍പനങ്ങളിൽ പഴയ ഒന്നാണ്. ഇവിടെ പഴയ ഗുരുകുലവിദ്യഭ്യാസ രീതിയിലാണ് കല അഭ്യാസം നടക്കുന്നത്. പത്മശ്രീ കീഴ്പ്പടം കുമാരൻ നായർ ഇവിടുത്തെ പ്രധാന ഗുരുക്കന്മാരിൽ ഒരാളായിരുന്നു.

പ്രശസ്തരായവർ

തിരുത്തുക

പ്രശസ്തരായ കലാകാരന്മാരുടെ ഒരു നീണ്ട നിര തന്നെ ഈ സ്ഥാപനത്തിന് ശിഷ്യസമ്പത്തായിട്ടുണ്ട്. സദനം കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, രാമൻകുട്ടി, നരിപ്പറ്റ നാരായണൻ നമ്പൂതിരി, പരിയാനംപറ്റ ദിവാകരൻ, സദനം കെ. ഹരികുമാർ , ഭാസി, മണികണ്ഠൻ തുടങ്ങിയ കഥകളി നടൻമാരും, കൂടാതെ ചെണ്ട വിദ്വാന്മാരായ സദനം വാസു, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സദനം ദിവാകരൻ, ഗോപാലകൃഷ്ണൻ എന്നിവരും ഇവിടെ അഭ്യസിച്ചവരാണ്. മദ്ദളം വാദകരായ ചെർപ്പുളശ്ശേരി ശിവൻ , സദനം ശ്രീധരൻ , രാമചന്ദ്രൻ , സദനം ഭരതരാജൻ തുടങ്ങിയവരും, ചുട്ടി വിദഗ്ദ്ധന്മാരായ സദനം ശ്രീനിവാസൻ, സാജു എന്നിവരും സദനത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.

വിനോദസഞ്ചാര വിവരങ്ങൾ

തിരുത്തുക

കേരള സർക്കാറിന്റെ ഔദ്യോഗിക ടൂറിസം പ്രദേശങ്ങളുടെ പട്ടികയിൽ സദനം ഉൾപ്പെട്ടിട്ടുണ്ട്. [1].

കൂടാതെ ഇതിന്റെ കോഴ്സുകളെക്കുറിച്ചും ഇവരുടെ വെബ്സൈറ്റിൽ വിവരിച്ചിട്ടുണ്ട്. [2]. ഇത് കൂടാതെ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ഈ സ്ഥാപനത്തിന്റെ സംഭാവനകളെക്കുറിച്ച് യുനേസ്കോ ചില വീഡിയോകളും തയ്യാറാക്കിയിട്ടുണ്ട്. [3]. കൂടാതെ ഇന്ത്യ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിനെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. [4]

  1. "Official website, Kerala Tourism, God's Own Country, Department of Tourism, Government of Kerala, India, Asia". Archived from the original on 2007-12-16. Retrieved 2009-04-18.
  2. http://trainingcentres.keralatourism.org/centre_details.php?id=19[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.indiavideo.org/kerala/heritage/performing-arts/kathakali/gandhi-seva-sadan-503.php
  4. http://www.indiaeducation.ernet.in/insitutions/profile.asp?no=U01634[പ്രവർത്തിക്കാത്ത കണ്ണി])

ഇത്കൂടികാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാന്ധി_സേവാ_സദനം&oldid=4109570" എന്ന താളിൽനിന്ന് ശേഖരിച്ചത്